Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇൻഡിവുഡ് ടാലന്റ് ഹണ്ട് -2021 എഡിഷൻ പ്രഖ്യാപിച്ചു; സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

ഇൻഡിവുഡ് ടാലന്റ് ഹണ്ട് -2021 എഡിഷൻ പ്രഖ്യാപിച്ചു; സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം

സ്വന്തം ലേഖകൻ

മികച്ച സർഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള രാജ്യാന്തര മത്സരമായ ഇൻഡിവുഡ് ടാലന്റ് ഹണ്ട് മത്സരങ്ങളുടെ ഈ വർഷത്തെ രജിസ്‌ട്രേഷനുകൾ ആരംഭിച്ചു. സെപ്റ്റംബർ 30 വരെയാണ് രജിസ്ട്രേഷൻ. കോവിഡിന്റെ പശ്ചാത്തലത്തിൽ ആധുനിക വെർച്ച്വൽ സാങ്കേതികവിദ്യയിലൂടെയാണ് ഈ വർഷത്തെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

കഴിവുകൾ മികച്ച രീതിയിൽ പ്രകടിപ്പിക്കുന്ന മത്സരാർത്ഥികൾക്ക് സിനിമാ ലോകത്തേക്കുള്ള പ്രവേശന കവാടം എന്ന സമാനതകളില്ലാത്ത ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്. ഇത്തരത്തിൽ കഴിവ് പ്രകടിപ്പിച്ച അഞ്ഞൂറോളം പേരാണ് ഇന്ന് സിനിമാ മേഖലയിൽ അഭിമാനകരമായി പ്രവർത്തിക്കുന്നത്. ഈ ടാലന്റ് ഹണ്ടിൽ പങ്കാളികളായത് അഞ്ചുവർഷത്തിനിടയിൽ അൻപതിനായിരത്തോളം മത്സരാർത്ഥികളാണ്. 2021 ലെ ഗ്രാൻഡ്ഫിനാലെ നടക്കുന്നത് ഡിസംബർ 10 നും 11 നും ആയിരിക്കും. ഇതിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷനുകളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. യുഎഇ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. പ്രായപരിധി കണക്കാക്കി മത്സരം നാല് വിഭാഗങ്ങളിലാണ്. 2016 ൽ ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് ആദ്യം ഇൻഡിവുഡ് ടാലന്റ് ഹണ്ട് തുടങ്ങിയത്. കഴിഞ്ഞവർഷം, കോവിഡ് പശ്ചാത്തലത്തിൽ മത്സരങ്ങൾ ഓൺലൈൻ വഴിയായിരുന്നു .

ഇന്ത്യൻ ചലച്ചിത്രങ്ങളെ ആഗോളതലത്തിൽ ബ്രാൻഡുചെയ്യാനും ,ഭാരതത്തെ ലോകത്തെ ഏറ്റവും വലിയ നിക്ഷേപക സൗഹൃദ വിപണിയുടെ വേദിയായി മാറ്റാനും ലക്ഷ്യമിടുന്ന പത്ത് ബില്യൺ യുഎസ് ഡോളർ പദ്ധതിയായ 'പ്രോജക്ട് ഇൻഡിവുഡിന്റെ ' ഭാഗമായാണ് ഇൻഡിവുഡ് ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നത്.

മത്സര ഇനങ്ങൾ

സംഗീതം, സംഗീതഉപകരണങ്ങൾ, നൃത്തം ,ചലച്ചിത്ര നിർമ്മാണം, മോണോ ഡ്രാമ- അഭിനയ മത്സരം, ഷോർട്ട് ഫിലിം മത്സരം, ചിത്രരചന, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, സോഷ്യൽ മീഡിയ, കൂടാതെ ജനറൽ വിഭാഗത്തിൽ സ്റ്റാൻഡ് അപ്പ് കോമഡി, മറൈൻ ക്വിസ് , മാജിക് മത്സരം എന്നിവയും നടക്കും.

വിധി നിർണയം രണ്ട് ഘട്ടങ്ങളിലായി

ആദ്യഘട്ടം ഓൺലൈൻ വോട്ടിങ് അടിസ്ഥാനത്തിൽ . അതിൽ 50% ഓൺലൈൻ വഴിയും, 50% വിധികർത്താക്കളും നിർണ്ണയിക്കും. എന്നാൽ രണ്ടാം ഘട്ടത്തിൽ നൂറുശതമാനവും വിധികർത്താക്കൾ ആയിരിക്കും വിജയിയെ പ്രഖ്യാപിക്കുന്നത്.

മത്സരം വെർച്ച്വൽ ആയി

കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി കണക്കിലെടുത്താണ് ഇൻഡിവുഡ് ടാലന്റ് ഹണ്ട് 2021 വെർച്വലായി നടത്തേണ്ടി വരുന്നതെന്ന് ഇൻഡിവുഡ് ടാലന്റ് ഹണ്ട് സ്ഥാപകനും, സംവിധായകനുമായ ഡോ.സോഹൻ റോയ് അറിയിച്ചു. കഴിഞ്ഞ വർഷത്തെ വെർച്വൽ എഡിഷൻ ഇന്ത്യയിൽ നിന്നും യുഎഇയിൽ നിന്നും പങ്കെടുത്ത മത്സരാർത്ഥികളുടെ എണ്ണം പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു. ഊർജ്ജസ്വലതയും സർഗ്ഗാത്മകതയും പ്രതിഭയും കൊണ്ട് തിളങ്ങുന്ന യുവത്വങ്ങൾക്ക് അവരുടെ കഴിവുകൾ ഇത്രയും വലിയ ഒരു പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുവാൻ സാധിക്കുക എന്നത് ഏറെ അവിസ്മരണീയമാണ്. പ്രൗഢഗംഭീരമായ കലാമാമാങ്കം അരങ്ങേറുന്ന ഈ പ്ലാറ്റ്‌ഫോമിൽ പങ്കെടുക്കുവാനും ഈ അവിസ്മരണീയമായ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിക്കുവാനും താല്പര്യമുള്ള എല്ലാ വിദ്യാർത്ഥികളെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
www.indywoodtalenthunt.com
Call: +91-9288002890

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP