Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തമിഴ്‌നാട് മർക്കന്റൈൽ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു

തമിഴ്‌നാട് മർക്കന്റൈൽ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കൊച്ചി: രാജ്യത്തെ ഏറ്റവും പഴക്കമേറിയ മുൻനിര സ്വകാര്യ ബാങ്കുകളിലൊന്നായ തമിഴ്‌നാട് മർക്കന്റൈൽ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾ തൂത്തുക്കുടിയിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു.

ഇതോടനുബന്ധിച്ചുള്ള പ്രത്യേക തപാൽ സ്റ്റാമ്പ്, തപാൽ കാർഡ് എന്നിവ പുറത്തിറക്കിയ മന്ത്രി ടിഎംബി മൊബൈൽ ഡിജി ലോബി വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും നിർവഹിച്ചു. കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണത്തിനായി ബാങ്കും ടൈംസ് നെറ്റ് വർക്കും ചേർന്ന് സംഘടിപ്പിക്കുന്ന മൊബൈൽ വാക്‌സിനേഷൻ ക്യാമ്പ് വാഹനവും മന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

ഡിജിറ്റൽവൽക്കരണം സ്വീകരിച്ച ബാങ്ക് കൃത്യമായ പാതയിലൂടെയാണ് മുന്നേറുന്നത്. കേന്ദ്ര സർക്കാർ കൊണ്ടു വന്ന ജൻധൻ യോജന മൂലം ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാനായതായും മന്ത്രി ചൂണ്ടിക്കാട്ടി. ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ വി രാമമൂർത്തി, പോസ്റ്റ് മാസ്റ്റർ ജനറൽ ജി നടരാജൻ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP