Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തൃണമൂൽ എംപിയുടെ മകന്റെ അച്ഛൻ ബിജെപിക്കാരൻ; തന്റെ കുഞ്ഞിന്റെ പിതാവാരെന്ന് വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ലെന്ന നിലപാടുമാറ്റി നുസ്രത്ത് ജഹാൻ; കുട്ടിയുടെ അച്ഛന്റെ പേര് വെളിപ്പെടുത്തിയതു നഗരസഭയുടെ ജനന വിവര രജിസ്റ്ററിൽ; നുസൃത്ത് ജഹാൻ ആ രഹസ്യം വെളിപ്പെടുത്തുമ്പോൾ

തൃണമൂൽ എംപിയുടെ മകന്റെ അച്ഛൻ ബിജെപിക്കാരൻ; തന്റെ കുഞ്ഞിന്റെ പിതാവാരെന്ന് വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ലെന്ന നിലപാടുമാറ്റി നുസ്രത്ത് ജഹാൻ; കുട്ടിയുടെ അച്ഛന്റെ പേര് വെളിപ്പെടുത്തിയതു നഗരസഭയുടെ ജനന വിവര രജിസ്റ്ററിൽ; നുസൃത്ത് ജഹാൻ ആ രഹസ്യം വെളിപ്പെടുത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: തന്റെ കുഞ്ഞിന്റെ പിതാവാരെന്ന് വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ലെന്ന നിലപാടുമാറ്റി തൃണമൂൽ കോൺഗ്രസ് എംപി.യും നടിയുമായ നുസ്രത്ത് ജഹാൻ. കൊൽക്കത്ത നഗരസഭയുടെ ജനനവിവരരജിസ്റ്ററിൽ മകൻ ഈശാന്റെ അച്ഛനായി കാണിച്ചിരിക്കുന്നത് നടനും ബിജെപി. അംഗവുമായ യാഷ് ദാസ്ഗുപ്തയുടെ പേരാണ്.

കുഞ്ഞിന്റെ പിതാവിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാതെ നുസ്രത്ത് ജഹാൻ ഒഴിഞ്ഞു മാറിയത് ഏറെ ചർച്ചയായിരുന്നു. 'അച്ഛൻ ആരാണെന്ന് അച്ഛനായവർക്ക് അറിയാം. രക്ഷകർത്താക്കളുടെ സ്ഥാനം ഞാനും പങ്കാളി യാഷും ആസ്വദിക്കുന്നു.'-ഇതായിരുന്നു നിലപാട് പ്രഖ്യാപനം. എന്നാൽ ദിവസങ്ങൾക്കുള്ളിൽ കുട്ടിയുടെ അച്ഛൻ യാഷാണെന്ന് പറയുകയാണ് അവർ.

ഓഗസ്റ്റ് 26-നാണ് കൊൽക്കത്തയിലെ ആശുപത്രിയിൽ നുസ്രത്ത് ആൺകുഞ്ഞിന് ജന്മംനൽകിയത്. എന്നാൽ, അച്ഛന്റെ പേര് താൻ പറയില്ലെന്നും ഏകരക്ഷിതാവായി കുട്ടിയെ വളർത്തുമെന്നുമാണ് നുസ്രത്ത് പറഞ്ഞിരുന്നത്. ഇതേത്തുടർന്ന് നുസ്രത്തിന്റെ നിലപാടിനെ അഭിനന്ദിച്ചുകൊണ്ട് എഴുത്തുകാരി തസ്ലിമ നസ്രീനടക്കം രംഗത്തു വന്നു. ജനനസർട്ടിഫിക്കറ്റിൽ കുട്ടിയുടെ പേര് ഈശാൻ ജെ. ദാസ്ഗുപ്ത ആണെന്നും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് യാഷിന്റെ ശരിക്കുള്ള പേരായ ദേബാശിഷ് ദാസ്ഗുപ്ത എന്നും രേഖപ്പെടുത്തി. മുൻനിലപാടിൽനിന്ന് നുസ്രത്ത് മാറിയതോടെ തസ്‌ലിമ നസ്റീൻ വിമർശനവുമായി രംഗത്തെത്തി.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാസിർഹട്ടിൽനിന്ന് തൃണമൂൽ ടിക്കറ്റിൽ എംപി.യായി തിരഞ്ഞെടുക്കപ്പെട്ട നുസ്രത്ത് ജഹാൻ അതേവർഷം നിഖിൽ ജെയിൻ എന്ന വ്യാപാരിയെ വിവാഹംചെയ്തിരുന്നു. തുർക്കിയിൽ വച്ചായിരുന്നു വിവാഹം. പിന്നീട് പിരിഞ്ഞു. ഇന്ത്യൻ നിയമപ്രകാരം തങ്ങൾ വിവാഹിതരായിട്ടില്ലെന്നും ലിവിങ് ടുഗദെർ ബന്ധമായിരുന്നു ഇതെന്നും നുസ്രത്ത് പറഞ്ഞു. അതിനുശേഷമാണ് യാഷ് ദാസ്ഗുപ്തയുമായി അടുക്കുന്നത്.

2020-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പായി ബിജെപി.യിൽ ചേർന്ന യാഷ് ദാസ്ഗുപ്ത ചണ്ഡിതല മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. നേരത്തേ ശ്വേത സിങ് കൽഹാൻസ് എന്ന യുവതിയെ അദ്ദേഹം വിവാഹംചെയ്തിരുന്നു. 'മകന്റെ ജനനത്തിനു ശേഷം എല്ലാം മാറി. എന്റെ ഭൂമിശാസ്ത്രം മുതൽ ചരിത്രം വരെ എല്ലാം മാറിയിരിക്കുന്നു. അതൊരു മനോഹരമായ വികാരമാണ്. അതു പ്രകടിപ്പിക്കാൻ കഴിയില്ല.' നുസ്രത്ത് കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP