Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാബൂളിൽ ഇന്ത്യൻ പൗരനെ തട്ടിക്കൊണ്ടുപോയി; ബൻശ്രീലാൽ അരെന്ദയെ കടത്തിക്കൊണ്ടുപോയത് തോക്ക് ധാരികളെന്ന് സൂചന; തട്ടിക്കൊണ്ടുപോയത് കാബൂളിലെ സ്ഥാപനത്തിലേക്കുള്ള യാത്രക്കിടെ

കാബൂളിൽ ഇന്ത്യൻ പൗരനെ തട്ടിക്കൊണ്ടുപോയി;  ബൻശ്രീലാൽ അരെന്ദയെ കടത്തിക്കൊണ്ടുപോയത് തോക്ക് ധാരികളെന്ന് സൂചന; തട്ടിക്കൊണ്ടുപോയത്  കാബൂളിലെ സ്ഥാപനത്തിലേക്കുള്ള യാത്രക്കിടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ ഇന്ത്യൻ പൗരനെ തട്ടിക്കൊണ്ടുപോയെന്നു പരാതി. അഫ്ഗാനിലെ ഖോസ്ത് പ്രവിശ്യയിൽ വേരുകളുള്ള ബൻശ്രീലാൽ അരെന്ദയെ (50) കാബൂളിൽനിന്നു ചൊവ്വാഴ്ച രാവിലെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയെന്നാണു വിവരം.

അഫ്ഗാനിസ്ഥാനിൽ ദശകങ്ങളായി മെഡിക്കൽ ഷോപ് നടത്തുന്ന ബൻശ്രീലാലിന്റെ കുടുംബം ഡൽഹിയിലെ ഫരീദാബാദിലാണു താമസം. കാബൂളിലെ സ്ഥാപനത്തിലേക്കു പോകുമ്പോഴാണു തട്ടിക്കൊണ്ടുപോയത്.

താലിബാൻ ഭരണം പിടിച്ചപ്പോൾ ഇന്ത്യയിലേക്കു മടങ്ങാനിരുന്നതാണെങ്കിലും വിമാന സർവീസ് നിർത്തലാക്കിയതോടെ അവിടെ കുടുങ്ങുകയായിരുന്നു. സഹോദരൻ അശോക് കുമാറും കാബൂളിലുണ്ട്. വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യ വേൾഡ് ഫോറം അധ്യക്ഷൻ പുനീത് സിങ് ചന്ദക് അഭ്യർത്ഥിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP