Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാസ് വേർഡുകളുടെ ഭീകര ലോകത്തിന് അറുതി വരുന്നു; ഇനിയാർക്കും ഒരു പാസ്സ്വേർഡും ഓർത്തിരിക്കേണ്ടി വരില്ല. ദുർബല പാസ് വേർഡുകൾ ആരും അടിച്ചും മാറ്റില്ല; മൈക്രോസോഫ്റ്റ് തുടക്കമിട്ടത് ഫിംഗർ പ്രിന്റിലൂടെ എല്ലാം ലോഗിൻ ചെയ്യുന്ന യുഗത്തിന്റെ തുടക്കം

പാസ് വേർഡുകളുടെ ഭീകര ലോകത്തിന് അറുതി വരുന്നു; ഇനിയാർക്കും ഒരു പാസ്സ്വേർഡും ഓർത്തിരിക്കേണ്ടി വരില്ല. ദുർബല പാസ് വേർഡുകൾ ആരും അടിച്ചും മാറ്റില്ല; മൈക്രോസോഫ്റ്റ് തുടക്കമിട്ടത് ഫിംഗർ പ്രിന്റിലൂടെ എല്ലാം ലോഗിൻ ചെയ്യുന്ന യുഗത്തിന്റെ തുടക്കം

മറുനാടൻ ഡെസ്‌ക്‌

പാസ് വേർഡുകൾ ഓർത്തുവയ്ക്കേണ്ട ബാദ്ധ്യതകൂടി ഇല്ലാതെയാക്കി സൈബർ ലോകത്തെ ജീവിതം കൂടുതല സുന്ദരവും സുഗമമവുമാക്കാൻ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. പാസ്സ്വേർഡുകൾക്ക് പകരം വിരലടയാൾവും ഓഥന്റിക്കേറ്റർ ആപ്പുകളുമുപയോഗിച്ചായിരിക്കും ലോഗിൻ ചെയ്യേണ്ടി വരിക. വാഷിങ്ടൺ ആസ്ഥാനമായ റെഡ്മോണ്ട് എന്ന സ്ഥാപനം വികസിപ്പിച്ചെടുത്ത വിപ്ലവകരമായ ഈ സാങ്കേതിക വിദ്യ ഈ വർഷം മാർച്ച് മുതൽ മൈക്രോസോഫ്റ്റിന്റെ ബിസിനസ്സ് ഉപഭോക്താക്കൾക്ക് നൽകി തുടങ്ങിയിരുന്നു.

കമ്പനിയുടെ അഭിപ്രായപ്രകാരം ഇപ്പോൾ അവരുടെ ഒട്ടുമിക്ക ജീവനക്കാരും പാസ്സ്വേർഡ് ആവശ്യമില്ലാത്ത പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുകയാണ്. പാസ്സ്വേർഡുകൾ സങ്കീർണ്ണങ്ങളായാൽ അവ ഓർത്തിരിക്കാൻ വിഷമമാകും. ലളിതമായാൽ ആർക്കെങ്കിലും ഊഹിച്ചെടുക്കുവാനോ അല്ലെങ്കിൽ മോഷ്ടിക്കുവാനോ കഴിഞ്ഞേക്കും. പുതിയ സാങ്കേതിക വിദ്യ ഈ രണ്ടു പ്രശ്നങ്ങൾക്കും പരിഹാരമാകുന്നു എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോൾ യഥാർത്ഥത്തിലുള്ള ഉപഭോക്താവിനു മാത്രമാണ് വിരലടയാളം നൽകുവാനോ അല്ലെങ്കിൽ ഓഥന്റിക്കേറ്റർ ആപ്പ് വഴി പ്രതികരിക്കുവാനോ കഴിയൂ.

എന്നാൽ, ഓഥന്റിക്കേറ്റർ ആപ്പ് ഇൻസ്റ്റാൽ ചെയ്തിരിക്കുന്ന ഫോൺ ഹാക്ക് ചെയ്യപ്പെടുകയോ ഇല്ലെങ്കിൽ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ സുരക്ഷയൊരുക്കുന്നതെങ്ങനെ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതുപോലെ ചില പഴയ പ്ലാറ്റ്ഫോമുകളിലും ഉപകരണങ്ങളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുവാനും ആകില്ല.

പാസ്സ്വേർഡുകൾ സൃഷ്ടിക്കുന്ന സങ്കീർണ്ണതകളിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നാണ് മൈക്രോസൊഫ്റ്റ് ഈ പുതിയ സാങ്കേതിക വിദ്യയെ വിളിക്കുന്നത്. കഴിഞ്ഞ കുറേ കാലങ്ങളായി പാസ്സ്വേർഡുകൾ ഇല്ലാത്ത ലോകത്തെ കുറിച്ച് തങ്ങൾ സ്വപ്നം കാണുകയായിരുന്നു എന്നും ഇന്നത് സാക്ഷാത്ക്കരിക്കപ്പെട്ടു എന്നും മൈക്രോസൊഫ്റ്റ് പറയുന്നു.

മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്, മൈക്രോസോഫ്റ്റ് വൺ ഡ്രൈവ്, മൈക്രോസോഫ്റ്റ് ഫാമിലി സേഫ്റ്റി തുടങ്ങിയ നിരവധി ആപ്പുകളിലേക്ക് മൈക്രോസോഫ്റ്റ് ഓഥന്റിക്കേറ്റർ ആപ്പ്, വിൻഡോസ് ഹെല്ലോ, ഒരു സെക്യുരിറ്റി കീ എന്നിവ ഉപയോഗിച്ചോ അല്ലെങ്കിൽ നിങ്ങളുടെ ഫോണിലേക്കോ ഈമെയിലിലേക്കോ എത്തുന്ന ഒരു വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ചോ ഇനിമുതൽ ലോഗിൻ ചെയ്യാൻ കഴിയും. വരും ആഴ്‌ച്ചകളിൽ ഈ പുതിയ സാങ്കേതിക വിദ്യ വിപണിയിലെത്തും എന്നും കമ്പനി അറിയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP