Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിൽവർലൈനിന് മുൻകൂർ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം

സിൽവർലൈനിന് മുൻകൂർ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളാ റെയിൽ വികസന കോർപറേഷന്റെ (കെ-റെയിൽ) അർധ അതിവേഗ തീവണ്ടിപ്പാതയായ സിൽവർലൈൻ പദ്ധതിക്ക് മുൻകൂർ പാരിസ്ഥിക അനുമതി വേണ്ടെന്ന് കേന്ദ്ര സർക്കാർ ദേശീയ ഹരിത ട്രിബ്യൂണൽ മുമ്പാതെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ ബാംഗ്ലൂർ മേഖലാ ഓഫീസിലെ ശാസ്ത്രജ്ഞൻ ഡോ. മുരളീ കൃഷ്ണയാണ് കേന്ദ്ര സർക്കാരിനു വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചത്.

പാരിസ്ഥിതിക അനുമതി കിട്ടുന്നതിനു മുമ്പ്, സിൽവർലൈൻ പ്രൊജക്ടിന്റെ നിർമ്മാണാനപ്രവർത്തനങ്ങൾ ആരംഭിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പി.ആർ. ശശികുമാർ സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ട കേസിലാണ് സത്യവാങ്മൂലം.

കാസർകോട് മുതൽ തിരുവനന്തപുര 530 കിലോമീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന ഇരട്ടപ്പാതയാണ് നിർദിഷ്ട സിൽവർലൈൻ പദ്ധതി. നാല് മണിക്കൂറിനുള്ളിൽ കാസർകോടുനിന്ന് തിരുവനനന്തപുരം എത്താമെന്നതാണ് പദ്ധതിയുടെ സവിശേഷത.

വിവിധ വികസന പദ്ധതികളുടെ പാരിസ്ഥിതിക ആഘാത പഠനം സംബന്ധിച്ച് 2006ൽ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ റെയിൽവേയോ റെയിൽവേ പദ്ധതികളോ ഉൾപ്പെടുന്നില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.

2006 സെപറ്റംബർ പതിനാലിനാണ് നാണ് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിനായന വകുപ്പു ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവ്വിച്ചത്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ദേശീയ പാതകൾ, കെട്ടിട നിർമ്മാണങ്ങൾ തുടങ്ങിയ 39 വികസന പദ്ധതികളും പ്രവർത്തികളുമാണ് ഈ വിജ്ഞാപനത്തിൽ ഉൾപ്പെടുന്നത്. ഇക്കൂട്ടത്തിൽ റെയിൽവേയും റെയിൽവേ പദ്ധതികളുമില്ല. അതുകൊണ്ട് തന്നെ സിൽവർലൈൻ പദ്ധതിക്ക് മുൻകൂർ പാരിസ്ഥികാനുമതി ആവശ്യമില്ല -സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

നോയ്ഡ -ഗ്രേറ്റർ നോയ്ഡ മെട്രെ റെയിൽ പദ്ധതിക്ക് പാരിസ്ഥികാനുമതി നേടണമെന്നുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് പിന്നീട് സുപ്രിം കോടതി സ്റ്റേ ചെയ്ത കാര്യവും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

അതേ സമയം, സമ്പൂർണ ഹരിത പദ്ധതിയായി വിഭാവന ചെയത് സിൽവർലൈനുമായി ബന്ധപ്പെട്ട് സമഗ്ര പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് കെ-റെയിൽ ഈ.ക്യു.എം.എസ് ഇന്ത്യ ലിമിറ്റഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പതിനാല് മാസത്തിനുള്ളിൽ പഠന റിപ്പോർട്ട് സമർപ്പിക്കാനാണ് ധാരണ. സിൽവർലൈൻ സമ്പൂർണ ഹരിത പദ്ധതിയായിരിക്കുമെന്ന് കെ-റെയിൽ അധികൃതർ നേരത്തെ ഹരിത ട്രിബ്യൂണൽ മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. പാരിസ്ഥിതിക-സാമൂഹിക അവസ്ഥകൾ നിരീക്ഷിക്കാൻ കർക്കശ സംവിധാനങ്ങളുള്ള ധനകാര്യ ഏജൻസികളാണ് പദ്ധതിക്ക് ധനസഹായം നൽകുന്നതെന്നും കെ-റെയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP