Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇരയെന്ന് കരുതി ഉടുമ്പിനെ കടിച്ച് രാജവെമ്പാല; കടിയേറ്റ് കലിപൂണ്ട് തിരിച്ച് കടിച്ച് ഉടുമ്പും

ഇരയെന്ന് കരുതി ഉടുമ്പിനെ കടിച്ച് രാജവെമ്പാല; കടിയേറ്റ് കലിപൂണ്ട് തിരിച്ച് കടിച്ച് ഉടുമ്പും

സ്വന്തം ലേഖകൻ

കോതമംഗലം: ഇരയെന്ന് തെറ്റിദ്ധരിച്ച് രാജവെമ്പാല കടിച്ചത് ഉടുമ്പിൻവാലിൽ. വാലിൽ കടിയേറ്റതോടെ കലിപൂണ്ട ഉടുമ്പ് തിരിച്ച് വെമ്പാലയെയും കടിച്ചതോടെ ആകെ പൊല്ലാപ്പായി. ഇരുവരും കടിമുറുക്കിയതോടെ ഏറെനേരം ഏറ്റുമുട്ടി. 15 അടിയോളം നീളമുള്ള രാജവെമ്പാലയും സാമാന്യം വലുപ്പമുള്ള ഉടുമ്പും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കരിമ്പാനി വനത്തിലെ റോഡിലാണ് ഉദ്യോഗജനകമായ ഉടുമ്പ്-രാജവെമ്പാല പോര് അരങ്ങേറിയത്.

ഞായറാഴ്ച ബീറ്റ് പട്രോളിങ്ങിനിറങ്ങിയ വനപാലകരാണ് ഈ അപൂർവ രംഗം മൊബൈലിൽ പകർത്തിയത്. സാധാരണ മറ്റ് പാമ്പുകളെ തിന്നുന്ന രാജവെമ്പാല ചെടികൾക്കിടയിൽ വാൽ കണ്ട് പാമ്പാണെന്ന് കരുതിയാവും ഉടുമ്പിൻവാലിൽ കടിച്ചത്. കടി വിടുവിച്ച് രക്ഷപ്പെടാൻ ഉടുമ്പ് കിണഞ്ഞു ശ്രമിച്ചെങ്കിലും വെമ്പാല വിട്ടില്ല. തീറ്റയെന്ന് കരുതിയുള്ള കടിയായതുകൊണ്ടാണ് ഉടുമ്പിന് വിഷമേൽക്കാതിരുന്നതെന്ന് വനപാലകർ പറഞ്ഞു.

ഉടുമ്പ് തിരിച്ച് രാജവെമ്പാലയുടെ നടുഭാഗത്തായി കടിച്ചു. പത്തു മിനിറ്റോളം വനപാലകർ ഈ രംഗം കണ്ടു. അവർ എത്തുംമുമ്പേ തുടങ്ങിയതാണ് കടിപിടി. അവസാനം കിടന്നുമറിഞ്ഞ് ഉടുമ്പാണ് ആദ്യം പിടിവിട്ട് കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടത്. ഓട്ടത്തിനിടെ വെമ്പാല പിന്നാലെയുണ്ടോ എന്നറിയാൻ ഉടുമ്പ് തിരിഞ്ഞുനോക്കി മരത്തിൽ കയറി രക്ഷപ്പെട്ടു. പിന്നാലെ രാജവെമ്പാലയും കടിവിട്ട് കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP