Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെ എസ് ആർ ടി സി ജീവനക്കാരുടെ സൗജന്യ പാസ് വർധിപ്പിച്ചു; ജില്ലയ്ക്കു പുറത്തു ജോലി ചെയ്യുന്നവർക്ക് ഇപ്പോഴുള്ള 6 പാസ് 12 ആയി ഉയർത്തി; ആശ്രിത നിയമനത്തിന്റെ കാര്യത്തിലും ചർച്ച

കെ എസ് ആർ ടി സി ജീവനക്കാരുടെ സൗജന്യ പാസ് വർധിപ്പിച്ചു; ജില്ലയ്ക്കു പുറത്തു ജോലി ചെയ്യുന്നവർക്ക് ഇപ്പോഴുള്ള 6 പാസ് 12 ആയി ഉയർത്തി;  ആശ്രിത നിയമനത്തിന്റെ കാര്യത്തിലും ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള പ്രിവിലേജ് (സൗജന്യ) പാസുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് ശമ്പളപരിഷ്‌കരണ ചർച്ചയിൽ ധാരണയായി. ജില്ലയ്ക്കു പുറത്തു ജോലി ചെയ്യുന്നവർക്ക് ഇപ്പോഴുള്ള 6 പാസ് 12 ആക്കി . ജില്ലയ്ക്കകത്ത് ജോലി ചെയ്യുന്നവർക്ക് നിലവിലെ 12 പാസുകൾ തുടരും. ബസ് അപകടം, ബ്രേക്ക് ഡൗൺ തുടങ്ങിയ കാരണങ്ങളാൽ ഏതെങ്കിലും ഡിപ്പോയിൽ കാത്തിരിക്കേണ്ടിവരുന്ന ജീവനക്കാർക്ക് ഒരു ദിവസത്തെ ഹാജർ അനുവദിക്കും.

പ്രസവാവധിയും പ്രസവാനന്തര അവധിയും സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തും. അവയവം ദാനം ചെയ്യുന്ന, സ്വീകരിക്കുന്ന സർക്കാർ ജീവനക്കാർക്കു നൽകുന്ന സ്‌പെഷൽ ലീവ് കെഎസ്ആർടിസിയിലും നടപ്പാക്കും. ആശ്രിതനിയമനം പൂർണമായി നൽകണമെന്ന യൂണിയനുകളുടെ ആവശ്യത്തിലും കൂടുതൽ ചർച്ചയുണ്ടാകും. രാത്രി പത്തിനും രാവിലെ 6 നും ഇടയിൽ ജോലി ചെയ്യുന്ന ഡ്രൈവർ, കണ്ടക്ടർമാർക്ക് ബത്ത വർധിപ്പിച്ചു.

കിലോമീറ്റർ ബത്തയിലും 3 പൈസയുടെ വർധന വരുത്തി. ചർച്ച നാളെയും തുടരും. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനാ പ്രതിനിധികൾ 2 പേർ വീതവും കെഎസ്ആർടിസിയുടെ 3 എക്‌സിക്യൂട്ടീവ് ഡയറക്ടർമാരും മുൻ ജനറൽ മാനേജരുമാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP