Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഹപ്രവർത്തകയെ വീട്ടിൽ വിരുന്നിന് വിളിച്ച് വരുത്തി പീഡിപ്പിച്ച കേസ്: രണ്ടുപേർ അറസ്റ്റിൽ; പീഡിപ്പിച്ചത് മദ്യം കലർന്ന ജ്യൂസ് നൽകി മയക്കി കിടത്തിയ ശേഷം; സംഭവം മലപ്പുറം അങ്ങാടിപ്പുറത്ത് വെച്ച്

സഹപ്രവർത്തകയെ വീട്ടിൽ വിരുന്നിന് വിളിച്ച് വരുത്തി പീഡിപ്പിച്ച കേസ്: രണ്ടുപേർ അറസ്റ്റിൽ; പീഡിപ്പിച്ചത് മദ്യം കലർന്ന ജ്യൂസ് നൽകി മയക്കി കിടത്തിയ ശേഷം; സംഭവം മലപ്പുറം അങ്ങാടിപ്പുറത്ത് വെച്ച്

ജംഷാദ് മലപ്പുറം

പെരിന്തൽമണ്ണ: ഒപ്പം ജോലി ചെയ്യുന്ന യുവതിയെ താമസ സ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായ പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. അങ്ങാടിപ്പുറം പരിയാപുരം പറങ്കിമൂട്ടിൽ ജോൺ പി. ജേക്കബ്(39), മണ്ണാർമല കല്ലിങ്ങൽ മുഹമ്മദ് നസീഫ്(34) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ജോണിന്റെ വീട്ടിലേക്ക് വിരുന്നിന് യുവതിയെ ക്ഷണിച്ചുവരുത്തി. മദ്യം കലർന്ന ജ്യൂസ് കുടിക്കാൻ നൽകി. മയക്കികിടത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.

രണ്ടാംപ്രതിയായ മുഹമ്മദ് നസീഫ് പീഡിപ്പിക്കുന്നതിന് സഹായങ്ങൾ ചെയ്തുകൊടുക്കുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് ചൊവ്വാഴ്ച പെരിന്തൽമണ്ണയിൽ നിന്ന് ഇരുവരെയും അറസ്റ്റുചെയ്തു.

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP