Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവർ കണ്ടു പിടിച്ചു നമുക്ക് തന്നിട്ട് ഇപ്പോൾ പറയുന്നത് നമ്മുടേത് വാക്‌സിനല്ലത്രേ; ഓക്‌സ്‌ഫോർഡ് വാക്‌സിനെ കോവീഷീൽഡാക്കി വിതരണം ചെയ്തു കഴിഞ്ഞപ്പോൾ വാക്‌സിനായി കാണക്കാക്കാതെ ബ്രിട്ടൺ; ഇന്ത്യയിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് പത്ത് ദിവസത്തെ ക്വാറന്റൈൻ പ്രഖ്യാപിച്ച് യുകെ

അവർ കണ്ടു പിടിച്ചു നമുക്ക് തന്നിട്ട് ഇപ്പോൾ പറയുന്നത് നമ്മുടേത് വാക്‌സിനല്ലത്രേ; ഓക്‌സ്‌ഫോർഡ് വാക്‌സിനെ കോവീഷീൽഡാക്കി വിതരണം ചെയ്തു കഴിഞ്ഞപ്പോൾ വാക്‌സിനായി കാണക്കാക്കാതെ ബ്രിട്ടൺ; ഇന്ത്യയിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് പത്ത് ദിവസത്തെ ക്വാറന്റൈൻ പ്രഖ്യാപിച്ച് യുകെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ അസ്ട്രാസെനക വാക്‌സീൻ എടുത്തവർക്കു ക്വാറന്റൈൻ ആവശ്യമില്ലെന്നു പറയുകയും അതിന്റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിന് വിലക്കേർപ്പെടുത്തുകയും ചെയ്ത് ബ്രിട്ടൺ. അവർ കണ്ടു പിടിച്ചു നമുക്ക് തന്ന വാക്‌സിനാണ് കോവീഷീൽഡ്. ആസ്ട്രാസെനക എന്ന വാക്‌സിൻ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്നതു കൊണ്ടാണ് പേരുമാറ്റി കോവീഷീൽഡാക്കിയത്. പേരിൽ മാത്രമേ മാറ്റമുള്ളൂ. എന്നിട്ടും അതിനെ ബ്രിട്ടൺ പോലും അംഗീകരിക്കുന്നില്ല.

ഓക്‌സ്‌ഫോർഡ് വാക്‌സിനെ കോവീഷീൽഡാക്കി വിതരണം ചെയ്തു കഴിഞ്ഞപ്പോൾ വാക്‌സിനായി കാണക്കാക്കാതെ ബ്രിട്ടൺ മുമ്പോട്ട് പോകുന്നത് വിമർശനത്തിന് വഴിവയ്ക്കുന്നു. ഇന്ത്യയിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് പത്ത് ദിവസത്തെ ക്വാറന്റൈൻ പ്രഖ്യാപിച്ച് യുകെ രംഗത്ത് എത്തിയതാണ് വിവാദത്തിന് കാരണം. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ 2 ഡോസ് കോവിഡ് വാക്‌സീൻ സ്വീകരിച്ചവർക്കും യുകെയിൽ 10 ദിവസം നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തുകയാണ് യുകെ.

വാക്‌സീൻ സ്വീകരിക്കാത്തവരുടെ പട്ടികയിലാകും കോവീഷീൽഡ് എടുത്തവരെ ഉൾപ്പെടുത്തുക. ഈ വ്യവസ്ഥയുമായി യുകെയുടെ പുതുക്കിയ യാത്രച്ചട്ടം ഒക്ടോബർ നാലിനു പുലർച്ചെ 4 മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയ്ക്കു പുറമേ യുഎഇ, തുർക്കി, ജോർദാൻ, തായ്ലൻഡ്, റഷ്യ എന്നിവിടങ്ങളിലും ആഫ്രിക്കൻ, തെക്കേ അമേരിക്കൻ രാജ്യങ്ങളിലും വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്കും ക്വാറന്റൈൻ നിർബന്ധമാണ്. കോവീഷീൽഡിനെ അംഗീകരിക്കാത്തതിൽ ഇന്ത്യ അമർഷത്തിലാണ്. ശക്തമായ പ്രതിഷേധം യുകെയെ അറിയിച്ചിട്ടുണ്ട്.

യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ അസ്ട്രാസെനക വാക്‌സീൻ എടുത്തവർക്കു ക്വാറന്റൈൻ ആവശ്യമില്ലെന്നു പറയുകയും അതിന്റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിന് വിലക്കേർപ്പെടുത്തുകയും ചെയ്യുന്നതിലെ യുക്തി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. വിഷയം നയതന്ത്രതലത്തിൽ ചർച്ച ചെയ്യുമെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു. പ്രതിഷേധം വ്യക്തമാക്കിയ ശശി തരൂർ എംപി, കേംബ്രിജ് സർവകലാശാലയിൽ പങ്കെടുക്കാനിരുന്ന പരിപാടിയിൽനിന്നു പിന്മാറി.

ഇന്ത്യയിൽനിന്നു യുകെയിലേക്കു പോകുന്നവർ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് കോവിഡ് പരിശോധന നടത്തണം. നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം. യുകെയിലെത്തിയ ശേഷം രണ്ടാം ദിവസവും എട്ടാം ദിവസവും സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തണമെന്നും മാർഗ്ഗ നിർദ്ദേശം വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP