Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യുദ്ധക്കപ്പലിലെ സമുദ്രയാത്രയിൽ വിസ്മയഭരിതരായി എംഎൽഎമാർ; കേരളത്തിന്റെ സമുദ്രശക്തിയും വെല്ലുവിളികളും നാവികസേനയുടെ പരിശീലന-പ്രവർത്തനവും പരിചയിച്ച് രണ്ടുനാളുകൾ; നിയമസഭ അംഗങ്ങളുടെ ദക്ഷിണ നാവികസേന കമാൻഡ് സന്ദർശനം ഇങ്ങനെ

യുദ്ധക്കപ്പലിലെ സമുദ്രയാത്രയിൽ വിസ്മയഭരിതരായി എംഎൽഎമാർ; കേരളത്തിന്റെ സമുദ്രശക്തിയും വെല്ലുവിളികളും നാവികസേനയുടെ പരിശീലന-പ്രവർത്തനവും പരിചയിച്ച് രണ്ടുനാളുകൾ; നിയമസഭ അംഗങ്ങളുടെ ദക്ഷിണ നാവികസേന കമാൻഡ് സന്ദർശനം ഇങ്ങനെ

ആർ പീയൂഷ്

കൊച്ചി:കേരളത്തിലെ നിയമസഭാംഗങ്ങൾ ദക്ഷിണ നാവികസേന കമാൻഡ് സന്ദർശിച്ചു. തീരദേശത്ത് താമസിക്കുന്നവർക്ക് കൂടുതൽ സമുദ്ര ബോധം സൃഷ്ടിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും സംസ്ഥാന ഭാരവാഹികളെയും ദക്ഷിണ നാവികസേന കമാൻഡിലേക്ക് രണ്ട് ദിവസത്തെ സന്ദർശനത്തിനായി നാവികസേന ക്ഷണിച്ചു. കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ അടങ്ങുന്ന 07 എംഎൽഎമാരും 07 ഉദ്യോഗസ്ഥരും സെപ്റ്റംബർ 15, 16 തിയ്യതികളിൽ നടന്ന ഈ പരിപാടിയിൽ പങ്കെടുത്തു.

നാവികസേനയുടെ പരിശീലനത്തെയും പ്രവർത്തനത്തെയും കുറിച്ചും കേരളത്തിന്റെ സമുദ്ര ശക്തിയും കേരളം നേരിടുന്ന വെല്ലുവിളികളെകുറിച്ചും ഇവർക്ക് വിവരങ്ങൾ നൽകി. വൈസ് അഡ്‌മിറൽ എ കെ ചൗള, ഫ്‌ളാഗ് ഓഫീസർ കമാൻഡിങ് ചീഫ് ദക്ഷിണ നാവികസേന കമാൻഡ് അവരുമായി ആശയവിനിമയം നടത്തുകയും സമുദ്ര സുരക്ഷയുടെ അനിവാര്യത , വെല്ലുവിളികൾ എന്നിവയെ കുറിച്ച് അവബോധം നൽകുകയും ചെയ്തു. വെള്ളത്തിലെ അതിജീവനം, ഡാമേജ് കൺട്രോൾ, കപ്പലിലെ അഗ്‌നിശമന സാങ്കേതിക വിദ്യകൾ എന്നിവയെ കുറിച്ചും മനസ്സിലാക്കി. ദ്രോണാചാര്യയിലെ ചരിത്രപരമായ യുദ്ധ ശേഷികൾ ദൃശ്യമാകുന്ന സമുദ്ര മ്യൂസിയത്തിന്റെ സന്ദർശനവും നടത്തി.

ഈ സന്ദർശനത്തിൽ പ്രതിനിധികൾക്ക് യുദ്ധക്കപ്പലിൽ കടലിൽ പോകാനുള്ള അതുല്യമായ അവസരമാണ് ലഭിച്ചത്. ഇതു വഴി തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾക്കും നയ നിർമ്മാതാക്കൾക്കും നേവിയുടെ സമുദ്ര പ്രവർത്തനങ്ങളുടെ ചലനാത്മകത, യുദ്ധ വീര്യം, കഴിവുകൾ എന്നിവയെ കുറിച്ചും മനസ്സിലാക്കാൻ സാധിച്ചു.

സമുദ്ര യാത്രയിൽ നേവിയുടെ പല പ്രവർത്തനങ്ങളുടെ പ്രകടനവും ഉണ്ടായിരുന്നു. സെയിൽ ട്രെയിനിങ് ഷിപ്പ് ആയ തരംഗിണിയിലെയും സുദർശനിയിലെയും കേഡറ്റ്‌സ് സെയിലെയും റിഗ്ഗിങ്ങിലെയും ഉള്ള പ്രകടനം ഒരു വ്യത്യസ്ത പ്രദർശനമായിരുന്നു. സമുദ്ര യാത്രയിൽ പ്രതിനിധികൾ കപ്പലിലെ മുറികളും ജോലി സ്ഥലവും യന്ത്ര മുറികളും താമസസ്ഥലവും സന്ദർശിച്ചു.

സിവിൽ ഡിഫൻസ് കോഡിനേഷൻ ശക്തിപ്പെടുത്തുന്നതിൽ പൂർണ്ണ ഹൃദയത്തോടെയുള്ള സംസ്ഥാന സർക്കാരിന്റെ പിന്തുണ നാവികസേന അഭിനന്ദിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP