Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹെലികോപ്ടർ ഒതുക്കി ഇടാൻ ചെലവായത് 56.72 ലക്ഷം രൂപ; വാടകയ്ക്കും സംരക്ഷണത്തിനുമായി 22.21 കോടിയും; മാവോയിസ്റ്റ് വേട്ടയ്ക്ക് ഉപയോഗിച്ചോ എന്ന ചോദ്യത്തിന് ഉത്തരം മൗനവും; ആ ഹെലികോപ്ടർ വേണ്ടെന്ന് വച്ചത് വെള്ളാനയെന്ന തിരിച്ചറിവിൽ തന്നെ; ഇനിയും ധൂർത്ത് തിരിച്ചെത്തുമോ?

ഹെലികോപ്ടർ ഒതുക്കി ഇടാൻ ചെലവായത് 56.72 ലക്ഷം രൂപ; വാടകയ്ക്കും സംരക്ഷണത്തിനുമായി 22.21 കോടിയും; മാവോയിസ്റ്റ് വേട്ടയ്ക്ക് ഉപയോഗിച്ചോ എന്ന ചോദ്യത്തിന് ഉത്തരം മൗനവും; ആ ഹെലികോപ്ടർ വേണ്ടെന്ന് വച്ചത് വെള്ളാനയെന്ന തിരിച്ചറിവിൽ തന്നെ; ഇനിയും ധൂർത്ത് തിരിച്ചെത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഖജനാവ് മുടിക്കുന്ന വെള്ളനയായി വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ. സംസ്ഥാന സർക്കാർ വാടകയ്‌ക്കെടുത്തിരുന്ന ഹെലികോപ്റ്ററിനു വേണ്ടി പാർക്കിങ് ഫീസ് വകയിൽ ചെലവാക്കിയത് 56.72 ലക്ഷം രൂപയാണ്. വാടക, കോപ്റ്ററിന്റെ സംരക്ഷണം എന്നീ ഇനങ്ങളിൽ ആകെ ചെലവാക്കിയത് 22.21 കോടി രൂപയും. കെപിസിസി സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് ആഭ്യന്തര വകുപ്പിന്റെ മറുപടി.

ഇതിൽ കോപ്റ്ററിന്റെ മാസവാടക മാത്രം 21.64 കോടി രൂപ. 4 മാസം മുൻപു കോപ്റ്ററിന്റെ കരാർ കാലാവധി അവസാനിക്കുംവരെയുള്ള കണക്കുകളാണിത്. വീണ്ടും ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കാൻ നീക്കം നടക്കുന്നതായി സൂചനയുണ്ട്. വിവാദങ്ങളെ തുടർന്ന് തൽകാലം കോപ്ടർ വേണ്ടെന്ന് വച്ചിരിക്കുകയാണ്. ഹെലികോപ്ടർ കേരളത്തിന് നൽകിയത് നഷ്ടക്കണക്ക് മാത്രമാണ്. അവയവങ്ങളുമായുള്ള ചില യാത്രകൾക്ക് ഉപയോഗിച്ചതൊഴിച്ചാൽ കാര്യമായ പ്രയോജനം കിട്ടിയതുമില്ല.

ആദ്യ കോവിഡ് പ്രതിസന്ധിക്കിടെ 2020 ഏപ്രിലിലാണു ഡൽഹി പവൻഹാൻസ് കമ്പനിയിൽ നിന്ന് ഒരുവർഷത്തേക്കു സർക്കാർ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത്. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക നിശ്ചയിച്ചിരുന്നത്. വിവരാവകാശ ചോദ്യത്തിന് പലതിനും ഉത്തവുമില്ല. ഹെലികോപ്റ്റർ വാങ്ങിയ ശേഷം എത്ര തവണ ഉപയോഗിച്ചു, മാവോയിസ്റ്റ് വേട്ടയ്ക്കായി ഒരുവട്ടമെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്ക് വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്. ഈ മറുപടികൾ ചർച്ചയായാൽ അത് സർക്കാരിന് കൂടുതൽ തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് ഒളിച്ചു കളി.

വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാർച്ചിൽ ഒരു വർഷത്തെ കരാർ തീർന്ന സാഹചര്യത്തിൽ പ്രതിമാസം 1.7 കോടി രൂപ നിരക്കിൽ കരാർ പുതുക്കേണ്ടെന്നാണു തീരുമാനം എടുത്തത്. കഴിഞ്ഞ വർഷം മാർച്ചിലാണ് പവൻ ഹൻസിൽ നിന്നു ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്. ഇതുവരെ ഏകദേശം 17 കോടിയിലേറെ രൂപ ചെലവഴിച്ചു. 8 തവണയാണ് ആകെ ഉപയോഗിച്ചത്. കരാർ അവസാനിപ്പിച്ച ശേഷം ചെലവു കുറഞ്ഞ സർവീസ് ലഭ്യമാക്കാനും ആലോചനയുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ യാത്രക്കായി സ്ഥിരമായി ഹെലികോപ്ടർ ഉപയോഗിച്ചെന്ന ആരോപണം തെറ്റാണെന്നും രണ്ടു തവണ മാത്രമാണ് ഉപയോഗിച്ചതെന്നുമാണ് പൊലീസിന്റെ വിശദീകരണം.

തെരഞ്ഞെടുപ്പ് കാലത്ത് കെ.സുധാകരൻ എംപിയുടെ 'ചെത്തുതൊഴിലാളി' പ്രയോഗവും മുഖ്യമന്ത്രിയുടെ ധൂർത്തെന്ന ആരോപണവുമെല്ലാം ചേർന്ന് ഹെലികോപ്ടർ വീണ്ടും രാഷ്ട്രീയ വിവാദമായി നിൽക്കുമ്പോഴാണ് പൊലീസിന്റെ പുനരാലോചന എന്ന വണ്ണം കരാർ റദ്ദാക്കിയത്. 11 സീറ്റുള്ള ഇരട്ട എഞ്ചിൻ ഹെലികോപ്ടറിന് ഒരു മാസം 20 മണിക്കൂർ പറക്കാൻ 1.44 കോടിയായിരുന്നു വാടക. ജിഎസ്ടി കൂടി ചേരുമ്പോൾ ഒന്നരക്കോടിയിലധികമാവും. ഇരുപത് മണിക്കൂറിലധികം പറന്നാൽ ഓരോ മണിക്കൂറിനും 67000 രൂപ വീതം അധികം നൽകണമായിരുന്നു.

വനമേഖലയിലെ മാവോയിസ്റ്റ് നിരീക്ഷണം, ശബരിമല സീസണിലെ ആകാശ നിരീക്ഷണം, തീരമേഖലയിലെ സുരക്ഷ പരിശോധന എന്നിവയ്ക്ക് കാര്യമായി ഹെലികോപ്ടർ ഉപയോഗിച്ചെന്നാണ് പൊലീസ് വിശദീകരണം. അടിയന്തരഘട്ടത്തിലായി രണ്ടു തവണ മാത്രമാണ് മുഖ്യമന്ത്രി ഹെലികോപ്ടർ ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു. എന്നാൽ ഉപയോഗത്തിൽ വിവരാവകാശം നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP