Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങണമെങ്കിൽ പരസഹായം വേണം; 15-ാം വയസ്സിലും അച്ഛന്റെ തോളിലേറി ലോകം കണ്ട് അഫ്ര

വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങണമെങ്കിൽ പരസഹായം വേണം; 15-ാം വയസ്സിലും അച്ഛന്റെ തോളിലേറി ലോകം കണ്ട് അഫ്ര

സ്വന്തം ലേഖകൻ

പയ്യന്നൂർ: മക്കൾ എത്ര വലുതായാലും അച്ഛനമ്മമാർക്ക് അവർ എപ്പോഴും കൊച്ചുകുട്ടികൾ തന്നെയാണ്. വയസ് 15 ആയെങ്കിലും പയ്യന്നൂർക്കാരി അഫ്ര ഇപ്പോഴും അച്ഛന്റെ കുഞ്ഞു മകളാണ്. അച്ഛന്റെ തോളിലേറിയാണ് അവൾ ലോകം കാണുന്നത്. വീടിന് പുറത്തേക്ക് ഇറങ്ങാൻ പരസഹായം വേണമെന്നതിനാൽ അഫ്രയെ കൊച്ചു കുഞ്ഞിനെ പോൽ ഒക്കത്തെടുക്കുകയാണ് പിതാവ് അഷ്‌റഫ്.

സെറിബ്രൽ പാഴ്‌സി ബാധിച്ച് തളർന്ന് പോയതാണ് അഫ്രയുടെ ശരീരം. സ്‌കൂളിലേക്ക് ഉൾപ്പെടെ വീട്ടിൽ നിന്ന് പുറത്തേക്ക് എത്തണമെങ്കിൽ പിതാവ്, അഫ്രയെ എടുത്തു നടക്കും. മൂന്നടി വീതിയുള്ള വഴിയിലൂടെ എടുത്ത് വേണം അഫ്രയെ റോഡിലെത്തിക്കാൻ. കോവിഡും ലോക്ഡൗണും മൂലം ജീവിതം വീട്ടിലേക്ക് ചുരുങ്ങിയതിനൊടുവിൽ സ്‌കൂൾ തുറക്കുന്നുവെന്ന് അറിഞ്ഞതിന്റെ ആവേശത്തിലാണ് അഫ്രയിപ്പോൾ. അതേ വാർത്തയാണ് അഷ്‌റഫിനെ ആശങ്കയിലാക്കുന്നതും. മകളെ നിത്യവും സ്‌കൂളിലേക്ക് എത്തിക്കാൻ ഇനി ഈ പാതയിലൂടെ നടക്കുന്നത് ഓർക്കുമ്പോൾ തന്നെ ഓട്ടോഡ്രൈവറായ അഷ്‌റഫിന് ആധിയുണ്ട്.

കവ്വായി വാടിപ്രം ചെറിയപാലത്തിനു സമീപമാണ് അഷ്‌റഫിന്റെ വീട്. ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം മകളുടെ ചികിത്സയ്ക്കായി ചെലവഴിച്ചിരുന്ന അഷ്‌റഫിനും ഭാര്യ ഉനൈസയ്ക്കും സുമനസ്സുകളുടെയും നഗരസഭയുടെയും ജമാ അത്ത് കമ്മിറ്റിയുടെയും ബന്ധുക്കളുടെയും ഓട്ടോ ഡ്രൈവർമാരുടെയും സഹായത്തിലാണ് ഒരു വർഷം മുൻപ് വീടും സ്ഥലവുമായത്. വീട്ടിലേക്കുള്ള വഴിയിലൂടെ ഓട്ടോറിക്ഷ പോകില്ല.

കോവിഡ് തുടങ്ങിയതു മുതൽ വീട്ടിൽ ആയതിനാൽ സ്‌കൂളിലേക്കുള്ള യാത്ര അഫ്രയ്ക്ക് നല്ലതാണെന്ന് അഷ്‌റഫിന് അറിയാം. പക്ഷേ, പുറത്തേക്കിറങ്ങുമ്പോൾ അവളുടെ സന്തോഷപ്രകടനം എങ്ങനെ നിയന്ത്രിക്കുമെന്നാണ് പേടി. പതിവായി ചെയ്തിരുന്ന ഫിസിയോ തെറപ്പിയുൾപ്പെടെ നിന്നുപോയി. ഓട്ടോറിക്ഷ വീട്ടിലേക്ക് എത്താൻ എട്ടടി വീതിയുള്ള റോഡ് വേണം. പക്ഷേ, വീടൊരുക്കാൻ സഹായിച്ച സുമനസ്സുകളെ വീണ്ടും ശല്യം ചെയ്യാൻ അഷറഫ് ഒരുക്കമല്ല. സ്‌കൂൾ തുറന്നാൽ ഇടയ്‌ക്കെങ്കിലും അവളെ സ്‌കൂളിലെത്തിക്കാൻ വഴി തേടുകയാണ് അഷ്‌റഫ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP