Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തീവ്രവാദത്തെ പിന്തുണയ്ക്കുന്ന 38 വ്യക്തികളുടെയും 15 സ്ഥാപനങ്ങളുടേയും പട്ടിക പുറത്തുവിട്ട് യുഎഇ; പട്ടികയിൽ ഇന്ത്യക്കാരനായ മനോജ് സബർവാൾ ഓം പ്രകാശും; ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന ശൃംഖലകളെ തകർക്കാനുള്ള നീക്കം

തീവ്രവാദത്തെ പിന്തുണയ്ക്കുന്ന 38 വ്യക്തികളുടെയും 15 സ്ഥാപനങ്ങളുടേയും പട്ടിക പുറത്തുവിട്ട് യുഎഇ; പട്ടികയിൽ ഇന്ത്യക്കാരനായ മനോജ് സബർവാൾ ഓം പ്രകാശും; ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന ശൃംഖലകളെ തകർക്കാനുള്ള നീക്കം

ന്യൂസ് ഡെസ്‌ക്‌

അബുദാബി: തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും അംഗീകൃത പട്ടിക പുറത്തിറക്കി യുഎഇ. പ്രാദേശിക തീവ്രവാദ പട്ടികയിൽ 38 വ്യക്തികളെയും 15 സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎഇ ക്യാബിനറ്റാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെ പട്ടികയിൽ ഒരു ഇന്ത്യക്കാരനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

മനോജ് സബർവാൾ ഓം പ്രകാശ് എന്ന ഇന്ത്യക്കാരാണ് പതിനൊന്നാമതായി പട്ടികയിലുള്ളത്. മൂന്ന് യുഎഇ പൗരന്മാരും ഒരു സൗദി പൗരനും പട്ടികയിലുണ്ട്. ലെബനാൻ, യെമൻ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, സിറിയ, ഇറാൻ, നൈജീരിയ, ബ്രിട്ടൻ, റഷ്യ, ജോർദാൻ, സെയ്ന്റ് കിറ്റ്‌സ് ആൻഡ് നീവസ് എന്നീ രാജ്യങ്ങളിലുള്ളവരും പട്ടികയിലുണ്ട്.

തീവ്രവാദത്തിനും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും സാമ്പത്തിക പിന്തുണ നൽകുന്ന ശൃംഖലകളെ തകർക്കാനുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് പ്രമേയം അടിവരയിടുന്നതെന്നും ഔദ്യോഗിക വാർത്താ ഏജൻസി പുറത്തിറക്കിയെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

സാമ്പത്തിക, വാണിജ്യ, സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ട വ്യക്തികളെയോ സ്ഥാപനങ്ങളെയോ നിരീക്ഷിക്കുകയും തിരിച്ചറിയുകയും ഇവർക്കെതിരെ 24 മണിക്കൂറിനുള്ളിൽ നിയമ നടപടികൾ കൈക്കൊള്ളുകയും ചെയ്യും.

തീവ്രവാദ പട്ടികയിൽ ചേർക്കപ്പെട്ട വ്യക്തികൾ:
1. അഹമ്മദ് മുഹമ്മദ് അബ്ദുല്ല മുഹമ്മദ് അൽഷൈബ അൽനുഐമി (യുഎഇ), 2. മുഹമ്മദ് സാക്കർ യൂസിഫ് സാക്കർ അൽ സാബി (യുഎഇ), 3. ഹമദ് മുഹമ്മദ് റഹ്‌മ ഹുമൈദ് അൽ ശംസി (യുഎഇ),
4. സഈദ് നാസർ സയീദ് നാസർ അൽതെനിജി (യുഎഇ), 5. ഹസ്സൻ ഹുസൈൻ തബജ (ലെബനൻ), 6. ആദം ഹുസൈൻ തബജ (ലെബനൻ), 7. മുഹമ്മദ് അഹമ്മദ് മുസൈദ് സയീദ് (യെമൻ),
8. ഹെയ്ഡർ ഹബീബ് അലി (ഇറാഖ്), 9. ബാസിം യൂസഫ് ഹുസൈൻ അൽ ഷഗൻബി (ഇറാഖ്)

10. ഷെരീഫ് അഹമ്മദ് ഷെരീഫ് ബാ അലവി (യെമൻ), 11. മനോജ് സബർവാൾ ഓം പ്രകാശ് (ഇന്ത്യ) 12. റാഷിഡ് സാലിഹ് സ്വാലിഹ് അൽ ജർമൗസി (യെമൻ) 13. നായിഫ് നാസർ സാലിഹ് അൽജർമൗസി (യെമൻ) 14. സുബിയുല്ല അബ്ദുൽ ഖാഹിർ ദുരാനി (അഫ്ഗാനിസ്ഥാൻ) 15. സുലിമാൻ സാലിഹ് സേലം അബൗലാൻ (യെമൻ) 16. അഡെൽ അഹമ്മദ് സേലം ഉബൈദ് അലി ബദ്ര (യെമൻ) 17. അലി നാസർ അലസീരി (സൗദി അറേബ്യ) 18. ഫദൽ സാലിഹ് സേലം അൽതയാബി (യെമൻ) 19. അഷുർ ഉമർ അഷുർ ഉബൈദൂൺ (യെമൻ) 20. ഹസീം മൊഹ്സൻ അൽ ഫർഹാൻ (സിറിയ)

21. മെഹ്ദി അസീസൊല്ലാ കിയാസതി (ഇറാൻ) 22. ഫർഷാദ് ജാഫർ ഹകെംസാദെ (ഇറാൻ) 23. സയ്യിദ് റീസ മുഹമ്മദ് ഗസെമി (ഇറാൻ) 24. മൊഹ്സൻ ഹസ്സൻ കർഗരോദ്ജത് അബാദി (ഇറാൻ) 25. ഇബ്രാഹിം മഹ്‌മൂദ് അഹമ്മദ് മുഹമ്മദ് (ഇറാൻ) 26. ഒസാമ ഹൗസൻ ദുഗേം (സിറിയ) 27. അബ്ദുറഹ്‌മാൻ അഡോ മൂസ (നൈജീരിയ) 28. സാലിഹു യൂസുഫ് ആദമു (നൈജീരിയ) 29. ബഷീർ അലി യൂസഫ് (നൈജീരിയ) 30. മുഹമ്മദ് ഇബ്രാഹിം ഈസ (നൈജീരിയ)

31. ഇബ്രാഹിം അലി അൽഹസ്സൻ (നൈജീരിയ) 32. സുരാജോ അബൂബക്കർ മുഹമ്മദ് (നൈജീരിയ) 33. അലാ അബ്ദുൽറസാഖ് അലി ഖാൻഫുറ (സിറിയ) 34. ഫാദി സെയ്ദ് കമാർ (ഗ്രേറ്റ് ബ്രിട്ടൻ) 35. വാലിദ് കാമെൽ അവാദ് (സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്) 36. ഖാലിദ് വാലിദ് അവാദ് (സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്) 37. ഇമാദ് ഖല്ലക് കണ്ടക്ഡ്ഷി (റഷ്യ) 38. മുഹമ്മദ് അയ്മൻ തയ്‌സീർ റാഷിദ് മറയത്ത് (ജോർദാൻ)

സ്ഥാപനങ്ങൾ:
1. റേ ട്രേസിങ് ട്രേഡിങ് കമ്പനി എൽഎൽസി, 2. എച് എപ് ഇസഡ് എ അർസൂ ഇന്റർനാഷനൽ എഫ് ഇസഡ് ഇ, 3. ഹനാൻ ഷിപ്പിങ് എൽ.എൽ.സി, 4. ഫോർ കോർണർ ട്രേഡിങ് എസ്ടി, 5. സാസ്‌കോ ലോജിസ്റ്റിക് എൽ.എൽ.സി., 6. അൽജർമൗസി ജനറൽ ട്രേഡിങ് എൽഎൽസി, 7. അൽ ജർമൂസി കാർഗോ & ക്ലിയറിങ് (എൽഎൽസി), 8. ഹെവി & ലൈറ്റ് ട്രക്കുകൾ വഴിയുള്ള അൽ ജർമൂസി ട്രാൻസ്‌പോർട്ട് (എൽഎൽസി), 9. നാസർ അൽജർമൗസി ജനറൽ ട്രേഡിങ് (എൽഎൽസി)

10. നാസർ അൽജർമൗസി കാർഗോ & ക്ലിയറിങ് എൽഎൽസ, 11. വേവ് ടെക് കമ്പ്യൂട്ടർ എൽഎൽസി, 12. എൻവൈബി െഎ ട്രേഡിങ് -എഫ് ഇസഡ് ഇ, 13. കെസിഎൽ ജനറൽ ട്രേഡിങ് എഫ് ഇസഡ് ഇ,
14. അലിന്മ ഗ്രൂപ്പ്, 15. അൽ-ഓംഗി & ബ്രോസ് മണി എക്‌സ്‌ചേഞ്ച്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP