Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർത്ഥാസിന് ഫ്‌ളാറ്റ് നിർമ്മിച്ച് നൽകാതെ തട്ടിപ്പ്; തിരുവനന്തപുരത്തെ ഗ്രേറ്റ് ഇന്ത്യ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് 2.69 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

പാർത്ഥാസിന് ഫ്‌ളാറ്റ് നിർമ്മിച്ച് നൽകാതെ തട്ടിപ്പ്; തിരുവനന്തപുരത്തെ ഗ്രേറ്റ് ഇന്ത്യ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് 2.69 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

അഡ്വ.പി.നാഗ് രാജ്‌

തിരുവനന്തപുരം: ഫ്‌ളാറ്റ് നിർമ്മാണ കരാർ ലംഘിച്ചതിന് ബിൽഡറായ റിയൽ എസ്റ്റേറ്റ് നിർമ്മാണ കമ്പനി 2.69 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി ഉത്തരവിട്ടു. തലസ്ഥാനത്തെ ബിൽഡറായ പാളയം ഗ്രേറ്റ് ഇന്ത്യ എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ ഇ.ഇക്‌ബാലിനോടാണ് 60 ദിവസത്തിനകം തുക നൽകാൻ അഥോറിറ്റി ഉത്തരവിട്ടത്. തലസ്ഥാനത്ത് ടെക്സ്റ്റയിൽ ബിസിനസ് നടത്തുന്ന പാർത്ഥാസിന് ഫ്‌ളാറ്റ് നിർമ്മിക്കാമെന്ന കരാർ പാലിക്കാത്ത കേസിലാണ് ഉത്തരവ്. അഡ്ജുഡിക്കേറ്റിങ് ഓഫീസറും റിട്ട. ജില്ലാ ജഡ്ജിയുമായ റ്റി.യു. മാത്തുക്കുട്ടിയുടേതാണ് ഉത്തരവ്.

75 ലക്ഷം രൂപ 2016 ജൂലൈ 11 മുതൽ 14.05 ശതമാനം സാധാരണ പലിശ സഹിതം നൽകണം. 1,79,38,000 രൂപ 2016 നവംബർ 11 മുതൽ 14.05% പലിശ സഹിതം നൽകണം. 9,48,000 രൂപയും 2016 ഡിസംബർ 29 മുതൽ ഇതേ പലിശ നിരക്കിൽ നൽകണം. മാനസിക വേദനയ്ക്ക് 5 ലക്ഷം രൂപ നൽകണം. കോടതി ചെലവിനത്തിൽ 10,000 രൂപ നൽകണമെന്നുമാണ് ഉത്തരവ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP