Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയേക്കും; സർക്കാർ ഓഫീസുകൾ ശനിയാഴ്ചയും തുറന്നു പ്രവർത്തിക്കും; ജീവനക്കാർക്ക് പഞ്ചിംഗും തിരിച്ചുവരുന്നു; കോവിഡ് നിയന്ത്രണത്തിൽ കൂടുതൽ ഇളവുകളിൽ തീരുമാനം ചൊവ്വാഴ്ച

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയേക്കും; സർക്കാർ ഓഫീസുകൾ ശനിയാഴ്ചയും തുറന്നു പ്രവർത്തിക്കും; ജീവനക്കാർക്ക് പഞ്ചിംഗും തിരിച്ചുവരുന്നു;  കോവിഡ് നിയന്ത്രണത്തിൽ കൂടുതൽ ഇളവുകളിൽ തീരുമാനം ചൊവ്വാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനൊരുങ്ങി സർക്കാർ. ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകുന്നത് അടക്കമുള്ള ഇളവുകൾക്കാണ് സാധ്യത.

സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ശനിയാഴ്ചയും തുറന്നു പ്രവർത്തിക്കാൻ തീരുമാനമുണ്ടാകും. സർക്കാർ ജീവനക്കാർക്ക് പഞ്ചിങ് തിരിച്ചു വരികയാണ്. സർക്കാർ ജീവനക്കാർക്ക് കാർഡ് വഴിയുള്ള പഞ്ചിങ് നിർബന്ധമാക്കും. കോവിഡ് വ്യാപനം കണക്കിൽ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്.

സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്ന പശ്ചാത്തലത്തിലാണ് ഇളവുകൾ വരുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് കുറയുന്നുണ്ട്. അടുത്ത മാസം മുതൽ സംസ്ഥാനത്ത് കോളജുകൾ തുറന്നുപ്രവർത്തിക്കുന്നുണ്ട്. ഇന്ന് 15,058 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂർ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസർഗോഡ് 194 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 91,885 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39 ആണ്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ണകജഞ) ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാർഡുകളാണുള്ളത്. അതിൽ 692 വാർഡുകൾ നഗര പ്രദേശങ്ങളിലും 3416 വാർഡുകൾ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

കോവിഡ് 19 വിശകലന റിപ്പോർട്ട്

* കോവിഡ് 19 വാക്സിനുകൾ ആളുകളെ അണുബാധയിൽ നിന്നും ഗുരുതരമായ അസുഖത്തിൽ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

* സെപ്റ്റംബർ 13 വരെ വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 79.3 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,27,84,195), 31.3 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിനും (90,05,691) നൽകി.

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാക്സിനേഷൻ/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (8,90,456)

* 45 വയസിൽ കൂടുതൽ പ്രായമുള്ള 94 ശതമാനത്തിലധികം ആളുകൾക്ക് ഒറ്റ ഡോസും 52 ശതമാനം പേർക്ക് രണ്ട് ഡോസും വാക്സിനേഷൻ സംസ്ഥാനം നൽകിയിട്ടുണ്ട്.

* കോവിഷീൽഡ്/ കോവാക്സിൻ എന്നിവയുടെ രണ്ടാമത്തെ ഡോസ് കാലതാമസം കൂടാതെ എടുക്കേണ്ടതാണ്. രണ്ട് വാക്സിനുകളും ഫലപ്രദമാണ്.

* സെപ്റ്റംബർ 7 മുതൽ 13 വരെ കാലയളവിൽ, ശരാശരി 2,30,476 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ 2 ശതമാനം പേർക്ക് മാത്രമാണ് ഓക്സിജൻ കിടക്കകളും ഒരു ശതമാനം പേർക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവിൽ, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളിൽ ഏകദേശം 37,500 കുറവ് ഉണ്ടായി. ടിപിആർ, പുതിയ കേസുകൾ എന്നിവയുടെ വളർച്ചാ നിരക്കിൽ മുൻ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ യഥാക്രമം 8 ശതമാനവും 18.7 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്.

* നിലവിൽ 2,08,773 കോവിഡ് കേസുകളിൽ, 13.5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിലോ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ ശതമാനം ഏറെക്കുറെ സ്ഥിരമായി തുടരുന്നുമുണ്ട്. ഇത് സൂചിപ്പിക്കുന്നത് അണുബാധ ഉണ്ടാവുന്നവ്യക്തികളിൽ ഉചിതമായ പരിചരണവും പിന്തുണയും നൽകുന്നതുകൊണ്ട് രോഗത്തിലേക്കുള്ള മാറ്റം ആശങ്കാജനകമായ അളവിൽ വർധിക്കുന്നില്ല എന്നാണ്.

* ആശുപത്രിയിൽ എത്തുന്ന ഭൂരിഭാഗം രോഗികളും, വൈകി എത്തുന്നവരായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വൈകി ആശുപത്രിയിൽ എത്തി മരണം സംഭവിച്ചവരിൽ, ഏറ്റവും അധികം കാണപ്പെട്ട അനുബന്ധ രോഗങ്ങൾ പ്രമേഹവും രക്താധിമർദവും ഒരുമിച്ചുണ്ടായതാണ്. ആയതിനാൽ, കോവിഡ് അണുബാധ സ്ഥിരീകരിച്ച എല്ലാ ആളുകളെയും പ്രത്യേകിച്ച് അനുബന്ധ രോഗങ്ങൾ ഉണ്ടെങ്കിൽ കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതാണ്.

* കോമോർബിഡിറ്റികളുള്ള (അനുബന്ധ രോഗങ്ങൾ) കോവിഡ് പോസിറ്റീവ് വ്യക്തി ആശുപത്രിയിൽ എത്തുന്നത് വൈകിക്കരുത്, മാത്രമല്ല ട്രീറ്റ്മെന്റ് പ്രോട്ടോക്കോളുകൾ അനുസരിച്ച് ചികിത്സ എടുക്കുകയും ചെയ്യണം.

* ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കോവിഡ് ബാധിതരായ വ്യക്തികളിൽ 6 ശതമാനം പേർ കോവിഡ് വാക്സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്സിന്റെ രണ്ട് ഡോസുകൾ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാൻ വാക്സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാൽ വാക്സിനേഷൻ എടുത്ത ആളുകൾക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാൽ അനുബന്ധ രോഗങ്ങൾ ഉള്ളവർ രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

* വാക്സിനേഷൻ എടുത്തവരിൽ, രോഗലക്ഷണമുള്ളവർ മാത്രം ഡോക്ടറെ സമീപിച്ചാൽ മതിയാകും. വാക്സിനേഷൻ എടുക്കാത്ത ആളുകൾ, രോഗലക്ഷണമുണ്ടെങ്കിൽ, ആർടിപിസിആർ പരിശോധന നടത്തേണ്ടതാണ്. ആന്റിജൻ പരിശോധന അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമാണ്.

* കഴിഞ്ഞ 2 മാസങ്ങളിൽ കോവിഡ് പോസിറ്റീവ് ആയ ആളുകൾ ആർടിപിസിആർ പരിശോധന നടത്തേണ്ടതില്ല.

* ഗൃഹ നിരീക്ഷണത്തിൽ തുടരുന്ന കോവിഡ് പോസിറ്റീവ് ആയ എല്ലാ യുവാക്കളും പ്രമേഹ പരിശോധന ചെയ്യേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP