Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

75,000 പേർക്ക് തൊഴിൽ നൽകാൻ തീരുമാനിച്ചതിൽ 68,195 പേർക്ക് നൽകി; 1000 ഗ്രാമീണ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി; നൂറു ദിന പരിപാടിയിൽ വാഗ്ദാനങ്ങൾ നിറവേറ്റി എന്ന് മുഖ്യമന്ത്രി

75,000 പേർക്ക് തൊഴിൽ നൽകാൻ തീരുമാനിച്ചതിൽ 68,195 പേർക്ക് നൽകി; 1000 ഗ്രാമീണ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി; നൂറു ദിന പരിപാടിയിൽ വാഗ്ദാനങ്ങൾ നിറവേറ്റി എന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിന്റെ നൂറു ദിന പരിപാടി കോവിഡ് പ്രതിസന്ധിക്കിടയിലും മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി.

വാക്കുകൾ ഇങ്ങനെ:

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെട്ട 1000 ഗ്രാമീണ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.

140 നിയോജക മണ്ഡലങ്ങളിലായി 12,000 കിലോമീറ്റർ ദൈർഘ്യമുള്ള റോഡുകൾ നവീകരിക്കുന്നതിനായി 1000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതുവരെ ഭരണാനുമതി ലഭിച്ച 5093 പ്രവൃത്തികളിൽ 4962 പ്രവൃത്തികൾക്ക് സാങ്കേതികാനുമതിയും നൽകി. 4819 പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ സ്വീകരിക്കാനും സാധിച്ചു. 4372 പ്രവൃത്തികൾക്കാണ് കരാർ ഉടമ്പടി വെച്ചിട്ടുള്ളത്.

നൂറു ദിന പദ്ധതികളുടെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 92 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെയും 48 സ്‌കൂൾ ലാബുകളുടെയും 3 ലൈബ്രറികളുടെയും ഉദ്ഘാടനം കഴിഞ്ഞദിവസം നിർവ്വഹിച്ചു. അതോടൊപ്പം 107 പുതിയ കെട്ടിടങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും നടന്നു. പുതുതായി നിർമ്മാണം പൂർത്തിയാക്കിയവയിൽ കിഫ്ബിയുടെ 5 കോടി രൂപ ഉപയോഗിച്ച് പണികഴിപ്പിച്ച 11 സ്‌കൂൾ കെട്ടിടങ്ങളും 3 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച 23 സ്‌കൂൾ കെട്ടിടങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ബാക്കിയുള്ള 58 കെട്ടിടങ്ങൾ പ്ലാൻ ഫണ്ട്, എംഎ‍ൽഎ.ഫണ്ട്, സമഗ്രശിക്ഷാ ഫണ്ട്, മറ്റു ഫണ്ടുകൾ എന്നിവ വിനിയോഗിച്ചു പണിതവയാണ്. അങ്ങനെ 214 കോടിയോളം രൂപയാണ് മൊത്തം ചെലവഴിച്ചിരിക്കുന്നത്.

വിദ്യാലയങ്ങൾ തുറക്കുമ്പോൾ മികച്ച സൗകര്യങ്ങൾ കുട്ടികൾക്കായി ഒരുങ്ങുകയാണ്. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നമ്മുടെ സമൂഹത്തിന്റെ പിന്തുണ എല്ലാവരും ഉറപ്പിക്കണം എന്നും അഭ്യർത്ഥിക്കുന്നു.

10 0ദിന കർമ്മ പദ്ധതിയുടെ ഭാഗമായി 13,534 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു. ആദ്യം 12000 പേർക്കാണ് പട്ടയം നൽകാൻ തീരുമാനിച്ചത്. എന്നാൽ, സാങ്കേതികത്വങ്ങൾ പരമാവധി ലഘൂകരിച്ചതുവഴി തീരുമാനിച്ചതിലും അധികം പേർക്ക് പട്ടയം നൽകാൻ സാധിച്ചു.

പാർപ്പിടത്തോടൊപ്പം തന്നെ ഭൂരഹിതരായ മുഴുവൻ ആളുകൾക്കും ഭൂമി ലഭ്യമാക്കുക എന്നതാണ് എൽഡിഎഫിന്റെ നയം. സാങ്കേതികതകളിലും നിയമക്കുരുക്കുകളിലും പെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ടിരുന്ന ഒരു വലിയ വിഭാഗം ജനതയ്ക്ക് കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പട്ടയം നൽകിയിരുന്നു. 1.75 ലക്ഷത്തോളം പട്ടയങ്ങളാണ് 2016 നും 2021 നുമിടയിൽ വിതരണം ചെയ്തത്. അത് റെക്കോർഡായിരുന്നു.

ഈ സർക്കാരിന്റെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് വരുന്ന അഞ്ച് വർഷത്തിനുള്ളിൽ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുക എന്നതാണ്.

നൂറുദിന പരിപാടിയുടെ റിവ്യൂ നടന്നിരുന്നു. 75,000 പേർക്ക് തൊഴിൽ നൽകാൻ തീരുമാനിച്ചതിൽ 68,195 പേർക്ക് നൽകി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP