Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടു വാക്സിനും എടുത്തശേഷം കോവിഡ് ബാധിക്കുന്നവർ ഗുരുതരമാകുന്നവർ അപൂർവ്വം; ദീർഘകാലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കോവിഡും ബാധിക്കില്ല; വാക്സിനേക്കാൾ കുട്ടികൾക്ക് നല്ലത് കോവിഡ് ബാധിച്ച് നേടുന്ന ആർജ്ജിത പ്രതിരോധം

രണ്ടു വാക്സിനും എടുത്തശേഷം കോവിഡ് ബാധിക്കുന്നവർ ഗുരുതരമാകുന്നവർ അപൂർവ്വം; ദീർഘകാലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കോവിഡും ബാധിക്കില്ല; വാക്സിനേക്കാൾ കുട്ടികൾക്ക് നല്ലത് കോവിഡ് ബാധിച്ച് നേടുന്ന ആർജ്ജിത പ്രതിരോധം

മറുനാടൻ ഡെസ്‌ക്‌

കോവിഡ് വാക്സിനെ കുറിച്ചുള്ള പുതിയ പഠന റിപ്പോർട്ട് പുറത്തുവന്നു. രോഗം ഗുരുതരമാകാതെ സൂക്ഷിക്കാനും മരണം ഒഴിവാക്കുവാനും മാത്രമല്ല, ദീർഘകാല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന കോവിഡ് ബാധിക്കാതെ സംരക്ഷിക്കുവാനും കോവിഡ് വാക്സിനു കഴിയുമെന്നാണ് പുതിയ റിപ്പോർട്ടിൽ പറയുന്നത്. മാത്രമല്ല, പഠനം നടത്തിയവരിൽ വാക്സിന്റെ രണ്ടു ഡോസുകളും എടുത്തവരിൽ 0.2 ശതമാനം പേർക്ക് മാത്രമാണ് വീണ്ടും കോവിഡ് ബാധിച്ചതെന്നും കണ്ടെത്തി. ഇത് രോഗവ്യാപനം തടയുവാനുള്ള വാക്സിന്റെ കാര്യക്ഷമതയെ അടിവരയിട്ടു പറയുന്നു.

ഒരു കോവിഡ് ട്രാക്കിങ് ആപ്പിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പഠനം നടന്നത്. ഇത് കൂടുതൽ വിശ്വാസ്യതയുള്ളതാക്കുവാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. നിലവിൽ അമേരിക്കയിൽ ലഭ്യമായ വാക്സിനുകൾ കോവിഡിനെ ചെറുക്കാൻ പര്യാപ്തമാണെന്നാണ് പഠനങ്ങൾ പറയുന്നത്. വാക്സിന്റെ രണ്ടു ഡോസുകളും എടുത്ത 176 മില്ല്യൺ അമേരിക്കക്കാരിൽ വെറും 14,000 പേർക്ക് മാത്രമാണ് ഗുരുതരമായ കോവിഡ് ബാധിച്ച് ആശുപത്രികളെ അഭയം തെടേണ്ടതായോ മരണത്തെ പുൽകേണ്ടതായോ വന്നിട്ടുള്ളത്.

രോഗം ബാധിക്കുന്നതിൽ നിന്നും മാത്രമല്ല, മറ്റുള്ളവരിലേക്ക് പകരുന്നതിൽ നിന്നും വാക്സിൻ തടയുന്നു എന്നാണ് പഠനം നടത്തിയ ഗവേഷകർ വെളിപ്പെടുത്തിയത്. കോവിഡ് വാക്സിൻ രണ്ടു ഡോസുകളും എടുത്തതിനുശേഷവും രോഗം ബാധിച്ചാൽ ദീർഘകാലത്തേക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ള സാധ്യത താരതമ്യേന വിരളമാണ്. ഇതുസംബന്ധിച്ച് ബ്രിട്ടനിൽ നടന്ന പഠനവും വെളിപ്പെടുത്തുന്നത് ഇതേകാര്യമാണ്. സെപ്റ്റംബർ ആദ്യം ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

അതേസമയം കുട്ടികൾക്ക് വാക്സിൻ നൽകി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനേക്കാൾ നല്ലത് രോഗം ബാധിച്ചശേഷം സ്വയം ആർജ്ജിക്കുന്ന പ്രതിരോധ ശേഷിയാണെന്ന മറ്റൊരു വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. ബ്രിട്ടനിൽ 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് ഈ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. കോവിഡ് ബാധിക്കുവാനുള്ള സാധ്യത തീരെ കുറവുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിൽ അർത്ഥമില്ലെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ മൈക്രോബയോളജിസ്റ്റായ പ്രൊഫസർ ഡേവിഡ് ലിവ്മോർ പറയുന്നത്.

മാത്രമല്ല, ചില പഠനങ്ങളിൽ തെളിഞ്ഞത് വാക്സിൻ നൽകുന്ന പ്രതിരോധശേഷി ആറുമാസങ്ങൾക്ക് ശേഷം ദുർബലപ്പെടുവാൻ തുടങ്ങും എന്നാണ്. അതേസമയം രോഗം ബാധിച്ച് സുഖപ്പെട്ടവർ ആർജ്ജിക്കുന്ന പ്രതിരോധശേഷി ഒരു വർഷം വരെ നീണ്ടുനിൽക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. അതായത്, രോഗം വന്ന് ഭേദമായ ഒരാളേക്കാൾ വാക്സിൻ എടുത്ത ഒരാൾക്ക് രോഗം വരാനുള്ള സാധ്യത 13 ഇരട്ടിയാണെന്നർത്ഥം. ഇസ്രയേലിൽ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP