Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ ഇപ്പോൾ ശരിയായ സമയം അല്ലെന്ന് നിർമല സീതാരാമൻ; കോവിഡ് മരുന്നുകളുടെ കുറഞ്ഞ ജിഎസ്ടി നിരക്ക് ഡിസംബർ 31 വരെ നീട്ടി; കാൻസർ മരുന്നുകളുടെ വിലയും കുറയുമെന്ന് കേന്ദ്ര ധനമന്ത്രി

പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ ഇപ്പോൾ ശരിയായ സമയം അല്ലെന്ന് നിർമല സീതാരാമൻ; കോവിഡ് മരുന്നുകളുടെ കുറഞ്ഞ ജിഎസ്ടി നിരക്ക് ഡിസംബർ 31 വരെ നീട്ടി; കാൻസർ മരുന്നുകളുടെ വിലയും കുറയുമെന്ന് കേന്ദ്ര ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ലക്‌നൗ: ജിഎസ്ടി കൗൺസിൽ ഏതാനും ജനസൗഹൃദ തീരുമാനങ്ങൾ എടുത്തതായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കോവിഡ് മരുന്നുകളുടെ കുറഞ്ഞ ജിഎസ്ടി നിരക്ക് ഡിസംബർ 31 വരെ നീട്ടി. നേരത്തെ ഇത് സെപ്റ്റംബർ 30 വരെയാണ് നിശ്ചയിച്ചിരുന്നത്. ബയോ ഡീസലിന്റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറയ്ക്കാൻ കൗൺസിൽതീരുമാനിച്ചതായി ധനമന്ത്രി അറിയിച്ചു.

പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ സമയമായില്ലെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഇതല്ല അതിനുള്ള ശരിയായ സമയം. കേരള ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഈ വിഷയം കൗൺസിൽ ചർച്ച ചെയ്തത്. എന്നാൽ, കൗൺസിൽ അംഗങ്ങൾ പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നതിനെ അനുകൂലിച്ചില്ല. നിലവിൽ പെട്രോളിയും ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ കൊണ്ടുവരാൻ സമയമായില്ലെന്ന വിലിയരുത്തൽ ഹൈക്കോടതിയെ അറിയിക്കും.

പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിൽ കടുത്ത എതിർപ്പുമായി കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ രംഗത്ത് വന്നതോടെ വിഷയം പിന്നീട് ചർച്ച ചെയ്യാനായി മാറ്റിവച്ചു. വെള്ളിയാഴ്ച ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം ഈ വിഷയം ചർച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും കൂടി ഒന്നിച്ച് എതിർത്തു. ഇതോടെ വിഷയം ചർച്ച ചെയ്യാനുള്ള സമയമായില്ലെന്ന വിലയിരുത്തലോടെയാണ് നിർദ്ദേശം ചർച്ച ചെയ്യുന്നത് കൗൺസിൽ യോഗം നീട്ടിവച്ചത്.

വിഷയം പീന്നീട് വീണ്ടും ചർച്ച ചെയ്യുമെന്ന് ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു. പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് കേരളവും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് പെട്രോൾ വില ലിറ്ററിന് നൂറ് കടന്നിരിക്കുകയാണ്. ഡീസൽ വിലയിലും സമാനമായ കുതിപ്പുണ്ടായിട്ടുണ്ട്. ജൂണിൽ പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കേരള ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ലക്‌നൗവിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്തത്.

ക്യാൻസർ മരുന്നുകളുടെ വില കുറയും

അതേസമയം ക്യാൻസർ മരുന്നുകളുടെ ജിഎസ്ടി കുറയ്ക്കാൻ കൗൺസിലിൽ തീരുമാനമായി. ഇതോടെ ക്യാൻസർ മരുന്നുകളുടെ വില കുറയും. കെയ്ട്രൂഡ പോലെയുള്ള കാൻസർ മരുന്നുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു.

കാർബണേറ്റഡ് പഴച്ചാറിന് 28 ശതമാനം നികുതിയും 12 ശതമാനം സെസും ഏർപ്പെടുത്തി. ജിഎസ്ടി നഷ്ടപരിഹാരത്തുകയുടെ കാലാവധി ജൂണിൽ അവസാനിക്കാനിരിക്കെ അഞ്ചുവർഷം കൂടി നീട്ടണമെന്ന ആവശ്യം സംസ്ഥാനങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. 32 ഉൽപ്പന്നങ്ങളുടെയും 29 സേവനങ്ങളുടെയും നികുതി നിരക്ക് പരിഷ്‌കരിക്കുന്നതും പരിഗണനയിൽ വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP