Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'എത്ര വലിയ പരീക്ഷയും ജീവനേക്കാൾ വലുതല്ല; ധൈര്യമായി ഇരുന്നാൽ ജീവിതത്തിൽ വിജയിക്കാം'; പരീക്ഷാ പരാജയ ഭീതിയിൽ തമിഴ്‌നാട്ടിൽ ആത്മഹത്യ തുടരുന്നതിനിടെ നടൻ സൂര്യ; വീഡിയോ

'എത്ര വലിയ പരീക്ഷയും ജീവനേക്കാൾ വലുതല്ല; ധൈര്യമായി ഇരുന്നാൽ ജീവിതത്തിൽ വിജയിക്കാം'; പരീക്ഷാ പരാജയ ഭീതിയിൽ തമിഴ്‌നാട്ടിൽ ആത്മഹത്യ തുടരുന്നതിനിടെ നടൻ സൂര്യ; വീഡിയോ

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷാ പരാജയ ഭീതിയിൽ വിദ്യാർത്ഥികൾ തുടരെ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടൻ സൂര്യ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സൂര്യയുടെ പ്രതികരണം. നിസാര കാര്യങ്ങൾക്ക് പോലും ആത്മഹത്യ ചെയ്യുന്നവർക്കിടയിൽ ധൈര്യമാണ് വേണ്ടതെന്ന് സൂര്യ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

നിങ്ങൾക്ക് കഴിഞ്ഞ മാസമോ ആഴ്ചയിലോ ഉണ്ടായിരിക്കുന്ന ചെറിയ എന്തെങ്കിലും വിഷമമോ വേദനയോ ഇപ്പോൾ മനസിൽ കുടിയിരിക്കുന്നുവോയെന്ന് ആലോചിച്ച് നോക്കൂ. അത് കുറയുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടാകും. എത്ര വലിയ പരീക്ഷയും ജീവനേക്കാൾ വലുതല്ല.

ഭയമല്ല വേണ്ടത്, ധൈര്യമായി ഇരുന്നാൽ ജീവിതത്തിൽ വിജയിക്കാം. ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്നേഹിക്കുന്നവർക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുതെന്നും സൂര്യ പറയുന്നു.

 

സൂര്യയുടെ വാക്കുകൾ

ഭയമില്ലാതെ ആത്മവിശ്വാസത്തോടെ ഇരിക്കണം. നിങ്ങൾക്ക് കഴിഞ്ഞ മാസമോ ആഴ്ചയിലോ ഉണ്ടായിരിക്കുന്ന ചെറിയ എന്തെങ്കിലും വിഷമമോ വേദനയോ ഇപ്പോൾ മനസിൽ കുടിയിരിക്കുന്നുവോയെന്ന് ആലോചിച്ച് നോക്കൂ. അത് കുറയുകയോ ഇല്ലാതാവുകയോ ചെയ്തിട്ടുണ്ടാകും. എത്ര വലിയ പരീക്ഷയും ജീവനേക്കാൾ വലുതല്ല. നിങ്ങൾക്ക് ഒരു പ്രശ്നമുണ്ടെങ്കിൽ അത് നിങ്ങൾക്ക് വിശ്വാസമുള്ളവരുടെ അടുത്തോ ഇഷ്ടമുള്ള ആരുടെയെങ്കിലും അടുത്തോ പങ്കുവെക്കുക. അത് മാതാപിതാക്കളോ, സഹോദരങ്ങളോ കൂട്ടുകാരോ ആരുമാകാം. കുറച്ച് നേരങ്ങളിൽ മാറുന്ന കാര്യങ്ങളാണ് ഭയവും വേദനയും.

ആത്മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്നേഹിക്കുന്നവർക്ക് നിങ്ങൾ കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്ന് മറക്കരുത്. ഞാൻ പരീക്ഷകളിൽ തോറ്റിട്ടുണ്ട്, മോശമായ മാർക്ക് വാങ്ങിയിട്ടുണ്ട്. നിങ്ങളിൽ ഒരാളപ്പോലെ ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്, നേടാൻ കുറേയേറെ കാര്യങ്ങൾ നമുക്ക് മുന്നിലുണ്ട്. ധൈര്യമായി ഇരുന്നാൽ ജീവിതത്തിൽ വിജയിക്കാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP