Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ട് മാസം പ്രായമായ കുഞ്ഞിന്റെ ശ്വാസകോശത്തിൽ മരകഷ്ണം; പരിയാരം മെഡിക്കൽ കോളേജിൽ കുഞ്ഞിനെ രക്ഷിച്ചത് ശസ്ത്രക്രിയയിലൂടെ

എട്ട് മാസം പ്രായമായ കുഞ്ഞിന്റെ ശ്വാസകോശത്തിൽ മരകഷ്ണം; പരിയാരം മെഡിക്കൽ കോളേജിൽ കുഞ്ഞിനെ രക്ഷിച്ചത് ശസ്ത്രക്രിയയിലൂടെ

അനീഷ് കുമാർ

 കണ്ണൂർ: എട്ട് മാസം പ്രായമായ കുഞ്ഞിന്റെ ശ്വാസകോശത്തിൽ മരകഷ്ണം കണ്ടെത്തി. പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വിദഗ്ധ ശസ്ത്രക്രിയയിലൂടെ മരകഷ്ണം പുറത്തെടുത്ത് കുട്ടിയെ രക്ഷിച്ചു. കൊട്ടിയൂരിൽ നിന്നുള്ള പിഞ്ചു കുഞ്ഞാണ് മരണത്തെ മുഖാമുഖം കണ്ടെങ്കിലും രക്ഷപ്പെട്ടത്. അബദ്ധത്തിൽ മരക്കഷ്ണം വിഴുങ്ങിയതിനെത്തുടർന്ന് ശ്വാസതടസ്സം നേരിട്ട് ഗുരുതരാവസ്ഥയിലായ കുട്ടിയെ നവീന റിജിഡ് ബ്രോങ്കോസ് കോപ്പി ശസ്ത്രക്രിയ വഴിയാണ് രക്ഷിച്ചത്.

അമ്മയുടെ സമീപത്തായി അടുക്കളയിൽ നിന്നും കളിച്ചുകൊണ്ടിരിക്കെ, കയ്യിൽ കിട്ടിയ എന്തോ ഒന്ന് കുഞ്ഞ് വായിലേക്കിടുകയായിരുന്നു. അമ്മ വായിൽ കയ്യിട്ട് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊടുന്നനവേ കുട്ടി വല്ലാതെ ചുമയ്ക്കുകയും, ശ്വാസതടസ്സം നേരിടുകയും ചെയ്തു. പെട്ടെന്നുതന്നെ അടുത്തുള്ള ആശുപത്രിയിൽ അടിയന്തിര ചികിത്സ നൽകിയ ശേഷം, പരിയാരത്തേ കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

അടിയന്തര പരിശോധനയിൽ വലത്തേ ശ്വാസകോശത്തിൽ എന്തോ ഒന്ന് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. എന്താണ് വിഴുങ്ങിയതെന്ന് അപ്പോഴും രക്ഷിതാക്കൾക്ക് മനസ്സിലായിരുന്നില്ല. ശ്വാസതടസ്സം വർധിക്കുന്നത് പ്രതിസന്ധിയായേക്കുമെന്നതിനാൽ അടിയന്തിര ചികിത്സ നൽകി. അത്യാധുനിക ക്യാമറ സഹിതമുള്ള നവീന റിജിഡ് ബ്രോങ്കോ സ്‌കോപ്പി ചികിത്സ നടത്തി ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന മരക്കഷ്ണം പുറത്തെടുത്തു.

എട്ട് മാസം മാത്രം പ്രായമുള്ള കുട്ടിയായതിനാൽ നിസ്സഹകരണമുണ്ടായാൽ ശ്വാസകോശത്തിൽ കുടുങ്ങിയ വസ്തു പുറത്തെടുക്കുന്നതിൽ സങ്കീർണ്ണത വർദ്ധിപ്പിച്ചേക്കുമെന്നതിനാലും, ശ്വാസോച്ഛ്വാസം പൂർവസ്ഥിതിയിലാക്കാൻ അടിയന്തിര ചികിത്സ ആവശ്യമായിരുന്നു എന്നതിനാലും അനസ്തേഷ്യ നൽകിയ ശേഷമാണ് ചികിത്സ നടത്തിയതെന്ന് പ്രിൻസിപ്പൽ ഡോ. കെ അജയകുമാറും, മെഡിക്കൽ സൂപ്രണ്ട് ഡോ .കെ സുദീപും പറഞ്ഞു. ശ്വാസകോശവിഭാഗത്തിലെ ഡോ ഡി കെ മനോജ് , ഡോ രാജീവ് റാം, ഡോ കെ മുഹമ്മദ് ഷഫീഖ്, ശിശുരോഗ വിഭാഗത്തിലെ ഡോ എം ടി പി മുഹമ്മദ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ ചാൾസ് തോമസ്, ഡോ ബഷീർ മണ്ഡ്യൻ എന്നിവരുമുൾപ്പെട്ട മെഡിക്കൽ സംഘമാണ് ചികിത്സ സംഘത്തിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP