Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോദിയുടെ ജന്മദിനം 'ദേശീയ തൊഴിലില്ലായ്മ ദിന'മായി ആചരിച്ച് യൂത്ത് കോൺഗ്രസ്; ട്വിറ്ററിൽ ട്രെൻഡിങ്ങായി 'ദേശീയ തൊഴിലില്ലായ്മ ദിനം' ഹാഷ്ടാഗ്; ദിനാചരണ ഭാഗമായി ദേശവ്യാപക പ്രതിഷേധങ്ങൾ

മോദിയുടെ ജന്മദിനം 'ദേശീയ തൊഴിലില്ലായ്മ ദിന'മായി ആചരിച്ച് യൂത്ത് കോൺഗ്രസ്; ട്വിറ്ററിൽ ട്രെൻഡിങ്ങായി 'ദേശീയ തൊഴിലില്ലായ്മ ദിനം' ഹാഷ്ടാഗ്; ദിനാചരണ ഭാഗമായി ദേശവ്യാപക പ്രതിഷേധങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17 'ദേശീയ തൊഴിലില്ലായ്മ ദിന'മായി ആചരിച്ച് യൂത്ത് കോൺഗ്രസ്. മോദിയുടെ ജന്മദിനം സേവ സമർപ്പൺ അഭിയാനായി ആചരിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിന് ബദലായാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.
ദേശീയ തൊഴിലില്ലായ്മ ദിനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് രാജ്യമെമ്പാടും വിവിധ പരിപാടികൾ സംഘടിപ്പിക്കും. തൊഴിലില്ലായ്മ, കുറഞ്ഞ വളർച്ച നിരക്ക്, ഇന്ധന വില വർധന തുടങ്ങിയ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. 'ദേശീയ തൊഴിലില്ലായ്മ ദിനം' എന്ന ഹാഷ്ടാഗിൽ ലക്ഷകണക്കിന് ട്വീറ്റുകളാണ് ട്വിറ്ററിൽ നിറഞ്ഞത്.

'45 വർഷത്തെ ഏറ്റവും കൂടിയ തൊഴിലില്ലായ്മ നിരക്ക്, 40 വർഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന ജി.ഡി.പി വളർച്ച നിരക്ക്, കർഷകരുടെ വരുമാനം 14 വർഷത്തിനുള്ളിലെ ഏറ്റവും താഴ്ന്ന നിരക്കിൽ, ജുംല പാക്കേജിന് 20 ലക്ഷം കോടി, 15 കോടി പേർക്ക് തൊഴിൽ നഷ്ടം, പെട്രോൾ ലിറ്ററിന് 110 രൂപ, ഡീസൽ ലിറ്ററിന് 100 രൂപ -അതുകൊണ്ടാണ് ഇന്ത്യ ദേശീയ തൊഴിലില്ലായ്മ ദിനം ആഘോഷിക്കുന്നത്' -യൂത്ത് കോൺഗ്രസ് തലവൻ ശ്രീനിവാസ് ബി.വി ട്വിറ്ററിൽ കുറിച്ചു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഒരു വർഷത്തിനുള്ളിൽ 2.4 ശതമാനത്തിൽനിന്ന് 10.3 ശതമാനമായി ഉയർന്നതായും യൂത്ത് കോൺഗ്രസ് പറഞ്ഞു.തൊഴിലില്ലാത്ത യുവജനങ്ങൾ രാജ്യത്തെ തെരുവിലൂടെ അലയുകയാണെന്നും ശ്രീനിവാസ് പറഞ്ഞു. വർഷംതോറും രണ്ടുകോടി തൊഴിലുകൾ നൽകുമെന്ന വലിയ വാഗ്ദാനം നൽകിയാണ് മോദി സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ പൂർണമായും മൗനം പാലിക്കുകയാണെന്നും അവർ ആരോപിച്ചു.

മോദിയുടെ ജന്മദിനം 'ജുംല ദിവസാ'യും ആഘോഷിക്കുകയാണ് ദേശീയ യുവജന സംഘടനകൾ. യുവജനങ്ങളെ തകർക്കാൻ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന വഴികൾ തുറന്നുകാണിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രിയുടെ ജന്മദിനം പൊള്ളയായ വാഗ്ദാനങ്ങളുടെ ദിനമായി ആചരിക്കുമെന്ന് യുവ ഹല്ല ബോൽ സംഘടന അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP