Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം; സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ടനടപടി; സി കെ മണിശങ്കറിനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കി; എൻ സി മോഹനന് പരസ്യ ശാസന

നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം; സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിൽ കൂട്ടനടപടി; സി കെ മണിശങ്കറിനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കി; എൻ സി മോഹനന് പരസ്യ ശാസന

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തന വീഴ്ചയുമായി ബന്ധപ്പെട്ട് എറണാകുളം സിപിഎമ്മിൽ കൂട്ട നടപടി. തൃപ്പുണിത്തുറ, തൃക്കാക്കര, പിറവം, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ച് പാർട്ടി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി.

സിപിഎമ്മിന് വലിയ ആഘാതമായ തൃപ്പൂണിത്തുറ മണ്ഡലത്തിലെ എം സ്വരാജിന്റെ പരാജയത്തിൽ സി എൻ സുന്ദരനെതിരെ നടപടിയെടുത്തു. ജില്ലാ കമ്മിറ്റിയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റിയിട്ടുണ്ട്. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബു 992 വോട്ടുകൾക്കായിരുന്നു വിജയിച്ചത്. സംസ്ഥാനത്ത് ഇടതു തരംഗം ആഞ്ഞടിച്ച് തുടർഭരണം ലഭിച്ചപ്പോഴും സിറ്റിങ് മണ്ഡലത്തിൽ സ്വരാജ് പരാജയപ്പെട്ടത് ഇടതുപക്ഷത്തിന് തിരിച്ചടിയായിരുന്നു.

തൃക്കാക്കര മണ്ഡലത്തിലെ തോൽവിയുമായി ബന്ധപ്പെട്ട് സി.കെ. മണിശങ്കറെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്നും ഒഴിവാക്കി. പെരുമ്പാവൂരിൽ നിന്നുള്ള സിപിഎം നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എംസി മോഹനനെ പാർട്ടി താക്കീത് ചെയ്തു. പെരുമ്പാവൂരിൽ ഘടകകക്ഷി സ്ഥാനാർത്ഥിയുടെ പരാജയവുമായി ബന്ധപ്പെട്ടാണ് മോഹനനെ താക്കീത് ചെയ്തത്. അതേസമയം, പിറവം മണ്ഡലത്തിലെ പരാജയവുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റിയിൽനിന്നും ഒഴിവാക്കി.

തൃപ്പുണിത്തുറ, പിറവം, തൃക്കാക്കര, പെരുമ്പാവൂർ മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ച് അന്വേഷണം നടത്താൻ നേരേത്ത ഗോപി കോട്ടമുറിക്കൽ, കെജെ ജേക്കബ്, സിഎം ദിനേശ്മണി, പിഎം ഇസ്മായിൽ എന്നിവർ അടങ്ങിയ സമിതിയെ പാർട്ടി നിയോഗിച്ചിരുന്നു. മണ്ഡലങ്ങളുടെ ചുമതലയുണ്ടായിരുന്ന നേതാക്കളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സമിതി റിപ്പോർട്ടും സമർപ്പിച്ചു.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സികെ മണിശങ്കർ, എൻസി മോഹനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായി സിഎൻ സുന്ദരൻ, വിപി ശശീന്ദ്രൻ, പികെ സോമൻ, ഏരിയ സെക്രട്ടറിമാരായ പി വാസുദേവൻ, പിഎ സലീം, ഷാജു ജേക്കബ്, കെഡി വിൻസെന്റ് എന്നിവർക്കെതിരെയായിരുന്നു റിപ്പോർട്ടിൽ വിമർശനമുണ്ടായിരുന്നത്. ഈ റിപ്പോർട്ടിൽ സെപ്റ്റംബർ 15 ന് ജില്ലാ കമ്മിറ്റി യോഗങ്ങൾ ആരംഭിക്കുന്നതിന് മുൻപ് നടപടിയുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. വിശദീകരണം കിട്ടിയതിന് പിന്നാലെയാണ് പാർട്ടി നടപടി ഉണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP