Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആരാധന മൂത്തപ്പോൾ ശിവഭഗവാനായി അഭിനയിക്കുന്ന നടനെ കാണാൻ മുംബൈക്ക് വണ്ടി കയറി; വീട്ടുകാരും ബന്ധുക്കളും വിളിച്ചിട്ടും ഫോൺ എടുക്കാതെ യുവതിയുടെ ഒഴിഞ്ഞുമാറൽ; ഒടുവിൽ നടൻ മോഹിത് റെയ്‌നയുടെ ചിത്രം വാട്‌സാപ്പ് പ്രൊഫൈലാക്കി മെസേജ് അയച്ചപ്പോൾ ഹലോയും; കാഞ്ഞങ്ങാട്ട് നിന്നൊരു സീരിയൽ ഭ്രാന്ത് കഥ

ആരാധന മൂത്തപ്പോൾ ശിവഭഗവാനായി അഭിനയിക്കുന്ന നടനെ കാണാൻ മുംബൈക്ക് വണ്ടി കയറി; വീട്ടുകാരും ബന്ധുക്കളും വിളിച്ചിട്ടും ഫോൺ എടുക്കാതെ യുവതിയുടെ ഒഴിഞ്ഞുമാറൽ; ഒടുവിൽ നടൻ മോഹിത് റെയ്‌നയുടെ ചിത്രം വാട്‌സാപ്പ് പ്രൊഫൈലാക്കി മെസേജ് അയച്ചപ്പോൾ ഹലോയും; കാഞ്ഞങ്ങാട്ട് നിന്നൊരു സീരിയൽ ഭ്രാന്ത് കഥ

ബുർഹാൻ തളങ്കര

കാഞ്ഞങ്ങാട് : അഞ്ച് വയസ്ലൂള്ള മകൾക്കൊപ്പം യുവതി കാഞ്ഞങ്ങാട്ട് നിന്നും മുംബൈയിലെത്തിയത് ശിവ ഭഗവാനായി അഭിനയിക്കുന്ന സീരിയൽ നടനെ കാണാൻ. സീരിയൽ ഭ്രാന്ത് മൂത്ത് മുംബൈയിലെത്തിയ യുവതിയെയും കുഞ്ഞിനെയും മുംബൈയിലെ മുസ്ലിം ജമാഅത്ത് ഭാരവാഹികളുടെയും യൂത്ത് കോൺഗ്രസ്സ് നേതാവിന്റെയും ഇടപെടൽ കൊണ്ട് തിരിച്ചു വിടുകയായിരുന്നു. പടന്നക്കാട് താമസിക്കുന്ന കുമ്പള സ്വദേശിനയായ ഭർത്യമതിയെയാണ് മകൾക്കൊപ്പം കഴിഞ്ഞ ബുധനഴ്ച കാഞ്ഞങ്ങാട് നിന്നും കാണാതായത്. ശിവ ഭഗവാൻ പ്രധാനകഥാപാത്രമായുള്ള ഹിന്ദി സീരിയൽ സ്ഥിരമായി കാണാറുള്ള 29 കാരി ഈ സീരിയലിൽ നായകനായി അഭിനയിക്കുന്ന മോഹിത് റെയ്‌ന എന്ന നടന്റെ ആരാധികയായി മാറി. നടനെ കാണാനാണ് മുംബൈയിലേക്ക് എത്തിയത് .

സീരിയൽ നടനോടുള്ള ആരാധന അമിതമായതോടെ യുവതി രണ്ടും കൽപ്പിച്ച് മുംബൈയിലേക്ക് പോകുകയായിരുന്നു. ഇതിനിടയിൽ യുവതിയുടെയും കുഞ്ഞിന്റെയും തിരോധാനത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തിരുന്ന. പൊലീസും ബന്ധുക്കളും ഫോണിലൂടെ മാറി മാറി ബന്ധപ്പെട്ടിട്ടും യുവതി മൊബൈലിൽ സംസാരിക്കാൻ തയ്യാറായിരുന്നില്ല. യുവതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ മുബൈയിൽ നിന്നുമാണ് എന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ മനസിലാക്കിയ പൊലീസ് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാർ വഴി മുംബെ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹിയായ മലയാളി കൂടിയായ സി. എച്ച്.അബ്ദുൾ റഫ്മാനുമായി ബന്ധപ്പെട്ടു. യുവതിയുടെ വീട്ടുകാരോട് അബ്ദൂൾഹ്മാൻ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഹിന്ദി സീരിയൽ പതിവായി കാണാറുണ്ടെന്നും, സീരിയൽ നടൻ മോഹിത് റെയ്നയുടെ ആരാധികയാണെന്നും വീട്ടുകാരോട് നൽകിയ വിവരങ്ങളിൽ നിന്ന് മനസ്സിലാക്കി.

തുടർന്ന് സി. എച്ച്. അബ്ദുൾ റഹിമാൻ യുവതിയുടെ ഫോണിൽ വിളിച്ചെങ്കിലും യുവതി ഫോണെടുത്തില്ല. സീരിയൽ നായകൻ മോഹിത് റെയ്‌നയുടെ ഫോട്ടോ പ്രൊഫൈൽ ചിതമാക്കി സി.എച്ച് അബ്ദൂൾ റഹിമാൻ യൂവതിക്ക് വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു. മോഹിത് റെയ്‌നയുടെ പ്രൊഫൈൽ ചിത്രമുള്ള ഫോൺ നമ്പറിൽ നിന്നും അബ്ദുൾ റഹ്മാൻ വിളിച്ചപ്പോൾ യുവതി ഫോൺ എടുത്തു. താൻ മുംബൈ എയർ പോർട്ടിൽ നടനെ കാത്ത് നിൽക്കുകയാണെന്ന് യുവതി അറിയിച്ചു. ഇതോടെ, ഒരു മണിക്കുറോളം സഞ്ചരിച്ച് മുംബൈ എയർ പോർട്ടിലെത്തിയ സി.എച്ച്. അബ്ദൂൾ റഹ്മാനും മുസ്ലിം ജമാഅത്ത് ഭാരവാഹികളും യൂവതിയെയും കുഞ്ഞിനെയും എയർപോർട്ടിൽ കണ്ടെത്തി സുരക്ഷിത ന്ഥാനത്തെത്തിക്കുകയായിരുന്നു.

വൈകുന്നേരം നാട്ടിൽ നിന്നുമെത്തിയ ബന്ധുക്കൾ മുസ്ലിം ജമാഅത്ത് ഭാരവാഹികൾക്ക് നന്ദിയറിയിച്ച് യുവതിയെയും കുട്ടിയെയും നാട്ടിലേക്ക് കൊണ്ടുവന്നു. ഹൊസ്ദുർഗ് പൊലീസ് മൊഴിയെടുത്ത ശേഷം ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. യുവതി പിന്നീട് ബന്ധുക്കൾക്കൊപ്പം പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP