Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; കേരളത്തിലെ ഭക്ഷ്യ ശൃംഖലയിലെ 15 വമ്പന്മാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോരിറ്റി ഓഫ് ഇന്ത്യ; ഉദയ സമുദ്രയും കോവളം ലീലയും ലൈറ്റ് ബൈറ്റ് ഫുഡ്‌സ് ലിമിറ്റഡും അടക്കമുള്ളവർ ലൈസൻസ് റദ്ദാക്കപ്പെട്ടവരുടെ പട്ടികയിൽ

ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; കേരളത്തിലെ ഭക്ഷ്യ ശൃംഖലയിലെ 15 വമ്പന്മാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോരിറ്റി ഓഫ് ഇന്ത്യ; ഉദയ സമുദ്രയും കോവളം ലീലയും ലൈറ്റ് ബൈറ്റ് ഫുഡ്‌സ് ലിമിറ്റഡും അടക്കമുള്ളവർ ലൈസൻസ് റദ്ദാക്കപ്പെട്ടവരുടെ പട്ടികയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേരളത്തിലെ ഭക്ഷ്യ വിതരണ രംഗത്തെ 15 വമ്പന്മാർക്കെതിരെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോരിറ്റി ഓഫ് ഇന്ത്യയുടെ നടപടി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള വമ്പൻ സ്ഥാപനങ്ങളുടെ ലൈസൻസാണ് റദ്ദാക്കിയത്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ഇവർ അവഗണിച്ചതായി നടപടിയിൽ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോരിറ്റി ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടി.

ഭക്ഷ്യ വിപണന രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോരിറ്റി ഓഫ് ഇന്ത്യ അടുത്തിടെ കർശന നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ ഓഡിറ്റിംഗിന് മൂന്നാം കക്ഷിയെ നിയോഗിക്കണമെന്നായിരുന്നു നിർദ്ദേശം. മൂന്നാം കക്ഷിയെ ഉൾപ്പെടുത്തി കൊണ്ടുള്ള ഭക്ഷ്യ സുരക്ഷാ ഓഡിറ്റ് നിർദ്ദേശം ആവർത്തിച്ചിട്ടും കേരളത്തിലെ 15 ഭക്ഷ്യ വിപണനക്കാർ അത് നടപ്പാക്കിയില്ലെന്നും അതുകൊണ്ടാണ് ലൈസൻസ് റദ്ദാക്കൽ നടപടിയിലേക്ക് കടന്നതെന്നും അതോരിറ്റി വ്യക്തമാക്കി.

സെപ്റ്റംബർ 13നാണ് ലൈസൻസ് റദ്ദാക്കി നടപടി കൈക്കൊണ്ടത്. 20006ലെ ഭക്ഷ്യ സുരക്ഷാ ആക്ടിലെ 32(2) സെക്ഷൻ പ്രകാരമാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. ലൈസൻസ് റദ്ദാക്കപ്പെട്ട ചില സ്ഥാപനങ്ങൾ കേരളത്തിലെ വമ്പന്മാരാണ്. തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, കോട്ടയം, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ സ്ഥാപനങ്ങൾക്കെതിരായാണ് നടപടി. തിരുവനന്തപുരം ഉദയ സമുദ്ര ലെഷർ ബീച്ച് ഹോട്ടൻ ആൻഡ് സ്പാ, ലൈറ്റ് ബൈറ്റ് ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂർ, കോവളം റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ദ ലീല കോവളം തുടങ്ങിയവരാണ് ലൈസൻസ് റദ്ദാക്കപ്പെട്ട വമ്പന്മാർ.

2018 മുതലാണ് ഫുഡ് സേഫ്റ്റി ഓഡിറ്റിംഗിൽ മൂന്നാം കക്ഷിയെ നിർബന്ധമാക്കിയത്. ഈ നിബന്ധ പാലിക്കാത്തതാണ് കേരളത്തിലെ 15 സ്ഥാപനങ്ങൾക്ക് വിനയായത്. ഭക്ഷ്യമേഖലയ്ക്ക് വേണ്ട ലൈസൻസുകൾ സംബന്ധിച്ച് രാജ്യത്ത് ഒട്ടാകെ വ്യാപകമായ ഒരു നിയമമാണ് FSSAI (ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ) വഴി നടപ്പാക്കുന്ന 'ഭക്ഷ്യ സുരക്ഷാ നിലവാര നിയമം - 2006'.

2011 ഓഗസ്റ്റ് അഞ്ചു മുതലാണ് ഇതിന് പ്രാബല്യം. മനുഷ്യൻ ഭക്ഷിക്കാൻ ഉപയോഗിക്കുന്ന ഏതൊരു ഭക്ഷ്യ ഉത്പന്നത്തിന്റേയും ഉത്പാദനം, സൂക്ഷിക്കൽ, വിപണനം, വിതരണം, കയറ്റിറക്ക്, ഗതാഗതം തുടങ്ങി ഏതൊരു പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ലൈസൻസ്/രജിസ്‌ട്രേഷൻ നിർബന്ധമായും എടുത്തിരിക്കണമെന്നാണ് നിർദ്ദേശം.

20 കോടിക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്ഥാപങ്ങൾക്കാണ് സെൻട്രൽ ലൈസൻസ് ലഭിക്കുന്നത്. 5 സ്റ്റാർ ഹോട്ടലുകൾക്കും കേന്ദ്ര ലൈസൻസാണ് ആവശ്യം. ഇതിനായള്ള കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്‌ച്ചയാണ് ഇപ്പോഴത്തെ നടപടികൾക്ക് കാരണമായത്. വാർഷിക വിറ്റുവരവ് 12 ലക്ഷം രൂപയിൽ താഴെ വരുന്ന സ്ഥാപനങ്ങൾക്കാണ് സംസ്ഥാന ലൈസൻസ് ആവശ്യമുള്ളത്.

പ്രതിദിനം 100 ലിറ്ററിന് മുകളിൽ ദ്രാവകഭക്ഷ്യം ഉത്പാദിപ്പിക്കുന്നവർ, പ്രതിദിനം 100 കിലോ ഗ്രാമിന് മുകളിൽ ഖരഭക്ഷ്യം ഉത്പാദിപ്പിക്കുന്നവർ, 2050 വരെ വലിയ മൃഗങ്ങൾ, 10-150 വരെ ചെറിയ മൃഗങ്ങൾ, 50-1000 വരെ പക്ഷി ഇനങ്ങൾ എന്നിവയിൽ വരുന്ന അറവ് കേന്ദ്രങ്ങൾ, പ്രതിദിനം 500 കിലോഗ്രാം വരെ മാംസം സംസ്‌കരിക്കുന്നവർ, പ്രതിദിനം രണ്ടു ടൺ ഏത് തരത്തിലുള്ള ഭക്ഷ്യവും ഉത്പാദിപ്പിക്കുന്നവർ, എണ്ണ ശുദ്ധീകരിക്കുന്നവർ, റീ ലേബലിങ് നടത്തുന്നവർ, റീപായ്ക്ക് ചെയ്യുന്നവർ തുടങ്ങിയവർക്കും ലൈസൻസ് ആവശ്യമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP