Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രി തുടങ്ങി കഴിഞ്ഞു...അധികം ആൾക്കാർ ഒന്നുമില്ല...ഒരു ചെറിയ പേടി പോലെ; പത്രത്തിൽ ഒക്കെ ഓരോന്ന് വായിക്കുന്നതുകൊണ്ടാവും; പേടിച്ചുള്ള ആ ട്രെയിൻ യാത്രയിൽ സംഭവിച്ചത്: ട്രെയിൻ കവർച്ചയുടെ പശ്ചാത്തലത്തിൽ ബാങ്ക് ഉദ്യോഗസ്ഥയായ ഷീനയുടെ കുറിപ്പ്

രാത്രി തുടങ്ങി കഴിഞ്ഞു...അധികം ആൾക്കാർ ഒന്നുമില്ല...ഒരു ചെറിയ പേടി പോലെ; പത്രത്തിൽ ഒക്കെ ഓരോന്ന് വായിക്കുന്നതുകൊണ്ടാവും; പേടിച്ചുള്ള ആ ട്രെയിൻ യാത്രയിൽ സംഭവിച്ചത്: ട്രെയിൻ കവർച്ചയുടെ പശ്ചാത്തലത്തിൽ ബാങ്ക് ഉദ്യോഗസ്ഥയായ ഷീനയുടെ കുറിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന നിസാമുദ്ദീൻ എക്സ്‌പ്രസിൽ വച്ച് മയക്കുമരുന്ന് നൽകി മൂന്നു സ്ത്രീകളെ ബോധരഹിതരാക്കി കവർച്ച നടത്തിയ വാർത്ത നടുക്കം സൃഷ്ടിച്ചിരുന്നു. വെള്ളത്തിലോ ഭക്ഷണത്തിലോ മയക്കുമരുന്ന് കലർത്തിയാണ് പണവും സ്വർണം അക്രമി കവർന്നത്. ഈ പശ്ചാത്തലത്തിൽ തനിക്കുണ്ടായ ഒരു ട്രെയിൻ യാത്രാനുഭവം വിവരിക്കുകയാണ് ബാങ്ക് ഉദ്യോഗസ്ഥയായ ഷീന കുഞ്ഞുണ്ണി ബാബു എന്ന യാത്രക്കാരി. യാത്രയിൽ തനിക്ക് അരക്ഷിതാവസ്ഥ തോന്നിയപ്പോൾ റെയിൽവെ നൽകിയ കരുതലിനെ കുറിച്ചാണ് ഷീന കുറിക്കുന്നത്

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സ്വർണ ജയന്തി എക്‌സ് പ്രെസ്സിൽ നടന്ന കവർച്ചയെ പറ്റി കേട്ടപ്പോൾ എന്റെ ഒരു അനുഭവം പറയാം എന്ന് കരുതി.. കഴിഞ്ഞ മാസം എറണാകുളത്തേക്ക് പോവേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു..6.15 നോ മറ്റോ ആണ് ട്രെയിൻ പുറപ്പെട്ടത്. എസി കോച്ച് ആണ്. ആകെ ഒരു 8-10 ആൾക്കാർ ഉണ്ട്. എന്റെ എതിരെയുള്ള സീറ്റിൽ ഒരാൾ മാത്രം. അദ്ദേഹം വർക്കല എത്തിയപ്പോൾ ഇറങ്ങാനായി എണീറ്റു. അവിടെ പിന്നെ ഞാൻ മാത്രം.

രാത്രി തുടങ്ങി കഴിഞ്ഞു.. ചെറിയൊരു പേടിയോടെ ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അധികം ആൾക്കാർ ഒന്നുമില്ല...ഒരു ചെറിയ പേടി പോലെ. പത്രത്തിൽ ഒക്കെ ഓരോന്ന് വായിക്കുന്നതുകൊണ്ടാവും.. പൊലീസ് ഉണ്ടാവില്ലേ?

അദ്ദേഹം പറഞ്ഞു.. മാഡം പേടിക്കേണ്ട..ഇതിൽ റെയിൽവേ പൊലീസ് ഉണ്ട്.. അവർ ഇടയ്ക്കു നോക്കിക്കോളും.. എന്നും പറഞ്ഞു അദ്ദേഹം ഇറങ്ങി

ഞാൻ അപ്പുറത്തെ സീറ്റിൽ പോയി നോക്കി.. ഒരു ചേച്ചി കിടക്കുന്നുണ്ട്.. കൂടെ അവരുടെ റിലേറ്റീവ്‌സ് ഉണ്ട്.. ഞാൻ കാസറഗോഡിനാണ്.. നിങ്ങൾ പേടിക്കേണ്ട എന്ന് പറഞ്ഞു..സീറ്റിൽ വന്നയുടൻ രണ്ടു റെയിൽവേ പൊലീസ് അടുത്ത് വന്നു.. മാഡം എവിടെ പോവാണ്? ഒറ്റക്കാണോ? പേടിക്കേണ്ട.. ഇത് എന്റെ ഫോൺ നമ്പർ ആണ്.. എന്ത് പ്രശ്‌നമുണ്ടെങ്കിലും വിളിച്ചോളൂ.. ഞാൻ അതിശയിച്ചു പോയി.. ഒകെ മാഡം ഞങ്ങൾ അടുത്ത കമ്പാർട്‌മെന്റിൽ ഉണ്ട്..

Thank you sir എന്ന് പറഞ്ഞപ്പോൾ അവർ പറയുകയാണ്.. ഞങ്ങളുടെ DySP sir വർക്കലയിൽ ഇറങ്ങുമ്പോൾ.. ഞങ്ങളെ വിളിച്ചു പറഞ്ഞിരുന്നു.. മാഡത്തിന് കുറച്ച് ടെൻഷൻ ഉണ്ട്. ഇടയ്ക്കു ഒന്ന് ശ്രദ്ധിക്കണം എന്ന്..

അപ്പോൾ മാത്രമാണ് ഞാൻ അറിയുന്നത് എന്നോട് പേടിക്കേണ്ട എന്ന് പറഞ്ഞു ഇറങ്ങിയത് Tvm DySP ആയിരുന്നു എന്ന് യാത്രയിൽ ഇടയ്ക്കു സജിത് എന്ന പൊലീസ് വന്നു വിവരം തിരക്കുന്നുണ്ടായിരുന്നു.. ട്രെയിൻ ഇറങ്ങുമ്പോൾ പോലും അദ്ദേഹം ഓടി വന്നു..വിളിക്കാൻ ആരെങ്കിലും വരുമോ എന്ന് ചോദിച്ചു..മോനെ കണ്ടതിനു ശേഷം സജിത് തിരിച്ചു ട്രെയിനിൽ കയറി..
Thank you DYSP sir.. My Royal Salute ??.. 

Thank you sajith

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP