Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പാർപ്പിക്കുന്ന ജയിലിലെ സൂപ്രണ്ടാണ് കൊടിസുനി; കൊടിസുനിയുടെ ഫോൺരേഖ സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിക്കണം; ആരോപണവുമായി കെ സുധാകരൻ

പാർപ്പിക്കുന്ന ജയിലിലെ സൂപ്രണ്ടാണ് കൊടിസുനി; കൊടിസുനിയുടെ ഫോൺരേഖ സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിക്കണം; ആരോപണവുമായി കെ സുധാകരൻ

സ്വന്തം ലേഖകൻ

കണ്ണുർ:എൽഡിഎഫ് സർക്കാർ ജയിലുകൾ കൊടിസുനിയെ പോലുള്ളവർക്ക് സുഖവാസ കേന്ദ്രമാക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എം.പറഞ്ഞു. കണ്ണൂരിൽ മാധ്യമ പ്രവർത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർപ്പിക്കുന്ന ജയിലിലെ സൂപ്രണ്ടാണ് കൊടിസുനിയെന്നും കെ സുധാകരൻ ആരോപിച്ചു. കൊടിസുനിയുടെ ഫോൺരേഖ സംബന്ധിച്ച് മുഖ്യമന്ത്രി പ്രതികരിക്കണം. ഭരണാധികാരികളാണ് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത് എന്നും അങ്ങനെയുള്ളവരോട് പരാതി പറഞ്ഞിട്ടെന്തു കാര്യമെന്നും സുധാകരൻ കണ്ണൂരിൽ ചോദിച്ചു.

കോൺഗ്രസ് വിളിച്ചു ചേർക്കുന്ന മത- സമുദായ നേതാക്കളുടെ യോഗം എപ്പോൾ നടത്തുമെന്ന് രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്നും കെ. സുധാകരൻ വ്യക്തമാക്കി.സംസ്ഥാനത്ത് മതസൗഹാർദം തകരുകയാണെന്നും അതുണ്ടാക്കുന്ന ഭവിഷ്യത്ത് മുഖ്യമന്ത്രി മനസിലാക്കണമെന്നും കെ. സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP