Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുട്ടിയാന നല്ല ഉറക്കത്തിൽ; എഴുന്നേൽപ്പിക്കാനുള്ള ശ്രമം വിഫലമായതോടെ പരിഭ്രമിച്ച് അമ്മയാന;മൃഗശാല ജീവനക്കാരുടെ സഹായം തേടി; ജീവനക്കാർ തട്ടിയുണർത്തിയപ്പോൾ 'അമ്മയ്ക്ക്' ആഹ്ലാദം; വീഡിയോ വൈറൽ

കുട്ടിയാന നല്ല ഉറക്കത്തിൽ; എഴുന്നേൽപ്പിക്കാനുള്ള ശ്രമം വിഫലമായതോടെ പരിഭ്രമിച്ച് അമ്മയാന;മൃഗശാല ജീവനക്കാരുടെ സഹായം തേടി; ജീവനക്കാർ തട്ടിയുണർത്തിയപ്പോൾ 'അമ്മയ്ക്ക്' ആഹ്ലാദം; വീഡിയോ വൈറൽ

ന്യൂസ് ഡെസ്‌ക്‌

പ്രാഗ്: ഉറങ്ങിക്കിടക്കുന്ന കുട്ടിയാനയെ ഉണർത്താനുള്ള ശ്രമം വിഫലമായതോടെ അമ്മയാന പരിഭ്രമിക്കുന്നതിന്റെയും സഹായത്തിന് മൃഗശാല ജീവനക്കാരുടെ സഹായം തേടുന്നതിന്റെയും വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് വീണ്ടും സാമൂഹ്യ മാധ്യമങ്ങൾ. പ്രാഗ് മൃഗശാലയിൽ നിന്നുള്ളതാണ് ഈ ദൃശ്യം.

നിലത്ത് കിടന്നുറങ്ങുന്ന ആനക്കുട്ടി കുറച്ചധികം നേരം കഴിഞ്ഞിട്ടും ഉണരാതെ വന്നതോടെയാമ് അമ്മയാന പരിഭ്രമിച്ചത്. തന്റെ തുമ്പിക്കൈ കൊണ്ട് തട്ടിയും മുട്ടിയുമൊക്കെ ആനക്കുട്ടിയെ എഴുന്നേൽപ്പിക്കാൻ അമ്മയാന ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

 

കുട്ടിയാന ഉണരാതെ വന്നതോടെ പേടിച്ച അമ്മയാന മൃഗശാല ജീവനക്കാരുടെ സഹായം തേടി. അങ്ങനെ ജീവനക്കാരെത്തി ആനക്കുട്ടിയെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. കൈകൊണ്ട് ജീവനക്കാർ തട്ടുകയും മുട്ടുകയും ഒക്കെ ചെയ്തതോടെ ആശാൻ ഉറക്കം ഉണർന്നു.

ശേഷം കുട്ടിയാന അമ്മയാനയുടെ അരികിലേയ്ക്ക് ഓടിച്ചെന്നു. 2017ലുള്ള ഈ വീഡിയോ കഴിഞ്ഞ ദിവസം വീണ്ടും ട്വിറ്ററിലൂടെ പ്രചരിക്കുകയായിരുന്നു. മനോഹരമായ വീഡിയോ എന്നാണ് കമന്റുകളായി വരുന്നത്. ഒട്ടേറെ പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP