Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കാണാതായി; രക്ഷാ സേനാംഗങ്ങളും നാട്ടുകാരും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല

കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കാണാതായി; രക്ഷാ സേനാംഗങ്ങളും നാട്ടുകാരും തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല

മറുനാടൻ മലയാളി ബ്യൂറോ

തളിപ്പറമ്പ്: തേറളായി മുനമ്പത്ത് കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ ഒഴിക്കിൽപ്പെട്ട് കാണാതായി.ഞായറാഴ്‌ച്ച വൈകുന്നേരം 5.30 മണിയോടെയായിരുന്നു സംഭവം. തേറളായി ദ്വീപിലെ ഹാഷിമിന്റെ മകൻ അൻസബ് 16 ആണ് ഒഴുക്കിൽപ്പെട്ടത്.

കൂട്ടുകാരോടൊത്ത് മറുകരയിലേക്ക് നീന്തുന്നതിനിടയിൽ പുഴയുടെ മധ്യത്തിൽ വച്ച് ഒഴുക്കിൽ പെടുകയായിരുന്നു. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രിയായതിനാൽ തിരച്ചിൽ നിർത്തി. തിങ്കളാഴ്‌ച്ച രാവിലെ തിരച്ചിൽ തുടരുമെന്ന് പ്രദേശവാസികൾ അറിയിച്ചു.



 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP