Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജോസ് കെ മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാർക്കിടുന്നവരിൽ പലരും പല തിരഞ്ഞെടുപ്പുകളിലും തോറ്റവരാണെന്നു മറക്കരുത്; കേരള കോൺഗ്രസിന്റെ സഹായത്തോടെ ജയിച്ച സീറ്റുകളെക്കുറിച്ച് അറിയണമെങ്കിൽ വാഴൂർ സോമൻ എംഎൽഎയോട് ചോദിച്ചാൽ മതി; സിപിഐ വിമർശനങ്ങൾക്ക് ഇനി അതേ നാണയത്തിൽ മറുപടി; ഇടതിലെ രണ്ട് പ്രബലർ ഇനി നേർക്കു നേർ പോരിന്

ജോസ് കെ മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാർക്കിടുന്നവരിൽ പലരും പല തിരഞ്ഞെടുപ്പുകളിലും തോറ്റവരാണെന്നു മറക്കരുത്; കേരള കോൺഗ്രസിന്റെ സഹായത്തോടെ ജയിച്ച സീറ്റുകളെക്കുറിച്ച് അറിയണമെങ്കിൽ വാഴൂർ സോമൻ എംഎൽഎയോട് ചോദിച്ചാൽ മതി; സിപിഐ വിമർശനങ്ങൾക്ക് ഇനി അതേ നാണയത്തിൽ മറുപടി; ഇടതിലെ രണ്ട് പ്രബലർ ഇനി നേർക്കു നേർ പോരിന്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സിപിഐയെ ഇനി കേരള കോൺഗ്രസ് എം വെറുതെ വിടില്ല. കേരളാ കോൺഗ്രസ് എമ്മിനെ നിശിതമായി വിമർശിക്കുന്ന സിപിഐയെ ഇതേ നാണയത്തിൽ തിരിച്ചടിക്കാനാണ് തീരുമാനം. സിപിഐയുടെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സിപിഐയുടെ കളിയാക്കലുകൾ അതിരു കടക്കുന്നുവെന്നതാണ് കേരളാ കോൺഗ്രസിന്റെ നിലപാട്. വിഷയത്തിൽ സിപിഎം ഇടപെടണമെന്നും ആവശ്യമുണ്ട്.

കേരള കോൺഗ്രസ് (എം) യുഡിഎഫ് ഘടകകക്ഷിയായിരുന്ന കാലത്തെ അതേ നിലപാട് സിപിഐ ഇപ്പോഴും തുടരുകയാണെന്നു യോഗത്തിൽ വിമർശനമുയർന്നു. ഇതിനിതെരെ ഇടതു മുന്നണിക്ക് പരാതിയും നൽകും. ജോസ് കെ. മാണിയുടെ ജനകീയ അടിത്തറയ്ക്ക് മാർക്കിടുന്നവരിൽ പലരും പല തിരഞ്ഞെടുപ്പുകളിലും തോറ്റവരാണെന്നു മറക്കരുത്. കേരള കോൺഗ്രസിന്റെ സഹായത്തോടെ ജയിച്ച സീറ്റുകളെക്കുറിച്ച് അറിയണമെങ്കിൽ വാഴൂർ സോമൻ എംഎൽഎയോട് ചോദിച്ചാൽ മതി. ഞങ്ങളുടെ സഹായത്താലാണ് ജയിച്ചതെന്നു സോമൻ പറഞ്ഞിരുന്നുവെന്നാണ് വിമർശനങ്ങൾക്ക് കേരളാ കോൺഗ്രസിനുള്ള മറുപടി.

ഇതിനോട് സിപിഐയും കാനം രാജേന്ദ്രനും എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണ്ണായകം. അടുത്ത ഇടതു യോഗത്തിൽ ഈ വിഷയം കേരളാ കോൺഗ്രസ് ചർച്ചയാകും. മുന്നണിയിലെ ഘടകകക്ഷികൾ പരസ്പരം വിമർശിക്കുന്നത് ശരിയല്ലെന്നാണ് കേരളാ കോൺഗ്രസ് നിലപാട്. എന്നാൽ സിപിഎമ്മിന്റെ അവലോകന റിപ്പോർട്ടിൽ സിപിഐയെ വിമർശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സിപിഐയും തങ്ങളുടെ നിലപാട് വ്യക്തമായി അവലോകന റിപ്പോർട്ടിൽ രേഖപ്പെടുത്തുമെന്നാണ് സിപിഐ നേതാക്കളുടെ പ്രതികരണം.

സിപിഐക്ക് എതിരെ പരാതിയുമായി കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി നേരിട്ട് എത്തുന്നത് സിപിഐയ്ക്ക് കൃത്യമായ മറുപടി നൽകാനുള്ള നീക്കത്തിന്റെ ഭാഗമാണ്. എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവർത്തിക്കുന്നില്ലെന്നും കേരള കോൺഗ്രസ് പരാതി ഉന്നയിക്കുന്നു. ഇതുസംബന്ധിച്ച് കേരള കോൺ?ഗ്രസ് സിപിഎമ്മിന് പരാതി നൽകും. മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്നാണ് സിപിഐയുടെ പേടി. കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ല. സിപിഐയുടെ അവലോകന റിപ്പോർട്ട് അനാവശ്യ വിവാദം ഉണ്ടാക്കാനാണെന്നും കേരള കോൺഗ്രസ് ആരോപിച്ചു.

ജനകീയ അടിത്തറ ഇല്ലാത്തവരായതുകൊണ്ടാണോ മൂവാറ്റുപുഴ, കരുനാഗപ്പള്ളി തുടങ്ങിയ സീറ്റുകളിൽ സിപിഐ സ്ഥാനാർത്ഥികൾ തോറ്റത് എന്ന് പരിശോധിക്കണം. പാലായും കടുത്തുരുത്തിയും പരാജയപ്പെട്ടതിൽ എൽഡിഎഫിന് ഉത്തരവാദിത്തമില്ല എന്ന സിപിഐ നിലപാട് ശരിയല്ല. ജയിക്കുന്ന സീറ്റുകളുടെ അവകാശം ഏറ്റെടുക്കുക, തോറ്റ സീറ്റുകളുടെ ഉത്തരവാദിത്തം വ്യക്തികളിൽ കെട്ടിവയ്ക്കുക എന്നത് പാപ്പരത്തമാണ് കേരള കോൺഗ്രസ് നേതാക്കൾ പറയുന്നു. പതിവായി തോറ്റിരുന്ന പല സീറ്റുകളും ഇത്തവണ എൽഡിഎഫ് ജയിച്ചത് കേരള കോൺഗ്രസ് (എം) സഹായം കൊണ്ടാണ്. തിരഞ്ഞെടുപ്പിൽ സിപിഐയുടെ വോട്ടുകൾ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിക്ക് ലഭിച്ചോ എന്നും നേതൃത്വം അന്വേഷിക്കണമെന്നാണ് ആവശ്യം.

എൽഡിഎഫിൽ കേരള കോൺഗ്രസ് (എം) വന്നതോടെ രാഷ്ട്രീയ പ്രാധാന്യം കുറയുമെന്നു സിപിഐ ഭയക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ സീറ്റുകളിൽ സിപിഎം വിലയിരുത്തൽ നടത്തിയിട്ടുണ്ട്. എന്നാൽ, സിപിഐ നടത്തിയത് വ്യക്തിനിഷ്ഠവും അടിസ്ഥാനരഹിതവുമായ പരാമർശങ്ങളാണെന്നും കേരള കോൺഗ്രസ് കുറ്റപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP