Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗഹൃദം കൊണ്ടുവന്ന സമ്മാനം; ഓണം ബംപറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി അഞ്ചു പൊലീസുകാർക്ക്; വടകര എസ് പി ഓഫീസിലെ 'സഹപ്രവർത്തകർ' ടിക്കറ്റെടുത്തത് രോഗിയായ ലോട്ടറി വിൽപ്പനക്കാരനെ സഹായിക്കാൻ

സൗഹൃദം കൊണ്ടുവന്ന സമ്മാനം; ഓണം ബംപറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി അഞ്ചു പൊലീസുകാർക്ക്; വടകര എസ് പി ഓഫീസിലെ 'സഹപ്രവർത്തകർ' ടിക്കറ്റെടുത്തത് രോഗിയായ ലോട്ടറി വിൽപ്പനക്കാരനെ സഹായിക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തിരുവോണം ബംപറിന്റെ രണ്ടാം സമ്മാനം ലഭിച്ചവരിൽ കോഴിക്കോട് വടകര എസ്‌പി ഓഫിസിലെ അഞ്ചു പൊലീസുകാരും. അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ഈ പൊലീസുകാരിപ്പോൾ. ഇതിൽ രണ്ടു പേർ ഡ്രൈവർമാരും മൂന്നു പേർ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണ്. ഇവർ ഒരുമിച്ചെടുത്ത ടിക്കറ്റുകളിലൊന്നിനാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്.

വളരെയധികം സന്തോഷമുണ്ടെന്നും സമ്മാനത്തുക എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും ഇവർ മാധ്യമങ്ങളോട് പ്രതികരിച്ചു. ആറ് കോടി രൂപയാണ് ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം ആറ് പേർക്കാകും ലഭിക്കുക. സമ്മാനം ലഭിച്ച ടിക്കറ്റ് ഗ്രാമീൺ ബാങ്കിന്റെ മേപ്പയൂർ ശാഖയിൽ ഏൽപ്പിച്ചു. 

എസ്‌പി ഓഫിസിൽ സ്ഥിരമായി ലോട്ടറി വിൽപന നടത്തുന്ന കച്ചവടക്കാരനെ സഹായിക്കാൻ ഇവർ പതിവായി ലോട്ടറി എടുക്കാറുണ്ട്. അങ്ങനെ നറുക്കെടുപ്പിന് തലേദിവസമെടുത്ത ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചത്. അഞ്ചു പേർക്കും ആദ്യമായാണ് ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിക്കുന്നത്. 

'അടുത്തുള്ളൊരു കച്ചവടക്കാരനിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. അസുഖമായി കിടന്ന ഇദ്ദേഹം ഒത്തിരി നാളുകൾക്ക് ശേഷമാണ് കച്ചവടത്തിനിറങ്ങിയത്. ടിക്കറ്റുകളൊക്കെ ബാക്കിയാണ് നിങ്ങൾ എന്തെങ്കിലും എടുക്കണമെന്ന് അയാൾ പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ അഞ്ച് പേർ ചേർന്ന് ലോട്ടറി എടുക്കുന്നത്' എന്ന് പൊലീസുകാർ പറയുന്നു.

ആറു ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനമായ ഒരു കോടി രൂപ ലഭിക്കുക. എറണാകുളം മരട് സ്വദേശി ജയപാലനാണ് 12 കോടി രൂപയായ ഒന്നാം സമ്മാനം ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP