Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വധശ്രമക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ ആക്രമിച്ചു; കണ്ണുകളിൽ വിരൽ കുത്തി ഇറക്കിയും നെഞ്ചിൽ കടിച്ചു മുറിച്ചും തൊണ്ടക്കുഴിയിൽ കൈമുട്ട് അമർത്തി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്താൻ ശ്രമം: പ്രതിയെ 20 വർഷം തടവിന് ശിക്ഷിച്ച് കോടതി

വധശ്രമക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ ആക്രമിച്ചു; കണ്ണുകളിൽ വിരൽ കുത്തി ഇറക്കിയും നെഞ്ചിൽ കടിച്ചു മുറിച്ചും തൊണ്ടക്കുഴിയിൽ കൈമുട്ട് അമർത്തി ശ്വാസം മുട്ടിച്ചും കൊലപ്പെടുത്താൻ ശ്രമം: പ്രതിയെ 20 വർഷം തടവിന് ശിക്ഷിച്ച് കോടതി

സ്വന്തം ലേഖകൻ

കോട്ടയം: വധശ്രമക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരനെ ക്രൂരമായി ആക്രമിച്ച കേസിൽ പ്രതിയെ 20 വർഷം തടവിന് ശിക്ഷിച്ച് കോടതി. ഉല്ലല ഓണിശ്ശേരി ലക്ഷം വീട് കോളനിയിൽ അഖിലിനെയാണ്് (ലങ്കോ) 20 വർഷം തടവിനു ശിക്ഷിക്കാനും 75,000 രൂപ പിഴ ഇടാനും അഡീഷനൽ സെഷൻസ് ജഡ്ജി ജോൺസൺ ജോൺ വിധിച്ചത്. വൈക്കം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.ടി.റെജിമോനെയാണ് ആക്രമിച്ചത്.

2012 ഒക്ടോബർ ആറിനാണ് സംഭവം. വധശ്രമക്കേസിൽ അഖിലിനെ അറസ്റ്റ് ചെയ്യാൻ തലയാഴം കൂവം ഭാഗത്തുള്ള വീട്ടിൽ റെജിമോൻ ഉൾപ്പെടെ പൊലീസ് സംഘം എത്തി. പൊലീസിനെ കണ്ട അഖിൽ ഓടി. റെജിമോൻ പിന്നാലെ ഓടി. ഇതിനിടെ പാടശേഖരത്തിൽ കുത്തി നിർത്തിയിരുന്ന മരക്കൊമ്പ് ഊരി റെജിമോനെ അഖിൽ അടിക്കുകയായിരുന്നു.

റെജിമോന്റെ ദേഹത്തു കയറിയിരുന്ന് കണ്ണുകളിൽ വിരൽ കുത്തി ഇറക്കി. തൊണ്ടക്കുഴിയിൽ കൈമുട്ട് അമർത്തി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു. നെഞ്ചിൽ കടിച്ചു മുറിച്ചു. പിന്നാലെ എത്തിയ പൊലീസ് സംഘമാണ് റെജിയെ രക്ഷിച്ചത്.

പരുക്കേറ്റ റെജിമോൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഖിലിനെതിരെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, മോഷണം തുടങ്ങി 26 കേസുകളുണ്ട്. വൈക്കം സിഐ ആയിരുന്ന എസ്.പ്രദീപാണ് കുറ്റപത്രം സമർപ്പിച്ചത്. 15 സാക്ഷികളെ വിസ്തരിച്ചു. 4 തൊണ്ടിമുതലുകളും ഹാജരാക്കി.

പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പ്രോസിക്യൂട്ടർ കെ.ജിതേഷ് ഹാജരായി. കോടതി വിധിയിൽ ഏറെ സന്തോഷമുണ്ടെന്നു റെജിമോൻ പറഞ്ഞു. 'കടിച്ചുപറിച്ച പാടുകൾ ഇന്നും ദേഹത്തുണ്ട്. പിഴയായി വിധിച്ച 75,000 രൂപ പ്രതി നൽകിയാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകും' റെജിമോൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP