Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറാം ക്ലാസ് വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ 900 കോടിയിലധികം രൂപ; ഞെട്ടിത്തരിച്ച് മാതാപിതാക്കൾ

ആറാം ക്ലാസ് വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ 900 കോടിയിലധികം രൂപ; ഞെട്ടിത്തരിച്ച് മാതാപിതാക്കൾ

സ്വന്തം ലേഖകൻ

പട്‌ന: ബിഹാറിലെ കട്ടിഹാറിൽ ആറാം ക്ലാസ് വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ വന്നത് 900 കോടിയിലധികം രൂപ. സ്‌കൂൾ യൂണിഫോമിനായി സർക്കാർ നിക്ഷേപിച്ച പണം പിൻവലിക്കാനെത്തിയപ്പോളാണ് കുട്ടികളുടെ അക്കൗണ്ടിൽ 900 കോടിയിലധികം രൂപയുള്ളതായി കണ്ടത്. ഇതുകണ്ട കുട്ടികളും മാതാപിതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും ഞെട്ടി.

കട്ടിഹാറിലെ ആറാം ക്ലാസ് വിദ്യാർത്ഥികളായ ഗുരു ചന്ദ്ര ബിശ്വാസും ആശിഷ് കുമാറും മാതാപിതാക്കളുമാണ് പണം പിൻവലിക്കാൻ ബാങ്കിലെത്തിയത്. കുട്ടികളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചതോടെ കോടികളുടെ ഇടപാടും കണ്ടെത്തി. ഇതോടെ കുട്ടികളും മാതാപിതാക്കളും ബാങ്ക് ഉദ്യോഗസ്ഥരും ഒരുപോലെ ഞെട്ടി. ഇതോടെ പണം പിൻവലിക്കൽ മരവിപ്പിച്ചു. അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് പ്രതികരിച്ചു.

രണ്ട് പേരുടേയും അക്കൗണ്ടുകളിലായി വന്നത് 906.2 കോടി രൂപ. യൂണിഫോമിനായി സർക്കാർ നൽകുന്ന പണം വന്നോ എന്ന് അറിയാനായി ബാങ്കിലെത്തി അക്കൗണ്ട് പരിശോധിച്ചപ്പോഴാണു കോടികളുടെ നിക്ഷേപം കണ്ടത്. ബിഹാർ ഗ്രാമീൺ ബാങ്കിലായിരുന്നു അക്കൗണ്ട്. പണമയക്കുന്ന കമ്പ്യൂട്ടറിലെ തകരാറാണെന്നും പണം പിൻവലിക്കുന്നതു മരവിപ്പിച്ചതായും ബ്രാഞ്ച് മാനേജൻ മനോജ് ഗുപ്ത അറിയിച്ചു.

കട്ടിഹാർ ജില്ല മജിസ്‌ട്രേറ്റ് ഉദയൻ മിശ്ര ബാങ്ക് മാനേജരോട് റിപ്പോർട്ട് തേടി. ബിഹാറിൽ നേരത്തേ രഞ്ജിദാസ് എന്ന അദ്ധ്യാപകന്റെ അക്കൗണ്ടിലേക്കു സമാനമായ രീതിയിൽ അഞ്ച് ലക്ഷം രൂപ എത്തിയിരുന്നു.

പണം പിൻവലിച്ച അദ്ധ്യാപകൻ സർക്കാർ നൽകിയ പണമാണെന്ന് അറിയിച്ച് തിരികെ നൽകാൻ തയാറായില്ല. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP