Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീവനക്കാരുടെ കോവിഡ് അവധി ഏഴ് ദിവസം; ആശുപത്രിയിൽ ചികിത്സ തേടേണ്ടിവരുന്നവർക്ക് ചികിത്സാ കാലയളവ് മുഴുവൻ സ്പെഷൽ കാഷ്വൽ ലീവ്: പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ

ജീവനക്കാരുടെ കോവിഡ് അവധി ഏഴ് ദിവസം; ആശുപത്രിയിൽ ചികിത്സ തേടേണ്ടിവരുന്നവർക്ക് ചികിത്സാ കാലയളവ് മുഴുവൻ സ്പെഷൽ കാഷ്വൽ ലീവ്: പുതിയ ഉത്തരവുമായി സംസ്ഥാന സർക്കാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ കോവിഡ് അവധി ഏഴ് ദിവസമാക്കി സർക്കാർ ഉത്തരവ്. സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കോവിഡ്, ക്വാറന്റീൻ സ്പെഷൽ കാഷ്വൽ ലീവാണ് ഏഴ് ദിവസമാക്കി സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്.

കോവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവരും പൊതുഅവധികൾ ഉൾപ്പെടെ 7 ദിവസം കഴിഞ്ഞു ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയാൽ ഓഫിസിൽ ഹാജരാകണം. ആരോഗ്യ വകുപ്പിന്റെയോ തദ്ദേശ വകുപ്പിന്റെയോ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ 7 ദിവസം പ്രത്യേക കാഷ്വൽ അവധി അനുവദിക്കും.

കോവിഡ് ഗുരുതരമായി ആശുപത്രിയിൽ ചികിത്സ തേടേണ്ടിവരുന്ന ജീവനക്കാർക്ക് ആശുപത്രി രേഖകളുടെ അടിസ്ഥാനത്തിൽ ചികിത്സാ കാലയളവ് മുഴുവൻ സ്പെഷൽ കാഷ്വൽ ലീവ് അനുവദിക്കും.

കോവിഡ് രോഗിയുമായി പ്രാഥമിക സമ്പർക്കമുണ്ടായ ജീവനക്കാർ കഴിഞ്ഞ 3 മാസത്തിനിടയിൽ കോവിഡ് മുക്തരായവരാണെങ്കിൽ ക്വാറന്റീൻ വേണ്ട. ഇവർ കോവിഡ് നിർദേശങ്ങൾ പാലിച്ചും രോഗലക്ഷണം ഉണ്ടോയെന്നു സ്വയം നിരീക്ഷിച്ചും ഓഫിസിൽ ഹാജരാകണം; രോഗലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണം.

കോവിഡ് ബാധിച്ചാൽ 14 ദിവസം സ്‌പെഷൽ കാഷ്വൽ ലീവും സമ്പർക്കമുള്ളവരുടെ ക്വാറന്റീന് 7 ദിവസം സ്‌പെഷൽ കാഷ്വൽ ലീവും എന്നതായിരുന്നു ഇതുവരെയുള്ള നിർദ്ദേശം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP