Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മന്ത്രി ബാലഗോപാലിന്റെ കള്ള പ്രചരണം പാർട്ടി ക്ലാസിൽ സഖാക്കളോട് മതി ; മണ്ടത്തരം പറഞ്ഞാൽ അവർ കയ്യടിക്കും ; ഇന്ധന വില ജി.എസ് ടി യിൽ ഉൾപ്പെടുത്തിയാൽ ജനങ്ങൾക്ക് ഗുണം ലഭിക്കില്ല എന്നത് മന്ത്രി ബാലഗോപാലിന്റെ കള്ള പ്രചരണം; പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരൻ

മന്ത്രി ബാലഗോപാലിന്റെ കള്ള പ്രചരണം പാർട്ടി ക്ലാസിൽ സഖാക്കളോട് മതി ; മണ്ടത്തരം പറഞ്ഞാൽ അവർ കയ്യടിക്കും ; ഇന്ധന വില ജി.എസ് ടി യിൽ ഉൾപ്പെടുത്തിയാൽ ജനങ്ങൾക്ക് ഗുണം ലഭിക്കില്ല എന്നത് മന്ത്രി ബാലഗോപാലിന്റെ കള്ള പ്രചരണം; പ്രതികരണവുമായി കോൺഗ്രസ് നേതാവ് ഡോ ശൂരനാട് രാജശേഖരൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മന്ത്രി ബാലഗോപാലിന്റെ കള്ള പ്രചരണം പാർട്ടി ക്ലാസിൽ സഖാക്കളോട് മതിയെന്ന് കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ. മണ്ടത്തരം പറഞ്ഞാൽ അവർ കയ്യടിക്കും. ഇന്ധന വില ജി.എസ് ടി യിൽ ഉൾപ്പെടുത്തിയാൽ ജനങ്ങൾക്ക് ഗുണം ലഭിക്കില്ല എന്ന മന്ത്രി ബാലഗോപാലിന്റെ കള്ള പ്രചരണത്തെയാണ് ബാലഗോപാൽ വിമർശിക്കുന്നത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് വിമർശനം

ശൂരനാട് രാജശേഖരന്റെ പോസ്റ്റ് ചുവടെ

പ്രസ് റിലീസ് 19-9 -21 ഇന്ധനവിലയും ജി .എസ് .ടിയും - മന്ത്രി ബാലഗോപാൽ കള്ള പ്രചരണം നടത്തുന്നു - ഡോ.ശൂരനാട് രാജശേഖരൻ . ഇന്ധന വില ജി.എസ് ടി യിൽ ഉൾപ്പെടുത്തിയാൽ ജനത്തിന് പ്രയോജനമുണ്ടാകില്ല എന്ന മന്ത്രി ബാലഗോപാലിന്റെ വാദം വിചിത്രമാണ്. ഒരു ലിറ്റർ പെട്രോളിന് 30.08 ശതമാനവും ഒരു ലിറ്റർ ഡീസലിന് 22.76 ശതമാനവും ആണ് വിൽപന നികുതിയായി കേരളം ഈടാക്കുന്നത്. എക്‌സൈസ് ഡ്യൂട്ടിക്ക് പുറമെ അധിക സെസും കേന്ദ്രം ഈടാക്കുന്നതോടെ ഇന്ധനവില നൂറു രൂപകവിയും . ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ പരമാവധി ഈടാക്കാവുന്നത് 28 ശതമാനം നികുതി ആണ്.

കേന്ദ്രത്തിന് 14 ശതമാനവും സംസ്ഥാനത്തിന് 14 ശതമാനവും നികുതി മാത്രമേ ലഭിക്കൂ. ജി.എസ്.ടിയിൽ ഉൾപെടുത്തിയാൽ 80 രൂപക്ക് ഒരു ലിറ്റർ പെട്രോൾ ജനങ്ങൾക്ക് കിട്ടുമെന്ന് അർത്ഥം. വേറെ ഉഡായിപ്പ് നികുതികളും ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ ഉണ്ടാകില്ല. നിലവിൽ ഈടാക്കുന്ന നികുതിക്ക് പുറമെ ഒരു ലിറ്റർ പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ഒരു രൂപ വീതം പെട്രോളിയം സെസ് എന്ന ഓമനപേരിൽ ബാലഗോപാൽ മന്ത്രിയും കൂട്ടരും ജനങ്ങളിൽ നിന്ന് ഈടാക്കുന്നുണ്ട്. ഈ തുക കിഫ് ബി ക്കാണ് ലഭിക്കുന്നത്. 2021 ജൂൺ 30 വരെയുള്ള കണക്കുകൾ പ്രകാരം പെട്രോളിയം സെസിനത്തിൽ കിഫ്ബി ക്ക് ലഭിച്ചത് 2673.71 കോടി രൂപയാണ്. സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റിൽ നിന്ന് 2673.71 കോടി രൂപ മന്ത്രി ബാലഗോപാലും കിഫ് ബിയും കൊണ്ട് പോയി.

സംസ്ഥാന സർക്കാരിന്റെ ഇന്ധന നികുതിയിൽ നിന്നുള്ള വരുമാനം പരിശോധിച്ചാൽ എന്തുകൊണ്ടാണ് ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തത് എന്ന് മനസിലാകും.

സംസ്ഥാന സർക്കാരിന് ഇന്ധന നികുതിയിനത്തിൽ ലഭിച്ചത്;
2016 - 17 - 6875 99 കോടി
2017 -18- 7442.88 കോടി
2018 - 19 - 8000 .49 കോടി
2019 - 20 - 7906.61 കോടി
2020-21 - 7120.65 കോടി .

പാചക വാതക സിലിണ്ടർ ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയിട്ട് വില കുറഞ്ഞില്ല എന്നതാണ് മന്ത്രിയുടെ മറ്റൊരു വാദം. ജി.എസ്.ടി യിൽ 5 % നികുതി ആണ് പാചക വാതക സിലിണ്ടറിന് ഈടാക്കുന്നത്. കേന്ദ്രത്തിന് 2.5% വും സംസ്ഥാനത്തിന് 2.5% വും നികുതി ഈ ഇനത്തിൽ ലഭിക്കും. ജി.എസ് ടിയിൽ പാചക വാതകം ഉൾപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ നിലവിലെ പാചക വാതക കൊള്ളയേക്കാൾ എത്ര ഇരട്ടി തുക ജനങ്ങൾ നൽകേണ്ടി വരുമായിരുന്നു. പാചക വാതക സിലിണ്ടറിന്റെ വില 1000 രൂപയോട് അടുക്കുകയാണ്. ജി.എസ് ടി യിൽ ഉൾപ്പെടുത്തിയില്ലായിരുന്നെങ്കിൽ 2000 രൂപയെങ്കിലും ജനങ്ങളിൽ നിന്ന് വാങ്ങിക്കാമെന്നാണ് മന്ത്രിയുടെ ചിന്ത. ഇന്ധന നികുതി ജി.എസ് ടി യിൽ ഉൾപ്പെടുത്തിയാൽ ജനത്തിന് ഗുണം ഉണ്ടാകും. സംസ്ഥാന സർക്കാരിന് കൊള്ള ലാഭം ഉണ്ടാകില്ല. മന്ത്രിയുടെ കള്ള പ്രചരണംപാർട്ടി ക്ലാസിൽ സഖാക്കളോട് മതി. ഇതു പോലത്തെ മണ്ടത്തരം പറഞ്ഞാൽ അവർ കയ്യടിക്കും. ജനങ്ങളോട് പറയുമ്പോൾ രണ്ട് വട്ടം ചിന്തിക്കണം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP