Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നർക്കോട്ടിക് ജിഹാദിനെ പരസ്യമായി തള്ളി പറഞ്ഞ് മുസ്ലീങ്ങളുടെ ആവേശമായി; ലൗജിഹാദിന് അപ്പുറമുള്ള ചർച്ചകൾക്ക് വെടിമരുന്നിട്ടവർക്കെതിരെ കേസെടുക്കാതെ ക്രൈസ്തവരുടെ രക്ഷകനും; ബിഷപ്പിന്റേത് അതിരുവിട്ട പ്രസ്താവനയെന്ന വിഡി സതീശന്റെ തുറന്നു പറച്ചിലിന്റെ നേട്ടം പിണറായിക്ക്‌

നർക്കോട്ടിക് ജിഹാദിനെ പരസ്യമായി തള്ളി പറഞ്ഞ് മുസ്ലീങ്ങളുടെ ആവേശമായി; ലൗജിഹാദിന് അപ്പുറമുള്ള ചർച്ചകൾക്ക് വെടിമരുന്നിട്ടവർക്കെതിരെ കേസെടുക്കാതെ ക്രൈസ്തവരുടെ രക്ഷകനും; ബിഷപ്പിന്റേത് അതിരുവിട്ട പ്രസ്താവനയെന്ന വിഡി സതീശന്റെ തുറന്നു പറച്ചിലിന്റെ നേട്ടം പിണറായിക്ക്‌

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ന്യുനപക്ഷങ്ങൾക്കിടയിലേക്ക് കയറികൂടുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലക്ഷ്യം. കേരളത്തിലെ മുസ്ലിം വോട്ടുകളെ തന്ത്രപരമായി സിപിഎമ്മിന് അനുകൂലമാക്കി. കേരളാ കോൺഗ്രസ് ജോസ് കെ മാണിയെ ഇടതുമുന്നണിയിൽ സജീവമാക്കി മധ്യകേരളത്തിലെ ന്യൂനപക്ഷ വോട്ട് ബാങ്കിലും വിള്ളലുണ്ടാക്കിയിരുന്നു പിണറായി. ക്രൈസ്തവരെ കോൺഗ്രസിൽ നിന്ന് പൂർണ്ണമായി അകറ്റുകയാണ് ഇനിയുള്ള ലക്ഷ്യം. നർകോട്ടിക് ജിഹാദിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. കരുതലോടെ നേട്ടമുണ്ടാക്കുകയാണ് പിണറായി.

നർകോട്ടിക് ജിഹാദിൽ പാലാ ബിഷപ്പിന്റെ പരാമർശം അതിരുവിട്ടതായി പോയി എന്നതായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടന്നാക്രമണം. ഈ സംഭവം മുതലെടുക്കാൻ ബിജെപിയും എത്തി. എന്നാൽ കരുതലുമായി നേട്ടം ഉണ്ടാക്കിയത് പിണറായി വിജയനും. വിവാദ പരാമർശത്തിന്റെ പേരിൽ പാലാ രൂപത ബിഷപ്പിനെതിരെ കേസ് എടുക്കാൻ ആലോചിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത് ഇതിന്റെ ഭാഗമാണ്. നർകോട്ടിക് ജിഹാദിൽ പാലാ ബിഷപ്പിനെ അനുകൂലിക്കാത്ത പിണറായി കരുതലോടെ എല്ലാം അനുകൂലമാക്കുകയാണ്.

'നർകോട്ടിക് (മയക്കുമരുന്ന്) മാഫിയയെ മാഫിയയായി കാണണം. അതിന് ഏതെങ്കിലും മതചിഹ്നം നൽകാൻ പാടില്ല. അത് ആ മതത്തിലുള്ളവരെ വ്രണപ്പെടുത്തും. അത്തരം സമീപനം ആദരണീയരായ വ്യക്തികളിൽ നിന്നുണ്ടാകരുത്. നർകോട്ടിക് ജിഹാദ് എന്നത് ഇതുവരെ ആരും കേൾക്കാത്ത കാര്യമാണ്. അത് മനസ്സിലാക്കാൻ പ്രയാസമുണ്ട്. പെൺകുട്ടികളെ ആഭിചാര പ്രയോഗത്തിലൂടെ വശീകരിക്കുന്നു എന്നൊക്കെ പറയുന്നത് നാടുവാഴിക്കാലത്തെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഉയർന്ന ശാസ്ത്രബോധമുള്ള ഈ കാലത്ത് അതൊന്നും ചെലവാകില്ലെന്നായിരുന്നു പിണണറായിയുടെ പ്രതികരണം.

സമുദായം എന്ന നിലയ്ക്ക് അംഗങ്ങളുടെ കാര്യം അവർ ആലോചിക്കും. ബന്ധപ്പെട്ട വിഭാഗങ്ങളോടു കാര്യങ്ങൾ സംസാരിക്കുകയും ചെയ്യും. അതിൽ കുറ്റം കാണുന്നില്ല. അതാണ് ജോസ് കെ.മാണിയും പറഞ്ഞത്. എന്നാൽ അതിനായി മറ്റേതെങ്കിലും മതചിഹ്നം ഉപയോഗിക്കുന്നതാണു പ്രശ്‌നം. മതസ്പർധ ഉണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും തങ്ങളുടെ വിഭാഗത്തിന് ആവശ്യത്തിന് മുന്നറിയിപ്പ് നൽകുകയായിരുന്നെന്നും പാലാ ബിഷപ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ പ്രകോപിതരാകാതിരിക്കുകയാണു വേണ്ടത്-വളരെ കരുതലോടെയാണ് പിണറായി നിലപാട് വിശദീകരിച്ചത്. കേരളാ കോൺഗ്രസിന്റെ നിലപാടാണ് തന്റേത് എന്ന പരോക്ഷ സൂചന പറയാതെ പറയുകയും ചെയ്തു.

ഏതു വിഷയവും ചർച്ച ചെയ്തു പരിഹരിക്കാറുള്ള സമൂഹത്തിന്റെ പ്രത്യേകത നിലനിർത്താനുള്ള ശ്രമം എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. നാടിന്റെ മതനിരപേക്ഷ സ്വഭാവം നിലനിൽക്കണമെന്നാണ് എല്ലാ സമുദായങ്ങളിലെയും ഭൂരിപക്ഷം ആഗ്രഹിക്കുന്നത്. അതിനു വിരുദ്ധമായ ഒരു നീക്കവും ഉണ്ടാകാതിരിക്കുക എന്നതു പ്രധാനമാണ്. വർഗീയ ചിന്തയോടെ നീങ്ങുന്ന ശക്തികൾ ഇത്തരം പ്രശ്‌നങ്ങൾ വരുമ്പോൾ എവിടെയെങ്കിലും ചാരി തങ്ങൾക്ക് ഇടം കിട്ടുമോ എന്നു ശ്രമിച്ചു നോക്കും. എല്ലാവരും അതു മനസ്സിലാക്കണമെന്ന് പിണറായി പറയുന്നു.

സമുദായ നേതാക്കളുടെ യോഗം വിളിച്ചു പ്രശ്‌നം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നല്ല നിർദ്ദേശമാണ്. അതിന്റെ സാധ്യത ആരായും. എന്നാൽ വിദ്വേഷ പ്രചാരണത്തിന്റെ കാര്യത്തിൽ ചർച്ചയുടെ ആവശ്യമില്ല. പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കും' മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ ബിഷപ്പിനെതിരെ കേസെടുക്കണമെന്ന മുസ്ലിം സംഘനടകളുടെ ആവശ്യം പിണറായി തള്ളുകയാണ്. ബിഷപ്പിനെതിരെ കേസെടുത്താൽ അതിന്റെ ആനുകൂല്യം ബിജെപിക്കുണ്ടാകുമെന്ന് പിണറായി തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് നർകോട്ടിക് ചർച്ചകളെ കരുതലോടെ പിണറായി തള്ളുന്നത്.

നർകോട്ടിക് ജിഹാദ് ഇല്ലെന്ന് പറയുമ്പോൾ അത് മുസ്ലീങ്ങളുടെ വാദത്തിന് ഒപ്പം നിൽക്കലാണ്. കേസെടുക്കാതെ ബിഷപ്പിനെ ആദരിക്കുകയും ചെയ്യുന്നു. കടുത്ത പദപ്രയോഗവുമില്ല. അങ്ങനെ കോൺഗ്രസിന്റെ മധ്യ കേരളത്തിലെ വോട്ട് ബാങ്കിലേക്കും കടന്നു കയറാനാണ് പിണറായിയുടെ പദ്ധതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP