Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫേസ്‌ബുക്കും ഇൻസ്റ്റയും ട്വിറ്ററും വഴി യുവാക്കളെ ആദ്യഘട്ട ബ്രെയിൻവാഷിങ് കഴിഞ്ഞാൽ പിന്നീട് വിശ്വാസ്യത പരിശോധിക്കും; വിശ്വസ്തൻ എന്ന് ബോധ്യപ്പെട്ടാൽ ആർക്കും കാണാനാവാത്ത രഹസ്യ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വിദേശത്ത് നിന്ന് ആശയങ്ങൾ കുത്തി വയ്ക്കും; ഐഎസ് യുവാക്കളെ വല വീശിപ്പിടിക്കുന്നത് തടയാൻ ഹോട്ട്‌ലൈൻ നമ്പറുമായി എൻഐഎ

ഫേസ്‌ബുക്കും ഇൻസ്റ്റയും ട്വിറ്ററും വഴി യുവാക്കളെ ആദ്യഘട്ട ബ്രെയിൻവാഷിങ് കഴിഞ്ഞാൽ പിന്നീട് വിശ്വാസ്യത പരിശോധിക്കും; വിശ്വസ്തൻ എന്ന് ബോധ്യപ്പെട്ടാൽ ആർക്കും കാണാനാവാത്ത രഹസ്യ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വിദേശത്ത് നിന്ന് ആശയങ്ങൾ കുത്തി വയ്ക്കും; ഐഎസ് യുവാക്കളെ വല വീശിപ്പിടിക്കുന്നത് തടയാൻ ഹോട്ട്‌ലൈൻ നമ്പറുമായി എൻഐഎ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇസ്ലാമിക് സ്‌റ്റേറ്റ് ഓൺലൈനിലൂടെ യുവാക്കളെ ലക്ഷ്യമിടുന്നത് തടയാൻ ഹോട്ട്‌ലൈൻ നമ്പറുമായി എൻഐഎ. ഫേസ്‌ബുക്കും ട്വിറ്ററും ഇൻസ്റ്റാഗ്രാമും വഴിയാണ് ഐസിന്റെ ആശയ പ്രചാരണം. താൽപര്യം കാട്ടുന്നവരെ ഭീകരപ്രവർത്തനത്തിനായി വലയിലാക്കുന്നു.

ഐഎസ് പ്രവർത്തനം ഓൺലൈനിലൂടെ ഊർജ്ജിതമാണെന്നും എൻഐഎ മുന്നറിയിപ്പിലുണ്ട്. ഐഎസിനോട് താത്പര്യം പ്രകടിപ്പിക്കുന്നവരെ ഭീകര പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും എൻഐഎ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് 37 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തുവെന്ന് എൻഐഎ അറിയിച്ചു. 168 പേർ അറസ്റ്റിലായി. ഈ വർഷം ജൂണിലാണ് അവസാനമായി കേസ് രജിസ്റ്റർ ചെയ്തത്. 31 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. 27 പ്രതികളെ ശിക്ഷിച്ചു. ഓൺലൈനിലൂടെയുള്ള ഐഎസ് പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടാൽ 011-24368800 ഹോട്ട്‌ലൈൻ നമ്പരിൽ ബന്ധപ്പെട്ടാനും എൻഐഎ നിർദ്ദേശം നൽകി. 24 മണിക്കൂറും ഈ ഫോൺ നമ്പറിലൂടെ ബന്ധപ്പെടാം.

ഫേസ്‌ബുക്കും ഇൻസ്റ്റയും ട്വിറ്ററും വഴി യുവാക്കളെ ആദ്യഘട്ട ബ്രെയിൻവാഷിങ് കഴിഞ്ഞാൽ പിന്നീട് എൻഡ് ടു എൻഡ് എൻക്രിപ്ഷനുള്ള, ( പുറത്താർക്കും അറിയാൻ കഴിയാത്ത) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ആശയവിനിമയം മാറ്റും. അവിടെ വിദേശത്ത് നിന്നുള്ള ഓൺലൈൻ പ്രചാരകരാണ് അവിടെ ആശയസമാഹാരവുമായി കാത്തിരിക്കുന്നത്.

വലയിൽ വീണ ആൾ വിശ്വസ്തനെന്ന് ബോധ്യപ്പെട്ടാൽ, ഓൺലൈൻ പ്രചാരകർ ഇയാളെ ഓൺലൈൻ ഉള്ളടക്കങ്ങൾ അപ്ലോഡ് ചെയ്യാൻ ഉപയോഗിക്കും. അതുകൂടാതെ, ഐഎസ് പാഠങ്ങളോ, സന്ദേശങ്ങളോ പ്രാദേശിക ഭാഷയിലേക്ക് മൊഴി മാറ്റാൻ ഏൽപിക്കും. പിന്നീട്, ഗൂഢാലോചന, മൊഡ്യൂൾ തയ്യാറാക്കൽ, ആയുധവും വെടിക്കോപ്പുകളും ശേഖരണവും, ബോംബ് നിർമ്മാണം, ഭീകര ഫണ്ടിങ്, ആക്രമണം എന്നിവയ്‌ക്കെല്ലാം ആളും തരവും നോക്കി നിയോഗിക്കും.

37 ഭീകരാക്രമണ കേസുകളുടെ അന്വേഷണം ഉദാഹരിച്ചുകൊണ്ടാണ് എങ്ങനെയാണ് ഐഎസ് തങ്ങളുടെ ആശയ പ്രചാരണം വിപുലമാക്കുന്നതെന്ന് എൻഐഎ വിശദീകരിക്കുന്നത്. ഭീകരതയിലേക്ക് വഴിതെറ്റാതിരിക്കാനും, സമാധാനം നിലനിർത്താനും, ആളുകളെ പ്രേരിപ്പിക്കാൻ വേണ്ടിയാണ് ഇത്തരമൊരു ഹോട്ട്‌ലൈൻ സംവിധാനം എൻഐഎ ഏർപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP