Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചക്കരക്കല്ലിൽ കുടുംബ വഴക്കിനിടെ പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു: ഭാര്യാ സഹോദരി ഭർത്താവ് അറസ്റ്റിൽ

ചക്കരക്കല്ലിൽ കുടുംബ വഴക്കിനിടെ പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു: ഭാര്യാ സഹോദരി ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

ചക്കരക്കൽ:ചക്കരക്കൽ പൊലിസ് സറ്റേഷൻ പരിധിയിലെ പള്ളിപ്പൊയിലിൽ കുടുംബ വഴക്കിനിടെ പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു. കുനിയിൽ രാജനാണ് (60) മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ ഭാര്യ റീത്തയുടെ സഹോദരീ ഭർത്താവ് രവീന്ദ്രനെ ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ പതിമൂന്നാം തീയ്യതിയാണ് സംഭവം.

വഴക്കിനിടെ തറയിൽ തലയിടിച്ച് വീണ രാജനെ കണ്ണൂർ ജില്ലാ ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്‌ച്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു, മകൻ: രാഹുൽ. തിരുവനന്തപുരം സ്വദേശിയാണ് രാജൻ.

ചക്കരക്കൽ പൊലീസ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റ് പുർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടംബത്തിന് കൈമാറും. രവിന്ദ്രൻ വിരാജ്‌പേട്ട സ്വദേശിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP