Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു; അന്ത്യം അർബുദ ബാധിതനായി ചികിത്സയിൽ കഴിയവേ; മൂന്നു തവണ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായിരുന്നു

പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു; അന്ത്യം അർബുദ ബാധിതനായി ചികിത്സയിൽ കഴിയവേ; മൂന്നു തവണ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായിരുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയർമാൻ പൂന്തുറ സിറാജ് അന്തരിച്ചു. അർബുദ ബാധിതനായി ചികിൽസയിലായിരുന്നു. നേരത്തെ പിഡിപി വർക്കിംങ് ചെയർമാനായിരുന്നു.

തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. മൂന്നു തവണ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു. രണ്ടു തവണ പി.ഡി.പി. ലേബലിലും ഒരു തവണ സ്വതന്ത്ര സ്ഥാനാർത്ഥിയുമായാണ് സിറാജ് മത്സരിച്ചത്. 1995ൽ മാണിക്യംവിളാകം വാർഡിൽ നിന്നും 2000ത്തിൽ അമ്പലത്തറ വാർഡിൽ നിന്നും പിഡിപി സ്ഥാനാർത്ഥിയായി മൽസരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. 2005ൽ സ്വതന്ത്രനായാണ് പൂന്തുറ സിറാജ് പുത്തൻപള്ളി വാർഡിൽ മൽസരിച്ചത്.

ഇടക്കാലത്ത് പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പുറത്തുപോയിരുന്നു. പിന്നീട് പാർട്ടിയിൽ തിരിച്ചെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP