Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൗദി അറേബ്യയിൽ വീണ്ടും റിമോട്ട് കോൺട്രോൾഡ് ബോട്ട് ആക്രമണം; ആക്രമണം നടക്കുന്നത് 24 മണിക്കൂറിനിടെ രണ്ടാം തവണ; പ്രതിരോധിച്ച് അറബ് സഖ്യസേന

സൗദി അറേബ്യയിൽ വീണ്ടും റിമോട്ട് കോൺട്രോൾഡ് ബോട്ട് ആക്രമണം; ആക്രമണം നടക്കുന്നത് 24 മണിക്കൂറിനിടെ രണ്ടാം തവണ;  പ്രതിരോധിച്ച് അറബ് സഖ്യസേന

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സ്ഫോടക വസ്തുക്കൾ നിറച്ച റിമോട്ട് കോൺട്രോൾഡ് ബോട്ട് ഉപയോഗിച്ച് ആക്രമണ നീക്കം നടത്തി 24 മണിക്കൂറിനിടെ വീണ്ടും സൗദിക്ക് നേരെ യമൻ വിമത സായുധ സംഘമായ ഹൂതികളുടെ ഡ്രോൺ ആക്രമണം ശ്രമം. സ്ഫോടക വസ്തുക്കൾ നിറച്ച പൈലറ്റില്ലാ വിമാനങ്ങൾ (ഡ്രോൺ) ഉപയോഗിച്ച് ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് ആക്രമണശ്രമം നടത്തിയത്. എന്നാൽ സൗദി സഖ്യസേന ആക്രമണത്തെ പരാജയപ്പെടുത്തി.

ഖമീസ് മുശൈത്തിൽ സാധാരണക്കാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ചൊവ്വാഴ്ച ഉച്ചയോടെയാണ് ഹൂതികൾ രണ്ടു ഡ്രോണുകൾ തൊടുത്തുവിട്ടത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി ഡ്രോണുകൾ കണ്ടെത്തി വെടിവെച്ചിടുകയായിരുന്നെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയർ തുർക്കി അൽമാലികി അറിയിച്ചു. തിങ്കളാഴ്‌ച്ച ഉച്ചകഴിഞ്ഞ് റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം അവസാന നിമിഷത്തിൽ സഖ്യസേന പരാജയപ്പെടുത്തുകയായിരുന്നു.

ആക്രമണത്തിന് തയാറാക്കിയ സ്ഫോടക വസ്തുക്കൾ നിറച്ച രണ്ട് റിമോട്ട് കൺട്രോൾ ബോട്ടുകൾ യെമനിലെ അൽസലീഫിൽ വെച്ച് സഖ്യസേന തകർക്കുകയായിരുന്നു. ബാബൽമന്ദബ് കടലിടുക്കിലും ചെങ്കടിന് തെക്കു ഭാഗത്തും സമുദ്ര ഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഭീഷണി സൃഷ്ടിക്കുന്നത് ഹൂതി വിമതർ തുടരുകയാണ്. അൽഹുദൈദ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തി സ്റ്റോക്ക്ഹോം സമാധാന കരാർ ഹൂതികൾ ലംഘിക്കുകയാണെന്നും സഖ്യസേന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP