Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഒരു സമുദായത്തെ അതിക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ അരമനകൾ കയറിയിറങ്ങുന്നത് അപമാനകരം; ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നു; വി എൻ വാസവനെതിരെ വിമർശനവുമായി സമസ്ത നേതാവിന്റെ ലേഖനം

ഒരു സമുദായത്തെ അതിക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ അരമനകൾ കയറിയിറങ്ങുന്നത് അപമാനകരം; ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം വേട്ടക്കാരന് സിന്ദാബാദ് വിളിക്കുന്നു; വി എൻ വാസവനെതിരെ വിമർശനവുമായി സമസ്ത നേതാവിന്റെ ലേഖനം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ച് മന്ത്രി വി.എൻ. വാസവൻ നടത്തിയ പരാമർശങ്ങൾക്കെതിരെ വിമർശനവുമായി സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ. വിദ്വേഷ പ്രചാരകന് മന്ത്രി ഗുഡ് സർട്ടിഫിക്കറ്റ് നൽകിയെന്നും ഇരയെ ആശ്വസിപ്പിക്കുന്നതിന് പകരം മന്ത്രി വേട്ടക്കാരന് സിന്ദാബാദ് വിളിക്കുകയാണെന്നും സുപ്രഭാതം ലേഖന്തിൽ വ്യക്തമാക്കി.

ഒരു സമുദായത്തെ അതിക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ അരമനകൾ കയറിയിറങ്ങുന്നത് അപമാനകരമാണെന്നും എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ എഴുതിയ ലേഖനത്തിൽ പറഞ്ഞു. 'വിദ്വേഷ പ്രചാരണം, വേട്ടക്കാരന് ഹലേലൂയ്യ പാടുന്നവർ' എന്ന തലക്കെട്ടിലാണ് സുപ്രഭാതത്തിൽ ലേഖനം പ്രസിദ്ധീകരിച്ചത്. മന്ത്രി വാസവൻ, പാലാബിഷപ്പ് ഹൗസിൽ പോയി ജോസഫ് കല്ലറങ്ങാട്ടിനെ കണ്ടതിന് ശേഷം, വിവാദ പ്രസ്താവന അടഞ്ഞ അധ്യായമാണെന്നും അതിനെതിരെ പ്രതികരിക്കുന്നവർ ഭീകരവാദികളാണെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇത് എൽ.ഡി.എഫ് സർക്കാറിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നിലപാടാണോ എന്നറിയാൻ താൽപര്യമുണ്ടെന്ന് എന്നാണ് ലേഖനത്തിൽ മുസ്തഫ മുണ്ടുപാറ ചോദിക്കുന്നത്.

ഒരു സമുദായത്തെ അതിക്രമിച്ചവർക്കെതിരെ നടപടിയെടുക്കാതെ അരമനകൾ കയറിയിറങ്ങുന്നത് അപമാനകരമാണ്. കേവല രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അക്രമികൾക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്നുവെന്നും ലേഖനത്തിൽ വിമർശിക്കുന്നു. കഴിഞ്ഞ ദിവസമാണ് മന്ത്രി വി.എൻ. വാസവൻ പാല ബിഷപ്പിനെ സന്ദർശിച്ചത്. നാർക്കോട്ടിക് വിവാദം അടഞ്ഞ അധ്യായമാണെന്നും പ്രസ്താവനയുടെ പേരിൽ വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നവർ വർഗീയവാദികളാണെന്നുമായിരുന്നു വാസവൻ പറഞ്ഞത്.

ബിഷപ്പുമായി നടത്തിയത് സൗഹൃദ സംഭാഷണമാണെന്നും നാർക്കോട്ടിക് വിവാദം ചർച്ചയായില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. കോൺഗ്രസ് ബിജെപി നേതാക്കളുടെ സന്ദർശനം രാഷ്ട്രീയലക്ഷ്യമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സംസ്ഥാനത്തെ മതസൗഹാർദ്ദവും സമാധാനവും തകർക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ഏതുതരത്തിലുള്ള മത വിദ്വേഷ പ്രചരണത്തെയും സർക്കാർ ശക്തമായി നേരിടുമെന്നും വാസവൻ പറഞ്ഞു.

മന്ത്രിയുടെ പരാമർശത്തിന് പിന്നാലെ വ്യാപക വിമർശനം സോഷ്യൽ മീഡിയയിൽ പാർട്ടി അനുകൂലികളിൽ നിന്ന് തന്നെ ഉയരുന്നുണ്ടായിരുന്നു. ലൗ ജിഹാദിനൊപ്പം കേരളത്തിൽ നാർക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പ്രസംഗം. കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട്.

ലൗ ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP