Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രജിസ്റ്റർ ചെയ്തവർക്ക് രാജ്യമെമ്പാടും സ്വീകാര്യമായ ആധാർ ലിങ്കുചെയ്ത തിരിച്ചറിയൽ കാർഡ് ലഭിക്കും; ക്ഷേമപദ്ധതി ആനുകൂല്യങ്ങൾക്ക് ഈ കാർഡ് അനിവാര്യം; ഇ-ശ്രം പോർട്ടലിൽ ഇതുവരെ രജിസ്റ്റർചെയ്തത് 1.04 കോടി തൊഴിലാളികൾ മാത്രം

രജിസ്റ്റർ ചെയ്തവർക്ക് രാജ്യമെമ്പാടും സ്വീകാര്യമായ ആധാർ ലിങ്കുചെയ്ത തിരിച്ചറിയൽ കാർഡ് ലഭിക്കും; ക്ഷേമപദ്ധതി ആനുകൂല്യങ്ങൾക്ക് ഈ കാർഡ് അനിവാര്യം; ഇ-ശ്രം പോർട്ടലിൽ ഇതുവരെ രജിസ്റ്റർചെയ്തത് 1.04 കോടി തൊഴിലാളികൾ മാത്രം

സ്വന്തം ലേഖകൻ

കോട്ടയം: രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ വിവരശേഖരണത്തിന് കേന്ദ്രസർക്കാർ തുടങ്ങിയ ഇ-ശ്രം പോർട്ടലിൽ ഇതുവരെ രജിസ്റ്റർചെയ്തത് 1.04 കോടി തൊഴിലാളികൾ മാത്രം.

2019-20-ലെ സാമ്പത്തിക സർവേ പ്രകാരം രാജ്യത്ത് 38 കോടി അസംഘടിത തൊഴിലാളികളുണ്ടെന്നാണ് കണക്ക്. 16-നും 59-നുമിടയിൽ പ്രായമുള്ള ആദായനികുതി പരിധിയിലില്ലാത്ത അസംഘടിത തൊഴിലാളികൾ, ഇ.പി.എഫ്., ഇ.എസ്‌ഐ. ആനുകൂല്യം ലഭിക്കാത്ത സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് ഈ പദ്ധതിയിൽ ചേരാം.

പല സംസ്ഥാനങ്ങളും രജിസ്ട്രേഷനിൽ പിന്നിലാണ്. ഇതുവരെ ഒരുലക്ഷത്തിൽ താഴെ രജിസ്ട്രേഷൻ നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. ബീഹാർ, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾമാത്രമാണ് മുൻപന്തിയിൽ. ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർചെയ്തവർക്ക് രാജ്യമെമ്പാടും സ്വീകാര്യമായ ആധാർ ലിങ്കുചെയ്ത തിരിച്ചറിയൽ കാർഡ് ലഭിക്കും. ഈ കാർഡുപയോഗിച്ചാണ് ഇനിമുതൽ ക്ഷേമപദ്ധതി ആനുകൂല്യങ്ങൾ ലഭ്യമാക്കുക. രജിസ്റ്റർ ചെയ്യുന്നവർക്ക് രണ്ടുലക്ഷംരൂപ വരെ അപകട ഇൻഷുറൻസ് പരിരക്ഷയുമുണ്ട്.

കുടിയേറ്റത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, കർഷകർ, കർഷകത്തൊഴിലാളികൾ, ഓട്ടോറിക്ഷ, ബസ്, ചരക്കുവാഹനങ്ങൾ തുടങ്ങിയവയിലെ ഡ്രൈവർമാരും ക്ലീനർമാരും, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ട്യൂഷൻ എടുക്കുന്നവർ, പലഹാരനിർമ്മാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ, ബാർബർ-ബ്യൂട്ടീഷ്യൻ, പച്ചക്കറി, പഴം കച്ചവടക്കാരും അവരുടെ ജീവനക്കാരും, മത്സ്യത്തൊഴിലാളികൾ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, ഹെഡ്ലോഡ് തൊഴിലാളികൾ, ക്ഷീരകർഷകർ, ക്വാറി, ഇഷ്ടികച്ചൂള തൊഴിലാളികൾ, നെയ്ത്തുകാർ, മിഡ്വൈഫ്, കോച്ചിങ്സെന്റർ ജീവനക്കാർ, ടാറിങ് തൊഴിലാളികൾ, പത്രം ഏജന്റുമാർ, പത്രവിതരണക്കാർ തുടങ്ങി ഏതുതൊഴിലും ചെയ്യുന്നവർക്ക് ചേരാം.

സ്മാർട്ട് ഫോണിൽ ഇ-ശ്രം പോർട്ടൽ ആപ്പ് കണ്ടെത്തി. സ്വയം രജിസ്റ്റർ ചെയ്ത് അംഗമാകാം. കോമൺ സർവീസ് സെന്ററുകളിലെത്തിയും രജിസ്റ്റർചെയ്യാം. ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈൽ ഫോൺ എന്നിവ ഇതിന് വേണം. ആധാറുമായി യോജിപ്പിച്ച് ചെയ്യുന്നതിനാൽ ഫോട്ടോ ആധാറിൽ നിന്നു തന്നെ എടുക്കും. ഡിജിറ്റൽ കാർഡ് ഡൗൺലോഡു ചെയ്ത് സൂക്ഷിക്കാം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP