Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ അൾജീരിയയിലേക്ക്; മൂന്നുദിവസത്തെ സന്ദർശനത്തിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ അൾജീരിയൻ പ്രധാനമന്ത്രി അടക്കം ഉള്ളവരുമായി ചർച്ച

വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ അൾജീരിയയിലേക്ക്; മൂന്നുദിവസത്തെ സന്ദർശനത്തിൽ  ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ അൾജീരിയൻ പ്രധാനമന്ത്രി അടക്കം ഉള്ളവരുമായി ചർച്ച

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യ, പാർലമെന്ററികാര്യ സഹമന്ത്രി വി മുരളീധരൻ അൾജീരിയയിലേക്ക് പുറപ്പെട്ടു. സെപ്തബംർ 17 വരെ നീണ്ടു നിൽക്കുന്ന സന്ദർശനത്തിനിടെഅൾജീരിയൻ പ്രധാനമന്ത്രി ഐമെൻ ബെനാബ്ദ്‌റെഹ്മാൻ, വിദേശകാര്യ മന്ത്രി റംതാൻ ലാമമറ എന്നിവരുമായും ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധവും,പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയാകും. അൾജീരിയയിലെ ഇന്ത്യൻ സമൂഹവുമായും വി.മുരളീധരൻ സംവദിക്കും.

ഇന്ത്യയും അൾജീരിയയും തമ്മിൽ ശക്തമായ നയതന്ത്ര ബന്ധമാണുള്ളത്. കോളോണിയൽ അധിനിവേശത്തിനെതിരെ യോജിച്ച് പോരാടിയ ചരിത്രമുള്ള ഇരു രാജ്യങ്ങളും തമ്മിൽ 1962 ൽ അൾജീരിയ സ്വതന്ത്രമായത് മുതൽ നയതന്ത്ര ബന്ധമുണ്ട്. ഇന്ത്യയും അൾജീരിയയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം 2020 -201 വർഷത്തിൽ 100 കോടി 29 ലക്ഷത്തിന് മുകളിലാണ്. നിരവധി ഇന്ത്യൻ കമ്പനികൾ അൾജീരിയയിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP