Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യെമനിലെ ഹൂതി നേതാവ് സാലിഹ് അൽ സമദിനെ കൊലപ്പെടുത്തിയ സംഭവം; ഒമ്പത് പ്രതികൾക്കും പരസ്യമായി വധശിക്ഷ നടപ്പിലാക്കി: ഇനി കൊല്ലാൻ വിധി പ്രഖ്യാപിച്ചവരിൽ ട്രംപും സൗദി കിരീടാവകാശിയും

യെമനിലെ ഹൂതി നേതാവ് സാലിഹ് അൽ സമദിനെ കൊലപ്പെടുത്തിയ സംഭവം; ഒമ്പത് പ്രതികൾക്കും പരസ്യമായി വധശിക്ഷ നടപ്പിലാക്കി: ഇനി കൊല്ലാൻ വിധി പ്രഖ്യാപിച്ചവരിൽ ട്രംപും സൗദി കിരീടാവകാശിയും

സ്വന്തം ലേഖകൻ

സന: യെമനിലെ ഹൂതി നേതാവ് സാലിഹ് അൽ സമദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട ഒമ്പത് പ്രതികൾക്കും ഹൂതികൾ പരസ്യമായി വധശിക്ഷ നൽകി. തലസ്ഥാന നഗരമായ സനായിലെ തഹ്രി ചത്വരത്തിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു ഇവരുടെ വധശിക്ഷ. നൂറുകണക്കിനാളുകൾ നോക്കിനിൽക്കെ ഹൂതികൾ ഇവരെ ഒമ്പത് പേരെയും പിന്നിൽനിന്നു വെടിവച്ചു കൊല്ലുകയായിരുന്നു. വധശിക്ഷയുടെ ദൃശ്യം വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. ഫോട്ടോകളും വിതരണം ചെയ്തു.

2018ൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തിലാണ് സാലിഹ് അൽ സമദ് കൊല്ലപ്പെട്ടത്. കേസിൽ 60 പ്രതികളാണുള്ളത്. ശേഷിക്കുന്ന പ്രതികളിൽ യുഎസ് മുൻപ്രസിഡന്റ് ഡോണൾഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഉൾപ്പെടുന്നു. ഇവരുടെ അസാന്നിധ്യത്തിൽ വിചാരണ നടത്തിയ ഹൂതികൾ ഇവർക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. സൗദിക്കുവേണ്ടി 9 പേരും ചാരവൃത്തി നടത്തിയെന്നാണ് ആരോപണം.

ഇറാൻ പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഉത്തര യെമനിലെ ഭരണസംവിധാനത്തിന്റെ പ്രസിഡന്റായിരുന്ന സാലിഹ് അൽ സമദും 6 കൂട്ടാളികളും തീരദേശനഗരമായ ഹൊദൈദയിൽ സൗദി വ്യോമാക്രമണത്തിലാണു കൊല്ലപ്പെട്ടത്. 2014 ൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ യെമനിൽ 1,30,000 ൽ ഏറെപ്പേർ കൊല്ലപ്പെട്ടെന്നാണു കണക്ക്. യെമനിലെ സ്ഥാനഭ്രഷ്ടരായ നേതാക്കൾക്കു സൗദിയുടെ പിന്തുണയുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP