Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഷ്ട്രീയ കിസാൻ മഹാസംഘ് കർഷക കമ്മീഷൻ പ്രഖ്യാപിച്ചു

രാഷ്ട്രീയ കിസാൻ മഹാസംഘ് കർഷക കമ്മീഷൻ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: കേരളത്തിലെ കാർഷികമേഖലയിലെ വിവിധങ്ങളായ പ്രശ്നങ്ങൾ പഠിക്കുകയും കർഷകപ്രസ്ഥാനങ്ങളും കാർഷിക വിദഗ്ധരുമായി സംവദിച്ച് അവയ്ക്ക് പരിഹാരം കണ്ടെത്തി നിർദേശിക്കുകയും ചെയ്യുന്നതിനായി രാഷ്ട്രീയ കിസാൻ മഹാ സംഘ് ഒരു കർഷക കമ്മീഷനെ നിയോഗിച്ചതായി സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ അറിയിച്ചു.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ജനറൽ കൺവീനർ അഡ്വ. ബിനോയി തോമസ് ചെയർമാനും സംസ്ഥാന കൺവീനർ പ്രൊഫ. ജോസ്‌കുട്ടി ഒഴുകയിൽ സെക്രട്ടറിയുമായ കമ്മീഷനിൽ വിവിധ കർഷക സംഘടനാ പ്രതിനിധികളായി 11 അംഗങ്ങളാണുള്ളത്. പാലക്കാട് ദേശീയ കർഷക സമാജം ജനറൽ സെക്രട്ടറി മുതലാംതോട് മണി, വി ഫാം ചെയർമാൻ ജോയി കണ്ണംചിറ, എഫ്.ആർ.എഫ്. ചെയർമാൻ ബേബി സക്കറിയാസ്, കാർഷിക പുരോഗമന സമിതിയുടെ പി. ലക്ഷ്മണൻ മാസ്റ്റർ, ജൈവകർഷക സമിതി തിരുവനന്തപുരം ജില്ലാ ചെയർമാൻ മനു ജോസഫ്, കിസാൻ സേന ചെയർമാൻ ഷുക്കൂർ കണാജെ, രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ഭാരവാഹികളായ അഡ്വ. ജോൺ ജോസഫ് , അഡ്വ. പി.പി. ജോസഫ്, ജെന്നറ്റ് മാത്യു എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. അഡ്വ. സുമീൻ എസ് നെടുങ്ങാടൻ എക്സ് ഒഫീഷ്യോ സെക്രട്ടറിയായിരിക്കും.

കേരളത്തിലെ 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ സിറ്റിങ് നടത്തി കർഷകരിൽ നിന്നും, അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്നവരിൽ നിന്നും വിവരശേഖരണം നടത്തിയും രേഖകൾ സ്വീകരിച്ചും സമ്പൂർണ്ണ റിപ്പോർട്ട് തയാറാക്കി ആറുമാസത്തിനകം കേന്ദ്ര സംസ്ഥാന ഗവൺമെന്റ്കൾക്കും, എംപി മാർ, എംഎ‍ൽഎ മാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർക്കും നൽകുന്നതിനും റിപ്പോർട്ടിലെ പരിഹാരനിർദ്ദേശങ്ങൾ ഭാവിയിൽ നടപ്പിൽ വരുത്തി കർഷകരെ സഹായിക്കുക എന്നതുമാണ് കർഷക കമ്മീഷന്റെ പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.

വൈസ് ചെയർമാൻ മുതലാംതോട് മണി അധ്യക്ഷത വഹിച്ച സംസ്ഥാന സമിതി, ചെയർമാൻ ഷെവ. അഡ്വ. വി സി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ കിസാൻ മഹാ സംഘ് ദേശീയ കോർഡിനേറ്റർ ബിജു കെ.വി ദേശീയ കർഷക സമരത്തെക്കുറിച്ച് വിശദീകരിച്ചു. സൗത്ത് ഇന്ത്യൻ കോഡിനേറ്റർ പി.ടി ജോൺ, സംസ്ഥാന ജനറൽ കൺവീനർ അഡ്വ.ബിനോയി തോമസ്, സംസ്ഥാന വൈസ് ചെയർമാന്മാരായ ഫാ. ജോസഫ് കാവനാടിയിൽ, ഡിജോ കാപ്പൻ, ബേബി സക്കറിയാസ,് ഭാരവാഹികളായ ജോയി കണ്ണംചിറ, രാജു സേവ്യർ, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയിൽ, മനു ജോസഫ്, അഡ്വ പി.പി ജോസഫ്, അഡ്വ. ജോൺ ജോസഫ്, ജെന്നറ്റ് മാത്യു, ഹരിദാസ് കല്ലടിക്കോട്, സുരേഷ് കുമാർ ഓടാപ്പന്തിയിൽ, ഷുക്കൂർ കണാജെ, അഡ്വ. സുമീൻ എസ് നെടുങ്ങാടൻ, പി.ജെ ജോൺ മാസ്റ്റർ, സ്‌കറിയ നെല്ലംകുഴി, പോൾസൺ അങ്കമാലി, നൈനാൻ തോമസ്, ഔസേപ്പച്ചൻ ചെറുകാട് തുടങ്ങിയവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP