Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്തനംതിട്ട ജില്ലയ്ക്ക് ആറ് ഔഷധസസ്യ പച്ചത്തുരുത്തുകൾ കൂടി

സ്വന്തം ലേഖകൻ

പത്തനംതിട്ട: ആറ് ഗവ. ആയുർവേദ, ഹോമിയോ ഡിസ്പെൻസറികൾ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ആയി ഉയർത്തുന്നതിന്റെ ഭാഗമായി നാഷണൽ ആയുഷ് മിഷനും ജില്ലാ ഹരിതകേരളം മിഷനും ചേർന്ന് പത്തനംതിട്ട ജില്ലയിൽ അഞ്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി ആറ് ഔഷധസസ്യ പച്ചത്തുരുത്തുകൾക്ക് തുടക്കം കുറിച്ചു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ആർ.രാജേഷ്, ആയുഷ് ജില്ലാ കോർഡിനേറ്റർ ഡോ.സുനിത, ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ, ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചത്. പന്തളം നഗരസഭ, കുളനട ഗ്രാമപഞ്ചായത്ത്, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത്, കുറ്റൂർ ഗ്രാമപഞ്ചായത്ത്, അരുവാപ്പുലം ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ആയൂർവേദ ഡിസ്പെൻസറികളിലും ഹോമിയോ ഡിസ്പെൻസറികളിലുമാണ് ഔഷധസസ്യ പച്ചത്തുരുത്തുകൾ ഒരുങ്ങുന്നത്.

കൊടങ്ങൽ, ആര്യവേപ്പ്, ശതാവരി, ഇഞ്ചി, ആവണക്ക്, തുളസി, ആടലോടകം, നെല്ലി, അശ്വഗന്ധ, കുറുന്തോട്ടി, കീഴാർനെല്ലി, ബ്രഹ്മി, ചിറ്റമൃത്, മഞ്ഞൾ, കറ്റാർവാഴ തുടങ്ങി 15 തൈകൾ വീതമാണ് ഓരോ പച്ചത്തുരുത്തുകളിലും ഉള്ളത്. ഗവ. ആയുർവേദ, ഹോമിയോ ഡിസ്പെൻസറികൾ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ ആയി ഉയർത്തുന്നതിന് ഔഷധസസ്യ ഉദ്യാനം ഒരു പ്രധാന ഘടകമാണ്. ഔഷധ സസ്യങ്ങളുട ഉപയോഗത്തെക്കുറിച്ചും അന്യംനിന്നു പോകുന്ന ഔഷധ സസ്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും വരും തലമുറയ്ക്ക് അറിയാൻ തൈകൾക്ക് കുറിപ്പുകൾ ഉൾപ്പെടുത്തിയ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

പന്തളം നഗരസഭയിൽ നഗരസഭാ ചെയർപേഴ്സൺ സുശീല സന്തോഷ് ഔഷധ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു. കുളനട, പന്തളം തെക്കേക്കര, കുറ്റൂർ, അരുവാപ്പുലം എന്നിവിടങ്ങളിൽ തദ്ദേശസ്വയംഭരണ അധ്യക്ഷന്മാർ തൈ നട്ട് ഔഷധ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുനടത്തിയ പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ഗവ. ഹോമിയോ,ആയുർവേദ ഡിസ്പെൻസറി ജീവനക്കാർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാർ എന്നിവർ പങ്കെടുത്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP