Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഹകരണ സൊസൈറ്റിയിൽ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥരെ വിരട്ടി സിപിഎം നേതാവ്; കണ്ടെത്തൽ ശരിയെന്ന് തെളിഞ്ഞപ്പോൾ പാർട്ടിക്കുള്ളിൽ വിവാദവും; ക്രമക്കേട് പരിഹരിക്കാൻ ഉദ്യോഗസ്ഥന്മാർക്ക് സമയം അനുവദിച്ചെന്നും ആക്ഷേപം; സെക്രട്ടറിയും ജീവനക്കാരനും പുറത്ത്

സഹകരണ സൊസൈറ്റിയിൽ ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥരെ വിരട്ടി സിപിഎം നേതാവ്; കണ്ടെത്തൽ ശരിയെന്ന് തെളിഞ്ഞപ്പോൾ പാർട്ടിക്കുള്ളിൽ വിവാദവും; ക്രമക്കേട് പരിഹരിക്കാൻ ഉദ്യോഗസ്ഥന്മാർക്ക് സമയം അനുവദിച്ചെന്നും ആക്ഷേപം; സെക്രട്ടറിയും ജീവനക്കാരനും പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: ഒരു സഹകരണ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് കൂടി പുറത്ത്. സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കുറ്റിക്കോൽ അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഒരു കോടിയിൽ പരം രൂപയുടെ ക്രമക്കേട് നടന്നതായാണ് വ്യക്തമായത്. ഇതേ തുടർന്ന് സഹകരണ വകുപ്പ് സഹകരണ നിയമം ചട്ടം 65 പ്രകാരം അന്വേഷണത്തിന് ഉത്തരവിടുകയും. സൊസൈറ്റി സെക്രട്ടറി മണികണ്ഠന്റെയും ജീവനക്കാൻ മധുവിനെയും സസ്‌പെൻഡ് ചെയുകയും ചെയ്തു.

മതിയായ രേഖകൾ ഇല്ലാതെ സ്ഥലത്തിന്റെ മൂല്യത്തേക്കാൾ ഇരട്ടി തുകയ്ക്ക് ഭൂപണയ ലോൺ കൊടുത്തതായി പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് നടപടി. അൻപത് ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേട് ഭൂപണയ വായ്പയിൽ മാത്രം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. അൻപത് ലക്ഷം രൂപയുടെ മുക്കുപണ്ടം പണയം വച്ചതായും കണ്ടെത്തിയിട്ടുണ്ട്.

സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്റ്റാർ ഓഫീസിന്റെ യൂണിറ്റ് ഇൻസ്‌പെക്ടർ നടത്തിയ മിന്നൽ പരിശോധനയിൽ ആണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥരെ ബാങ്ക് ഭരണ സമിതി അംഗം വിരട്ടി നിശബ്ദനാക്കിയത് പാർട്ടിയിൽ വിവാദമായിരുന്നു. തുടർന്ന് പാർട്ടി നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് ഉണ്ടെന്ന ഉദ്യോഗസ്ഥ നിരീക്ഷണം സത്യമാണെന്ന് വ്യക്തമാകുകയായിരുന്നു. തുടർന്ന് മുക്കുപണ്ടം പണയം വച്ച ക്രമക്കേട് പരിഹരിക്കാൻ ഉദ്യോഗസ്ഥന്മാർക്ക് സമയം അനുവദിച്ചു എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

ബാങ്ക് ജീവനക്കാരുടെയും സിപിഎമ്മുകാരായ ഭരണസമിതി അംഗങ്ങളുടേയും ബന്ധുക്കളുടെ പേരിൽ ലോൺ നൽകിയാണ് ക്രമക്കേട് നടന്നത്. മുമ്പും സംഘത്തിൽ പരിശോധന നടത്തിയപ്പോൾ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഭരണസമിതിയെ അറിയിച്ചിരുന്നെങ്കിലും വകുപ്പ് ഉദ്യോഗസ്ഥരെ സ്വാധിനിച്ച് സിപിഎം നിയന്ത്രണത്തിൽ ഉള്ള ഭരണ സമിതി ക്രമക്കേടുകൾ ഒതുക്കി തീർത്തായും പരാതി ഉയരുന്നുണ്ട്.

സിപിഎം ബേഡകം ഏരിയ സെക്രട്ടറി സി ബാലൻ, ഏരിയാ കമ്മിറ്റി അംഗമായ എം അനന്തൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് സംഘം പ്രവർത്തിച്ചു വന്നത്. എം. അനന്തൻ പ്രസിഡന്റ് ആയിട്ടുള്ള ഭരണ സമിതി ആണ് ഇപ്പോൾ നിലവിൽ ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP