Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുനർഗേഹം പദ്ധതിയുടെ നിബന്ധനകളിൽ ഇളവ് വരുത്തി സർക്കാർ; തീരദേശവാസികൾക്ക് തങ്ങളുടെ പഴയ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നഷ്ടമാകില്ല; നടപടി പദ്ധതിയുടെ പ്രയോജനം കൂടുതൽ പേർക്ക് ലഭ്യമാക്കുന്നതിനായി

പുനർഗേഹം പദ്ധതിയുടെ നിബന്ധനകളിൽ ഇളവ് വരുത്തി സർക്കാർ; തീരദേശവാസികൾക്ക് തങ്ങളുടെ പഴയ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം നഷ്ടമാകില്ല; നടപടി പദ്ധതിയുടെ പ്രയോജനം കൂടുതൽ പേർക്ക് ലഭ്യമാക്കുന്നതിനായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പുനർഗേഹം പദ്ധതിയുടെ പ്രയോജനം കൂടുതൽ പേർക്കു ലഭിക്കുന്നതിനായി നിബന്ധനകളിൽ ഇളവു വരുത്തി സർക്കാർ. ഇതോടെ പദ്ധതിയിൽ പുതിയ വീടുകളിലേക്കു മാറുന്ന മത്സ്യത്തൊഴിലാളികൾ തീരത്തെ തങ്ങളുടെ സ്ഥലം വിട്ടൊഴിയേണ്ട. അവിടെയുള്ള വീട് പൊളിച്ചു കളയണമെങ്കിലും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തുടരാം. ഇവിടെ നിർമ്മാണം ഒഴികെയുള്ള പ്രവർത്തനങ്ങൾ നടത്താം.

നിലവിൽ താമസിച്ചു വരുന്ന സ്ഥലത്തെ വീട് നിർബന്ധമായും പൊളിച്ചു നീക്കണം. ഇവിടം കൃഷി ചെയ്യാനോ, മത്സ്യബന്ധനഉപകരണങ്ങൾ സൂക്ഷിക്കാനോ ഉപയോഗിക്കാം. നിർമ്മാണം അനുവദിക്കില്ല. സർക്കാർ നൽകുന്ന 10 ലക്ഷം രൂപയ്ക്കു വീടും സ്ഥലവും വാങ്ങുമ്പോൾ വീട് 500 ചതുരശ്രയടി വേണമെന്ന നിബന്ധനയിലും ഇളവു വരുത്തി.

കുറഞ്ഞതു 400 ചതുരശ്രമീറ്റർ വിസ്തീർണം മതി. പണം നൽകി ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിച്ചില്ലെങ്കിൽ 18% പലിശ ഈടാക്കുമെന്ന നിബന്ധനയും ഒഴിവാക്കി. സ്ഥലം വാങ്ങുമ്പോൾ റജിസ്‌ട്രേഷൻ ഫീസ് മത്സ്യത്തൊഴിലാളികൾ തന്നെ അടയ്‌ക്കേണ്ടി വരുന്നതിലെ ബുദ്ധിമുട്ട് യോഗം ചർച്ച ചെയ്തു. ഫീസ് ഒഴിവാക്കുന്ന കാര്യം മന്ത്രിസഭ ചർച്ച ചെയ്യും.

തീര മേഖലയിലെ റവന്യു ഭൂമി സർക്കാർ പദ്ധതികൾക്കു വിനിയോഗിക്കുമ്പോൾ പുനർഗേഹം പദ്ധതിക്കു മുൻഗണന കൊടുക്കും. എംഎൽഎമാരുടെ സഹായത്തോടെ കൂടുതൽ സ്ഥലം കണ്ടെത്തും.വേലിയേറ്റ രേഖയുടെ 50 മീറ്റർ പരിധിക്കകത്തു താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്ന ഫിഷറീസ് വകുപ്പിന്റെ പദ്ധതിയാണു പുനർഗേഹം. 18,685 കുടുംബങ്ങളെയാണു മാറ്റിപ്പാർപ്പിക്കേണ്ടത്. എന്നാൽ 7716 കുടുംബം മാത്രമാണു മാറാൻ സന്നദ്ധത അറിയിച്ചത്. മറ്റുള്ളവർ ഉയർത്തിയ ആശങ്കയ്ക്കാണു സർക്കാർ പരിഹാരം കണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP