Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ബോക്‌സിങ് താരത്തിന്റെ വേഷത്തിൽ മോഹൻലാൽ; ബറോസിന് ശേഷം പ്രിയദർശൻ ചിത്രം; 'തയ്യാറെടുപ്പിന്റെ' വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

ബോക്‌സിങ് താരത്തിന്റെ വേഷത്തിൽ മോഹൻലാൽ; ബറോസിന് ശേഷം പ്രിയദർശൻ ചിത്രം; 'തയ്യാറെടുപ്പിന്റെ'  വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: ബോക്‌സിങ് പ്രമേയമാക്കിയ ഒരു ചിത്രത്തിൽ പ്രിയ സുഹൃത്ത് പ്രിയദർശനുമായി വീണ്ടും ഒത്തുചേരാനൊരുങ്ങുന്നു എന്ന് വാർത്ത വന്നതിനു പിന്നാലെ ബോക്‌സിങ് താരത്തിന്റെ വേഷത്തിലുള്ള ഒരു ഫോട്ടോ പങ്കുവച്ച് മോഹൻലാൽ.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ ബോക്‌സിങ് താരമായിട്ടാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. താരം ബോക്‌സിങ് പരിശീലനം നടത്തുന്നതിന്റെ ഫോട്ടോകളും വീഡിയോകളും നേരത്തെ പുറത്തുവന്നിരുന്നു.

മോഹൻലാലിന്റെ അത്തരം പരിശീലന ഫോട്ടോകൾ ഓൺലൈനിൽ തരംഗമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബോക്‌സിങ് താരത്തിന്റെ വേഷത്തിലുള്ള ഒരു ഫോട്ടോ മോഹൻലാൽ തന്നെ പുറത്തുവിട്ടത്.

പ്രിയദർശൻ ചിത്രത്തിൽ ബോക്‌സിങ് ചാമ്പ്യനായി മോഹൻലാൽ വേഷമിടും എന്നാണ് റിപ്പോർട്ടുകൾ നൽകിയ സൂചന. ബോക്‌സിംഗിലെ വളരെ അടിസ്ഥാനപരമായ ലക്ഷ്യം ഉറപ്പിക്കുന്ന അടവുകൾ അഭ്യസിക്കുന്നതിന്റെ വീഡിയോകളാണ് നേരത്തെ പുറത്തുവന്നത്.

മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന് ശേഷമായിരിക്കും പ്രിയദർശനൊപ്പം ചേരുക. ഇപ്പോൾ ട്വൽത്ത് മാൻ എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് മോഹൻലാൽ. ട്വൽത്ത് മാൻ എന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. ജീത്തു ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തയ്യാറെടുപ്പുകളും മോഹൻലാൽ നടത്തുന്നുണ്ട്. പ്രത്യേക ബോക്‌സിങ് പരിശീലനമാണ് മോഹൻലാൽ വേണ്ടിയുള്ളത്. 

      View this post on Instagram

A post shared by Mohanlal Media Club (@mohanlalmediaclub)

'മലയാള ചലച്ചിത്ര വ്യവസായത്തിന്റെ ഹിറ്റ് മെഷീൻ' എന്നാണ് പ്രിയദർശനം - മോഹൻലാൽ കൂട്ടുകെട്ട് അറിയപ്പെടുന്നത്. ബോയിങ് ബോയിങ് (1985), ചിത്രം (1988), അക്കരെ അക്കരെ അക്കരെ (1990), കിലുക്കം (1991) തുടങ്ങിയ സിനിമകൾ ആദ്യകാലങ്ങളിൽ ഇരുവരും ഒന്നിച്ച് സമ്മാനിച്ച ഹിറ്റുകളിൽ ചിലതാണ്. 'മരയ്ക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രമാണ് അടുത്തതായി മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങാൻ തയ്യാറെടുത്തത്.

മോഹൻലാൽ ഗുസ്തിയിൽ പരിശീലനം നേടിയയാളാണ്. 1977 ലും 1978 ലും കേരള സ്റ്റേറ്റ് റെസ്ലിങ് ചാമ്പ്യൻഷിപ്പ് വിജയിയായിരുന്നു ലാൽ. ജീവിതത്തിൽ ഗുസ്തി ചാമ്പ്യയനായ മോഹൻലാൽ സിനിമയിലും ആ റോൾ കൈകാര്യം ചെയ്തിട്ടുണ്ട്.

1985ൽ ജെ. വില്യംസ് സംവിധാനം ചെയ്ത 'ജീവന്റെ ജീവൻ' എന്ന ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായിരുന്നു അത്. കൂടാതെ ചില ചിത്രങ്ങളിൽ മോഹൻലാലിന്റെ ഹോബിയായി ബോക്‌സിങ് കടന്നു വന്നിട്ടുണ്ട്. 'സുഖമോ ദേവി' എന്ന സിനിമ ഒരുദാഹരണം.
പ്രിയദർശൻ-മോഹൻലാൽ സ്പോർട്സ് ചിത്രം 2022 ൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഈ സിനിമയെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല.

മോഹൻലാലിനെ സംബന്ധിച്ചിടത്തോളം, വളരെ തിരക്കേറിയ ഒരു ഷെഡ്യൂളാണ് ഇപ്പോൾ. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന 'ബറോസ്' എന്ന ചിത്രത്തിൽ മോഹൻലാലും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത 2019 ലെ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാൻ അതിനു ശേഷം ആരംഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP