Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലപ്പുഴയിൽ പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; അസ്തികളും തലയോടുകളും കണ്ടത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ; അന്വേഷണം തുടങ്ങി

ആലപ്പുഴയിൽ പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; അസ്തികളും തലയോടുകളും കണ്ടത് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ; അന്വേഷണം തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ കല്ലുപാലത്തിന് സമീപം പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. പാലസ് വാർഡിൽ സരസ്വതി മന്ദിരം എന്ന വീട്ടിലെ പരിസരം വൃത്തിയാക്കുന്നതിനിടയിൽ, കെട്ടിടം പൊളിച്ചപ്പോളാണ് അസ്ഥികൂടം കണ്ടെത്തിയത്.

രണ്ട് തലയോട്ടികളും എല്ലുകളും അടങ്ങുന്ന അസ്ഥികൂടമാണ് ലഭിച്ചത്. കെട്ടിടം ദീർഘനാളുകളായി ഉപയോഗിച്ചിരുന്നില്ല. മുമ്പ് പലപ്പോഴും വാടകയ്ക്ക് നൽകിയിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.

നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികൂടത്തിൽ രേഖപ്പെടുത്തലുകൾ ഉള്ളതിനാൽ മുമ്പ് ഇവിടെ വാടകയ്ക്ക് താമസിച്ച ഡോക്ടർ പഠനാവശ്യത്തിന് ഉപയോഗിച്ചതാകമെന്നും സംശയമുണ്ട്. ഡോക്ടറുമായി സംസാരിച്ച ശേഷമേ ഇതിൽ വ്യക്തത വരുത്താനാകൂ എന്ന് പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് സ്ഥലത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP